ഇ​റാ​ക്കി​ലെ അ​ൻ​ബ​റി​ലെ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ടു​

09:22 am 7/6/2017 ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ അ​ൻ​ബ​റി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഹീ​ത്ത് പ​ട്ട​ണ​ത്തി​ലെ മാ​ർ​ക്ക​റ്റി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. മ​ര​ണ​സ​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വേനൽചൂടിൽ പാക്കിസ്ഥാൻ

09:19 am 7/6/2017 ഇസ്‌ലാമാബാദ്: വേനൽചൂടിൽ പാക്കിസ്ഥാൻ ഉരുകുന്നു. നൂർപുർ, ബക്കർ തുടങ്ങിയ സ്ഥലങ്ങളിൽ 52ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് അനുഭവപ്പെട്ടത്. ഖൈബർപക്തുൻഖ്വയിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത ചൂടാണ്. ഇവിടുത്തെ ദേര, സിബി എന്നീ മേഖലകളിൽ 51 ഡിഗ്രിയും സമീപപ്രദേശങ്ങളിൽ 50ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെടുന്നത്. ലഹോറിലും സ്ഥിതി വത്യസ്ഥമല്ലെന്നാണ് വിവരങ്ങൾ 46 മുതൽ 48വരെ ഡിഗ്രിയാണ് ഇവിടുത്തെ ചൂട്. മുൻവർഷങ്ങളിലേതിനേക്കാൾ ചൂടുകൂടുതലാണെന്നാണ് വിവരങ്ങൾ.

അമേരിക്കയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു

09:16 am 7/6/2017 നോര്‍ത്ത് അമേരിക്കന്‍ മലയാളി പ്രവാസി സമൂഹത്തില്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു. വടക്കേ അമേരിക്കയില്‍ സ്ഥിരതമാസക്കാരായിട്ടുള്ള ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍, പ്രവാസി എഴുത്തുകാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്നുള്ള പ്രതിഭകള്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതിലേക്കു വേണ്ടിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റികള്‍ രൂപീകരിച്ചു. ഫ്രീലാന്‍സ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായി ഇന്ത്യ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.പി. ചെറിയാനും കമ്മിറ്റി അംഗങ്ങളായി Read more about അമേരിക്കയിലെ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും പ്രസ് ക്ലബ് അവാര്‍ഡ് നല്‍കുന്നു[…]

പെറുവിൽ ശക്തമായ ഭൂചലനം.

06:58 pm 6/6/2017 ലിമ: രണ്ടു പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് ഒരു വീട് പൂർണമായും തകർന്നു. മാൻകോറ നഗരത്തിനു പടിഞ്ഞാറുമാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.

കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി

11:11 am 6/6/2017 ഗുരുഗ്രാം: ഒന്പതു മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. ഭർത്താവുമായി വഴക്കിട്ടശേഷം വീട്ടിലേക്ക് ഓട്ടോയിൽ പോകുന്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ഓട്ടോയിൽ കയറിയപ്പോൾ മൂന്നു പേർ അതിലുണ്ടായിരുന്നെന്നും ഇവരാണ് ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയ്ക്കു സമീപമുള്ള റോഡിൽവച്ചെ തന്നെ മാനഭംഗപ്പെടുത്തയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്നു മാത്രമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കൂടുതൽ Read more about കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി[…]

ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

08:05 am 6/6/2017 ദോ​ഹ: ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്സ്​ റി​ലേ​ർ​സ​ൺ ജി.​സി.​സി അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ അം​ഗ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്ന് ആ​സ്​േ​ട്ര​ലി​യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു

06:55 am 6/6/2017 ല​ണ്ട​ൻ: ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ബാ​ർ​കിം​ഗ് സ്വ​ദേ​ശി​ക​ളാ​യ ഖു​റം ഭ​ട്ട് (27), റാ​ഷി​ദ് റെ​ഡൗ​നെ (30) എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ളും പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ൽ ജ​നി​ച്ച ഖു​റം ബ്രി​ട്ടീ​ഷ് പൗ​ര​ത്വം നേ​ടി​യ ആ​ളാ​ണ്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 7 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 36 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ 18 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ല​ണ്ട​ൻ പാ​ല​ത്തി​ലും ബ​റോ മാ​ർ​ക്ക​റ്റി​ലു​മാ​ണ് Read more about ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു[…]

ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു

06:50 am 06/6/2017 ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഒ​ർ​ലാ​ൻ​ഡോ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ‌ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല​ഗു​രു​ത​ര​മാ​ണ്. അ​തി​നാ​ൽ മ​ര​ണ സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​ന് ഒ​ർ​ലാ​ൻ​ഡോ​യി​ൽ ഹാ​ഗിം​ഗ് മോ​സ് റോ​ഡി​നു സ​മീ​പം വെ​യ​ർ​ഹൗ​സി​ലാ​യി​രു​ന്നു വെ​ടി​വ​യ്പ്.‌ അക്രമിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒ​ർ​ല​ൻ​ഡോ പ​ൾ​സ് നി​ശാ​ക്ല​ബി​ൽ 49 പേ​ർ കൊ​ല്ല​പ്പെ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക​ത്തി​ലാ​ണു സം​ഭ​വം.

ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.

05:48 pm 5/6/2017 ശ്രീഹരിക്കോട്ട : ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു. ‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം നുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആർഒയുടെ സ്വപ്നപദ്ധതിയിലെ നിർണായക ചുവടുകൂടിയാണ്. വിക്ഷേപണം ഇങ്ങനെ വൈകിട്ട് 5.28: വിക്ഷേപണം: ആദ്യ കുതിപ്പ്. വേഗം സെക്കൻഡിൽ ഒരു കിലോമീറ്റർ. 5.31.44: അന്തരീക്ഷം പിന്നിടുന്നതോടെ ജിഎസ്എൽവിയുടെ ശിരോഭാഗം തുറന്നു മാറുന്നു. ജിസാറ്റ് 19 ഉപഗ്രഹം വെളിയിൽ കാണാനാകും. 5.33.22: ക്രയോജനിക് എൻജിൻ (മൂന്നാം Read more about ജിഎസ്എൽവി–മാർക്ക് 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്നു വിക്ഷേപിച്ചു.[…]

ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു

02:55 pm 5/6/2017 ല്കനോ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 22 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബസ് ട്രക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ഉണ്ടായ തീപിടിത്തത്തിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരങ്ങൾ. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നും ഗോൻഡയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ട്രക്കിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.