മന്ത്രി പി. നാരായണയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു
11:17 am 10/5/2017 ഹൈദരാബാദ്: ആന്ധ്ര നഗരസഭാകാര്യ മന്ത്രി പി. നാരായണയുടെ മകൻ നിഷിദ് നാരായണ(22) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ഹൈദരാബാദ് ജൂബിലി ഹിൽസിസ് സമീപമാണ് അപകടമുണ്ടായത്. നിഷിദിെൻറ സുഹൃത്ത് രാജാ രവി വർമ(23)യും മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന മെഴ്സിഡസ് ബെൻസ് എസ്.യു.വി മെട്രോ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നിഷിദിനെയും സുഹൃത്തിനെയും അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനത്തിൽ എയർ ബാഗ് ഉൾപ്പെടെയുള്ള സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും അപകടത്തിൽ ഇരുവർക്കും Read more about മന്ത്രി പി. നാരായണയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു[…]










