അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു

09.18 Am 30/10/2016 അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ച പാകിസ്ഥാന് ഇന്ത്യയുടെ മറുപടി. കേരാണ്‍ മേഖലയില്‍ പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്‍റെ പോസ്റ്റിനുനേരെ ഇന്ത്യ സൈന്യം വെടിവച്ചു. പാകിസ്ഥാന്‍റെ നാല് സൈനിക പോസ്റ്റുകള്‍ ഇന്ത്യ വെടിവയ്പ്പില്‍ തകര്‍ത്തു. നിരവിപേര്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റു. ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ശക്തമായി തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രം, ഉചിതമായ മറുപടി സൈന്യം തന്നെ നല്‍കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതനുസരിച്ച് ഇന്നു രാത്രി കനത്ത വെടിവെപ്പാണ് ഇന്ത്യന്‍ Read more about അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിക്കുന്നു; 4 പാകിസ്ഥാന്‍ പോസ്റ്റുകള്‍ തകര്‍ത്തു[…]

ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം സംസ്കരിച്ചു

09.17 AM 30/10/2016 ഡെറാഡൂൺ: ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികന്റെ മൃതദേഹം സംസ്കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കാഷ്മീരിൽ വെടിയേറ്റു മരിച്ചത്. കാഷ്മീരിലെ തങ്ധർ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകൾ സന്ദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രണ്ട് വർഷം മുൻപാണ് സന്ദീപ് സിംഗ് റാവത്ത്, ഗാർവാൾ റൈഫിൾസിന്റെ ഭാഗമാകുന്നത്.

ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

09.14 AM 30/10/2016 ജമ്മു: ജമ്മുവിൽ പത്തു കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. ബിഹാറിലെ വൈശാലി സ്വദേശിയായ ചോട്ടു സാഹാണു റെയിൽവേ പോലീസിന്റെ പിടിലായത്. പത്തു പായ്ക്കറ്റുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയിൽവേ ട്രാക്കിലുടെയുള്ള പതിവു പരിശോധനകൾക്കിടയിലാണു ഫുഡ് കോർപ്പറേഷൻ ഇന്ത്യയുടെ ഗോഡവണിനു സമീപത്തുനിന്നാണു ഇയാളെ പോലീസ് അറസ്റ്റു ചെയ്തുത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും.

08:10 am 29/10/2016 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനില്‍നിന്ന് ആണവനിലയ സാങ്കേതികവിദ്യ സമ്പാദിക്കുന്നതിന് വഴിതുറക്കുന്നതാണ് സന്ദര്‍ശനം. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോ, പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരെ മോദി കാണും. 2014 ആഗസ്റ്റില്‍ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സൈനികേതര ആണവ ഉടമ്പടി ഒപ്പുവെച്ചേക്കും. എന്നാല്‍, ചര്‍ച്ചാനടപടി പൂര്‍ത്തിയാക്കാനുണ്ട്. ആണവനിലയ സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാന്‍ ജപ്പാനെ സഹായിക്കുന്നതാണ് ഉടമ്പടി. ഉടമ്പടി യാഥാര്‍ഥ്യമായാല്‍, ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവെക്കാത്ത ഒരുരാജ്യവുമായി Read more about നരേന്ദ്ര മോദി അടുത്തമാസം 11,12 തീയതികളില്‍ ജപ്പാന്‍ സന്ദര്‍ശിക്കും.[…]

ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്

02.53 Am 29/10/2016 ഗാസിയാബാദ്: ഉത്തർപ്രദേശിൽ യാദവ രാഷ്ര്‌ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാർട്ടി സംസ്‌ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാൽ യാദവ്. മുലായത്തിന്റെ ആജ്‌ഞാനുവർത്തിയാകാൻ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാൽ പറഞ്ഞു. മുഖ്യമന്ത്രിയാകണമായിരുന്നെങ്കിൽ 2003ൽതന്നെ അതുസാധിക്കുമായിരുന്നു. എന്നാൽ, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്‌ഥാന അധ്യക്ഷൻ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്‌ടമെന്നും ശിവ്പാൽ യാദവ് പറഞ്ഞു. മുലായത്തിന്റെ Read more about ഉത്തർപ്രദേശ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ല: ശിവ്പാൽ യാദവ്[…]

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട പേടിഎം ഉടമയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച റിക്ഷാക്കാരന് ലോട്ടറിയടിച്ചു

