ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു.

05:47 pm 30/11/2016 കൊൽക്കത്ത: പശ്​ചിമ ബംഗാളിലെ സുക്​​​നയിൽ ഹെലികോപ്​റ്റർ തകർന്ന്​ മൂന്ന്​ സൈനികോദ്യോഗസ്​ഥർ മരിച്ചു. ഒരു ജൂനിയർ ഒാഫീസർക്ക്​ ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലി​കോപ്​റ്ററാണ്​ രാവിലെ 10.30ഒാടെ തകർന്നത്​. സംഭവത്തെ കുറിച്ച്​ സൈന്യം അന്വേഷണത്തിന്​ ഉത്തരവിട്ടു. സൈന്യത്തി​െൻറ പതിവ്​ നിരീക്ഷണ പറക്കലിനിടെയാണ്​​ സംഭവം. നിലത്തിറക്കുന്നതിനിടെയാണ്​ കോപ്​റ്റർ തകർന്നതെന്ന്​ കരുതുന്നു. സുക്​ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ്​ കോപ്​റ്റർ തകർന്നു വീണതെന്ന്​ റി​േപ്പാർട്ടുകളുണ്ട്​. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും

08:44 pm 29/11/2016 ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും. ഇസ്​ലാമിക്​ ഫിനാൻസുമായി ബന്ധപ്പെട്ട ഇന്ത്യൻ സെൻറർ ഫോർ ഇസ്​ലാമിക്​ ഫിനാൻസ്​ എന്ന സംഘടനയാണ്​ ഇൗ കണക്ക്​ പുറത്ത്​ വിട്ടത്​. യു.എ.ഇ, ഖത്തർ, ബഹ​ൈറൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്​ ഇത്രയുംതുക ഇന്ത്യയിലേക്ക്​ നിക്ഷേപമായെത്തുക. ഗൾഫ്​ രാജ്യങ്ങളിൽ നിരവധി സ്വതന്ത്രമായ ഫണ്ടുകളുണ്ട്​. അതിലെ പണം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന്​ കാത്തിരിക്കുയാണ്​ വ്യവസായികൾ. ഇസ്​ലാമിക്​ ബാങ്കിങ്​ Read more about റിസർവ്​ ബാങ്ക്​ പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്​ലാമിക്​ വിൻഡോയിലുടെ ഗൾഫ്​ രാജ്യങ്ങളിൽ നിന്ന്​ എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയി​ലെത്തും[…]

ആദായനികുതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍

11:22 AM 29/11/2106 നിയമവിധേയമല്ലാത്ത നിക്ഷേപങ്ങള്‍ സ്വയം വെളിപ്പെടുത്താനും പിടിക്കപ്പെട്ടാല്‍ വന്‍ പിഴ ഈടാക്കാനുമുളള ആദായനികുതി രണ്ടാം ഭേദഗതി ബില്‍ ഇന്ന് ലോക്സഭാ അജണ്ടയില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ബഹളത്തിനിടെയാണ് അരുണ്‍ ജയ്റ്റ്‍ലി ബില്ല് അവതരിപ്പിച്ചത്. ആദ്യത്തെ ബില്ലായാണ് നടപടികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പണം അസാധുവാക്കലില്‍ ചര്‍ച്ച പൂര്‍ത്തിയാവാതെ ബില്ല് പാസ്സാക്കാനുള്ള ശ്രമം ചെറുക്കാനാണ് പ്രതിപക്ഷ നീക്കം. അടിയന്തര പ്രമേയം എന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയും ഇന്നു ചേരും. Read more about ആദായനികുതി ഭേദഗതി ബില്ല് ഇന്ന് ലോക്സഭയില്‍[…]

ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല

11:08 am 29/11/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ബാങ്കുകളിൽ പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾക്ക്​ റിസർവ്​ ബാങ്ക്​ ഭാഗികമായി ഇളവ്​ നൽകി. ഇന്ന് മുതൽ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കാൻ നിയന്ത്രണമുണ്ടാവില്ല. ബാങ്കുകളിൽ നിന്ന്​ സ്ലിപ്പുകളിലുടെയാണ്​ തുക പിൻവലിക്കാൻ സാധിക്കുക. തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസർവ്​ ബാങ്ക്​ അറിയിച്ചു. എന്നാൽ നേരിട്ട് ബാങ്കുകളിലെത്തി പണം പിൻവലിക്കുന്നതിന് മാത്രമാണ് റിസർവ് ബാങ്ക് ഇളവുകൾ നൽകിയിരിക്കുന്നത്. എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കുന്നതിന്​ ഇളവ് ബാധകമല്ല. ബാങ്കിൽ Read more about ഇന്നുമുതല്‍ നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല[…]

കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി; നിയമഭേദഗതി പാര്‍ലമെന്‍റില്‍

10:56 am 29/11/2016 ന്യൂഡല്‍ഹി: കനത്ത നികുതി അടച്ച് അവിഹിത സമ്പാദ്യത്തില്‍ ഒരു പങ്ക് നിയമവിധേയമാക്കാന്‍ കള്ളപ്പണക്കാര്‍ക്ക് അവസരം നല്‍കുന്ന ആദായനികുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം തുക ഈടാക്കാനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ വ്യവസ്ഥ ചെയ്യുന്നത്. അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും. Read more about കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി; നിയമഭേദഗതി പാര്‍ലമെന്‍റില്‍[…]

ആക്സിസ് ബാങ്കില്‍നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് നിക്ഷേപം പിടികൂടി

10:53 am 29/11/2016 ന്യൂഡല്‍ഹി: ആക്സിസ് ബാങ്കിന്‍െറ കശ്മീരി ഗേറ്റ് ശാഖയില്‍നിന്ന് കണക്കില്‍പെടാത്ത 40 കോടി രൂപയുടെ അസാധു നോട്ടുകളുടെ നിക്ഷേപം ആദായനികുതി വകുപ്പ് പിടികൂടി. 500ന്‍െറയും 1000ന്‍െറയും നോട്ടുകളാണ് പിടികൂടിയത്. ആക്സിസ് ബാങ്ക് ശാഖയിലും രണ്ട് മാനേജര്‍മാരുടെ വീടുകളിലും മൂന്നു ദിവസമായി നടത്തിയ റെയ്ഡിലാണ് വന്‍തുകയും രേഖകളും കണ്ടെടുത്തത്. പുതുതായി തുടങ്ങിയ മൂന്ന് അക്കൗണ്ടുകളില്‍ നവംബര്‍ 11നും 22നുമാണ് 39.26 കോടി രൂപ നിക്ഷേപിച്ചത്. ഈ പണം പിന്നീട് ഇലക്ട്രോണിക് കൈമാറ്റത്തിലൂടെ ചില അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. Read more about ആക്സിസ് ബാങ്കില്‍നിന്ന് 40 കോടി രൂപയുടെ അസാധു നോട്ട് നിക്ഷേപം പിടികൂടി[…]

നോട്ട് പിന്‍വലിക്കൽ നടപടിയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

05:08 pm 28/11/2016 ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കൽ നടപടിയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. അഞ്ച് മുഖ്യമന്ത്രിമാരാണ് സമതിയിലെ അംഗങ്ങള്‍. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അധ്യക്ഷന്‍. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ്​പ്രശ്‌നങ്ങള്‍ വിലിയിരുത്തുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും സമിതിയെ നിയോഗിക്കുന്നത്. ​നോട്ട് പിന്‍വലിക്കല്‍ കേന്ദ്രം ചർച്ചക്ക്​ തയ്യാറാണെന്ന്​ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുതെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ Read more about നോട്ട് പിന്‍വലിക്കൽ നടപടിയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉപസമിതിക്ക് രൂപം നല്‍കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.[…]

സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി.

