ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന.

12:00 pm 9/10/2016 ബെയ്ജിങ്: ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന. അണക്കെട്ട് ഉയരാന്‍ പോകുന്ന പോഷകനദി പൂര്‍ണമായും ചൈനയിലാണുള്ളത്. അതിനാല്‍ ബ്രഹ്മപുത്രയിലെ ജലപ്രവാഹം ഇന്ത്യയെ ഏതുതരത്തിലും ബാധിക്കുകയില്ളെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യാര്‍ലങ് സാങ്ബോ- ബ്രഹ്മപുത്ര എന്നിവയിലൂടെ ഒഴുകി എത്തുന്ന 0.02 ശതമാനം ജലം ഉപയോഗപ്പെടുത്താനുള്ള കപാസിറ്റിയാണ് ജലവൈദ്യുത പദ്ധതിക്കായി നിര്‍മിക്കുന്ന അണക്കെട്ടിന്‍റെ റിസര്‍വോയറിനുള്ളത്. അതിനാല്‍ അണക്കെട്ട് ജലപ്രവാഹത്തെ ബാധിക്കുകയില്ളെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറുപ്പില്‍ വ്യക്തമാക്കി. തിബത്തില്‍ നിന്നും ഒഴുകി എത്തുന്ന ബ്രഹ്മപുത്ര അരുണാചല്‍പ്രദേശ്, Read more about ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന.[…]

ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ

10:48 am 9/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ ചികിത്സയ്ക്ക് മേൽനോട്ടം വഹിയ്ക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. ശ്വാസകോശത്തിലെ തടസ്സം നീക്കാനും അണുബാധയ്ക്കും മരുന്നുകൾ തുടരുകയാണ്. അതേസമയം, പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിൻ, എംഡിഎംകെ നേതാവ് വൈകോഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി. ജയലളിത പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെയെന്ന് ആശംസിയ്ക്കുന്നതായി സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ അദ്ധ്യക്ഷൻ എം കരുണാനിധിയും ട്വിറ്റർ വഴി ജയലളിതയ്ക്ക് രോഗശാന്തി നേർന്നു. എന്നാൽ ജയലളിത ആശുപത്രിയിൽ കഴിയുന്ന Read more about ജയലളിതയ്ക്ക് കൃത്രിമശ്വാസം നൽകുന്നത് തുടരുകയാണെന്നും തീവ്രപരിചരണ വിദഗ്ധർ[…]

ജയലളിതക്ക് ശ്വാസതടസ്സത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി

09:30 pm 8/10/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ശ്വാസതടസ്സത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി അറിയിച്ചു. മുഖ്യമന്ത്രി വിദഗ്ദ്ധ സംഘത്തിൻെറ നിരീക്ഷണത്തിന് കീഴിൽ തുടരുകയാണ്. ജയയുടെ ശ്വാസകോശ പ്രവർത്തനം നിരീക്ഷിക്കുകയും സാധാരണതലത്തിലേക്ക് കൊണ്ടുവരാൻ പരിശ്രമിക്കുകയുമാണെന്ന് അപ്പോളോ ആശുപത്രി ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബ്ബയ്യ വിശ്വനാഥൻ പത്രക്കുറിപ്പിൽ അറിയിച്ചു. സപ്പോർട്ടീവ് തെറാപ്പി, ഫിസിയോതെറാപ്പി എന്നിവയടക്കം അടക്കം ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബർ 22നാണ് പനിയും നിർജലീകരണം കാരണം 68കാരിയായ ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതായും എന്നാൽ Read more about ജയലളിതക്ക് ശ്വാസതടസ്സത്തിന് ചികിത്സ നടന്നുകൊണ്ടിരിക്കുകയാണെന്ന് അപ്പോളോ ആശുപത്രി[…]

നവജോത്​ കൗർ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു.

09:22 pm 8/10/2016 ചണ്ഡിഗഢ്​​: നവജോത്​ സിങ്​ സിദ്ദുവി​െൻറ ഭാര്യ നവജോത്​ കൗർ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു. പഞ്ചാബിലെ ബി.ജെ.പി നിയമസഭാംഗമായ ഡോ. നവജോത്​ കൗർ ഒറ്റവരിയുള്ള രാജിക്കത്ത്​ പാർട്ടി പ്രസിഡൻറിന്​ അയച്ചു. പഞ്ചാബിലെ പാർട്ടി ആസ്ഥാനത്ത്​ നവജോത്​ കൗറി​െൻറ രാജി സ്വീകരിച്ചതായാണ്​ റിപ്പോർട്ട്​. മുൻ ക്രിക്കറ്റ്​ താരവും ബി.ജെ.പി എം.പിയുമായിരുന്നു നവജോത്​ സിങ്​ സിദ്ദു കഴിഞ്ഞ ജൂലൈയിൽ രാജ്യസഭാംഗത്വം രാജിവെച്ച്​ പാർട്ടി വിട്ടിരുന്നു. തുടർന്ന്​ അദ്ദേഹം ആവാസ്​ ഇ പഞ്ചാബ്​ എന്ന പേരിൽ സ്വന്തം പാർട്ടി Read more about നവജോത്​ കൗർ ബി.ജെ.പിയിൽ നിന്ന്​ രാജിവെച്ചു.[…]

68 ദിവസം നിരാഹാര വ്രതമിരുന്ന 13 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി.