02.46 AM 29/10/2016 ലക്നോ: ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് വലഞ്ഞ പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീട്ടിലെത്തിച്ച സൈക്കിള്‍ റിക്ഷാക്കാരന്‍ മണി റാമിന് ശരിക്കും ലോട്ടറി അടിച്ചു. ട്രാഫിക് ബ്ലോക്കില്‍ നിന്ന് വിജയ് ശേഖറിനെ രക്ഷിച്ച് തന്റെ വീട്ടിലെത്തിച്ചതിന് മണി റാമിന് 6000 രൂപ പ്രതിഫലമായി നല്‍കിയ അഖിലേഷ് യാദവ് പുതിയൊരു സൈക്കിള്‍ റിക്ഷയും ഒപ്പം പുതിയ വീടുവെയ്ക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീടിന് സമീപമാണ് മണി Read more about ട്രാഫിക് ബ്ലോക്കില്‍പ്പെട്ട പേടിഎം ഉടമയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച റിക്ഷാക്കാരന് ലോട്ടറിയടിച്ചു[…]

കർണാടകത്തിൽ വീണ്ടും പൊലീസ് ആത്മഹത്യ

02.43 AM 29/10/2016 ബംഗളുരു: കർണാടകത്തിൽ ഒരു പൊലീസുകാരൻ കൂടി ആത്മഹത്യ ചെയ്തു. ബെലഗാവിയിലെ കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെലപ്പ ഹന്ദിബാഗാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ചത്.. യെല്ലപ്പയുടെ സഹോദരും പൊലീസ് ഓഫീസറുമായ കല്ലപ്പ ഹന്ദിബാഗ് നാല് മാസം മുന്പ് ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ശേഷമാണ് കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെല്ലപ്പ ഹന്ദിബാഗ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിരാശനാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറയുന്ന ആത്മഹത്യ കുറിപ്പ് യെല്ലപ്പയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. Read more about കർണാടകത്തിൽ വീണ്ടും പൊലീസ് ആത്മഹത്യ[…]

ഉപതെരഞ്ഞെടുപ്പ്: സ്‌ഥാനാർഥികൾക്ക് ജയലളിതയുടെ വിരലടയാളം മാത്രം

02.39 AM 29/10/2016 ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി എഡിഎംകെ സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം മാത്രം. മൂന്നു സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. അരുവാക്കുറിച്ചി, തഞ്ചാവൂർ, തിരുപ്പരകുന്ദ്രം എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചട്ടപ്രകാരം അംഗീകൃത പാർട്ടികളുടെ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി തലവന്റെ ഒപ്പ് നാമനിർദേശപത്രികയിൽ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. രണ്ട് ഫോമുകളാണ് സ്‌ഥാനാർഥികൾ പൂരിപ്പിച്ച് നൽകേണ്ടത്. പാർട്ടി ചിഹ്നം അനുവദിക്കാനായി ആദ്യത്തെ ഫോം പൂരിപ്പിച്ച് നൽകേണ്ടത് പാർട്ടി തലവനാണ്. ആദ്യത്തെ Read more about ഉപതെരഞ്ഞെടുപ്പ്: സ്‌ഥാനാർഥികൾക്ക് ജയലളിതയുടെ വിരലടയാളം മാത്രം[…]

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി

02.38 Am 29/10/2016\ ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികനെ ഭീകരർ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി നിയന്ത്രണരേഖയിൽ ഉപേക്ഷിച്ചു. തുടർന്ന് ഭീകരർ പാക്കിസ്‌ഥാനിലേക്കു കടന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി സൈനിക വക്‌താവ് അറിയിച്ചു. നിയന്ത്രരേഖ മറികടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിൽ രണ്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ, പാക്കിസ്‌ഥാൻ Read more about ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി[…]

ജോലിയിൽ സ്‌ഥിരനിയമനമില്ല; കോടതി പരിസരത്ത് ബോംബ് വച്ചു

02.36 am 29/10/2016 അലഹബാദ്: അലഹബാദ് ഹൈക്കോടതി പരിസരത്ത് ബോംബ് സ്‌ഥാപിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സന്തോഷ്കുമാർ അഗ്രഹാരി എന്നയാളെ പിടികൂടിയത്. ടിഫിൻ ബോംബ് സ്‌ഥാപിക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. സ്ഫോടക വസ്തുക്കൾ, പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ ബോംബ് നിർമിച്ചത്. 14 വർഷമായി താൻ ചെയ്യുന്ന ജോലിയിൽ സ്‌ഥിരനിയമനം നൽകാത്തതിനെ തുടർന്നാണ് താൻ ബോംബ് വയ്ക്കാൻ നീക്കം നടത്തിയതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു. എന്നിരുന്നാലും കോടതി പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.