08:59 am 28/11/2016 ന്യൂഡല്‍ഹി: സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി. നികുതി വെട്ടിപ്പുകാരുടെ സ്വിസ് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നു ചൂണ്ടിക്കാട്ടി ഒരു മാസത്തിനിടെ 20ഓളം അപേക്ഷകളാണ് ഇന്ത്യ സ്വിറ്റ്സര്‍ലന്‍ഡിന് അയച്ചത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മുന്‍ സി.ഇ.ഒ, ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുന്‍ ഉദ്യോഗസ്ഥന്‍െറ ഭാര്യ, ദുബൈയിലെ ഇന്ത്യന്‍ ബിസിനസുകാരന്‍, യു.എ.ഇയിലെ ഇന്ത്യന്‍ കമ്പനി, ഗുജറാത്തിലെ ചില ബിസിനസുകാര്‍, പ്രമുഖ കമ്പനികള്‍ തുടങ്ങിയവരുടെ വിവരങ്ങളാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. പാനമ, Read more about സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സജീവമാക്കി.[…]

എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു

06:35 PM 27/11/2016 മുംബൈ: ഫ്രീ ബേസികിന്​ ശേഷം എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു. പുതിയ എക്​സ്​പ്രസ്​ വൈ ഫൈ സംവിധാനം രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ഫേസ്​ബുക്ക്​ പരീക്ഷിച്ചതായാണ്​ വിവരം. ഗ്രാമീണ ഇന്ത്യയിൽ ഇൻറർനെറ്റ്​ സേവനം ലഭ്യമാക്കുന്നതിന്​ വേണ്ടിയാണ്​ ഫേസ്​ബുക്ക്​ പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്​. ഫേസ്​ബുക്കി​െൻറ ഫ്രീ ബേസിക്​ സംവിധാനം നെറ്റ്​ ന്യൂട്രാലിറ്റിക്​ എതിരായിരുന്നു.​ ഫേസ്​ബുക്കി​​െൻറ വെബ്​സൈറ്റിലെ വിവരങ്ങളനുസരിച്ച്​ എക്​പ്രസ്​ വൈ ഫൈ ഇൻറർനെറ്റ്​ സേവനദാതാക്കളുമായും പ്രാദേശിക വ്യവസായികളുടെ കൂടി പിന്തുണയിലാവും പ്രവർത്തിക്കുക. ഇൻറർനെറ്റ്​ കണ്​കടി​വിറ്റി Read more about എക്​സ്​പ്രസ്​ വൈ ഫൈയുമായി ഫേസ്​ബുക്ക്​ എത്തുന്നു[…]

വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു

06:00 pm 27/11/2016 മു​ംബൈ: മദ്യ വ്യവസായി വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു. നവംബർ 28​നോ 29നോ ആവും​ ലേലം നടത്തുക. എകദേശം 535 കോടി രൂപയാണ്​ വിജയ്​ മല്യയിൽ നിന്ന്​ സേവന നികുതി വിഭാഗത്തിന്​ തിരിച്ച്​ പിടിക്കാനുള്ളത്​. മുമ്പ്​ വിമാനം ലേലം ചെയ്യാൻ ശ്രമിച്ചിരിന്നു. എന്നാൽ അന്ന്​ വിമാനം വാങ്ങാൻ ആരും മുന്നോട്ട്​ വന്നിരുന്നില്ല. ഇതി​െൻറ അടിസ്​ഥാനത്തിൽ വിമാനത്തിന്​ ലേലത്തിൽ നിശ്​ചയിച്ചിരിക്കുന്ന അടിസ്​ഥാനവിലയിൽ പുനര​ാലോചന Read more about വിജയ്​ മല്യയുടെ ആഡംബര ജെറ്റ്​ വിമാനം സേവന നികുതി വിഭാഗം വീണ്ടും ലേലം ചെയ്യാൻ ഒരുങ്ങുന്നു[…]