സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് അമിത് ഷാ
07:16 am 29/5/2017 ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. മുൻ എൻഡിഎ സർക്കാർ ചെയ്ത തരത്തിൽ ഹുറിയത്തുമായി ചർച്ചകൾ നടത്തുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അമിത് ഷാ. സൈന്യത്തെ കല്ലെറിഞ്ഞാൽ പകരം പൂക്കൾ നൽകാൻ കഴിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ച നടക്കൂ എന്ന് കാഷ്മീർ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കല്ലേറ് തുടരുന്ന കാലത്തോളം ചർച്ചകളുണ്ടാവില്ല. Read more about സൈന്യത്തിനു നേർക്കുള്ള കല്ലേറ് അവസാനിപ്പിച്ചശേഷം മാത്രമേ ചർച്ചകളെ കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് അമിത് ഷാ[…]