04:17 pm 8/10/2016 ഹൈദരാബാദ്: ജൈനമത വ്രതാനുഷ്ഠാനങ്ങളുടെ ഭാഗമായി 68 ദിവസം നിരാഹാര വ്രതമിരുന്ന 13 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ജൈനമതത്തിന്റെ ചൗമാസ വ്രതം ആചരിച്ച ആരാധന എന്ന എട്ടാം ക്‌ളാസ്സുകാരിയാണ് വിസ്മയമായ ശേഷം കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ കിടന്നു മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. വ്രതം പൂര്‍ത്തിയായതിന് പിന്നാലെ ആരാധനയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബാല തപസ്വി എന്ന് വിശേഷണം നല്‍കി നടത്തിയ ആരാധനയുടെ സംസ്‌ക്കാര ചടങ്ങില്‍ 600 ലധികം പേരാണ് Read more about 68 ദിവസം നിരാഹാര വ്രതമിരുന്ന 13 കാരി ഒടുവില്‍ മരണത്തിന് കീഴടങ്ങി.[…]

അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍

09:58 am 8/10/2016 ജോധ്പുര്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള വധുവിനും കുടുംബത്തിനും ഇന്ത്യന്‍ എംബസി വിസ നല്‍കാന്‍ വൈകുന്നതോടെ വിവാഹം നടക്കില്ളെന്ന ആധിയിലാണ് ഇന്ത്യയില്‍നിന്നുള്ള വരന്‍.ഒടുവില്‍ സഹായഭ്യര്‍ഥനയുമായുള്ള ട്വീറ്റിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുകൂല മറുപടി നല്‍കിയതോടെ വിസ ലഭിക്കാനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് വരനും സംഘവും. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയായ നരേഷ് തെവാനിയും കറാച്ചിയില്‍നിന്നുള്ള പ്രിയ ബച്ചാനിയുമാണ് വിവാഹകഥയിലെ നായികാനായകന്മാര്‍. അടുത്തമാസം ആദ്യം നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിനായി Read more about അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍[…]

ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

09:41 pm 7/10/2016 പനജി: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെ(39)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗോവയിലെ സാൻഗോൾഡയിലുള്ള വസതിയിൽ കൈയ്യും കാലും കെട്ടിയിട്ട നിലയിൽ നഗ്നമായിരുന്നു മൃതദേഹം. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ ഞെരിച്ച്​ ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്​. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. വീട്ടിൽ കവർച്ച നടന്നെന്ന് സംശയം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാർ പറഞ്ഞു. എന്നാൽ മുന്നുമുറികളുള്ള അപ്പാർട്ട്​മെൻറിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ Read more about ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.[…]

സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.

06:26 pm 7/10/2016 ദില്ലി: പുനഃപരിശോധനാ ഹര്‍ജി ഈമാസം 17ലേക്ക് മാറ്റി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേസ് മാറ്റിയത്. പ്രോസിക്യൂഷനാണ് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദസ്വാമി കൊലപാതകം ചെയ്തിട്ടില്ല. നീതി കിട്ടുമെന്നാണ് വിശ്വാസമെന്ന് Read more about സൗമ്യ കേസ്: ഈമാസം 17ലേക്ക് മാറ്റി.[…]

തമിഴ്​നാട്ടിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമി .

03:34 pm 6/10/2016 ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങിന്​കത്തയച്ചു. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ, തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്​. സർവീസിൽ നിന്നും വിരമിച്ച ചീഫ്​ സെക്രട്ടറിയാണ്​ ഇ​പ്പോൾ സംസ്​ഥാനം ഭരിക്കുന്നത്​. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല. ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണെന്നും സുബ്രമണ്യൻ സ്വാമി കത്തിൽ പറയുന്നു. സർക്കാർ ഭരണം ഇല്ലാതായതോടെ തമിഴ്​നാടി​െൻറ തെക്കൻ ഭാഗങ്ങളിൽ ​െഎ.എസ്, നക്​സൽ, എൽ.ടി.ടി.ഇ പോലുള്ള ഭീകര സംഘടനകൾ തമ്പടിച്ചിരിക്കുകയാണ്​. ജയലളിത Read more about തമിഴ്​നാട്ടിൽ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവ്​ സുബ്രമണ്യൻ സ്വാമി .[…]

മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി

03;23 pm 6/10/2016 ന്യൂഡൽഹി: കണ്ണൂർ, കരുണ, കെ.എം.സി.ടി മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. വൈകിയവേളയിൽ ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം ഹൈകോടതി എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. കേരളത്തില്‍ അവശേഷിക്കുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് പ്രവേശം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈ മാസം ഏഴ് വരെ സുപ്രീംകോടതിയില്‍ നിന്ന് സമയം നേടിയിരുന്നു. നീറ്റ് പട്ടികയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രവേശനടപടി പൂര്‍ത്തിയാക്കണം Read more about മെഡിക്കൽ കോളജുകളിലെ ഫീസ് വർധനക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി[…]