ബ്രിജിറ്റ് വിന്‍സന്റിന്റെ സത്യപ്രതിജ്ഞ 24ന് വൈകുന്നേരം 7:30ന് ഫിലഡല്‍ഫിയയില്‍

09:00 am 23/6/2017 – പി ഡി ജോര്‍ജ്, നടവയല്‍ ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡ് മെംബറായി ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ് നിയമിച്ച ബ്രിജിറ്റ് വിന്‍സന്റിന്റെ “ഓത് ഓഫ് ഓഫീസ്’ 24 ശനിയാഴ്ച്ച വൈകുന്നേരം 7:30 മണിക്ക് ഫിലഡല്‍ഫിയ സീറോ മലബാര്‍ റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ നടക്കും. ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷനാണ് (ഓര്‍മാ ഇന്റര്‍നാഷണല്‍) സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് വേദിയൊരുക്കുന്നത്. ഫിലഡല്‍ഫിയാ കോമണ്‍ പ്ലീസ് കോര്‍ട്ട് സൂപ്പര്‍വൈസിങ്ങ് ജഡ്ജ് ബ്രാഡ്‌ലി കെ. മോസ്സ് സത്യപ്രതിജ്ഞാ വാചകം Read more about ബ്രിജിറ്റ് വിന്‍സന്റിന്റെ സത്യപ്രതിജ്ഞ 24ന് വൈകുന്നേരം 7:30ന് ഫിലഡല്‍ഫിയയില്‍[…]

കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം

08:59 am 23/6/2017 കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ കര്‍ഷകന്‍ കാവില്‍പുരയിടത്തില്‍ ജോയി ജീവനൊടുക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പിനെതിരേ പ്രതിക്ഷേധം ശക്തമായി. ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. സംഭവത്തില്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്‍റിനെയും ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ചെമ്പനോട അങ്ങാടിക്കടുത്തു കാട്ടിക്കുളത്ത് കാവില്‍പുരയിടത്തില്‍ ജോയി (57)യുടെ മരണവുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജ് ഓഫീസര്‍ സി.എ. സണ്ണി , മുന്‍ വില്ലേജ് അസിസ്റ്റന്‍റ് Read more about കര്‍ഷകന്‍റെ മരണം : റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം[…]

ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ.

08:55 am 22/6/2027 മും​ബൈ: രാ​ജ്യ​ത്തെ 29 ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ. ഇ​വ​ർ ആ​ർ.​എ​സ്.​എ​സി‍​െൻറ സ്വ​യം​സേ​വ​ക​രൊ പ്ര​ചാ​ര​കു​മാ​രോ ആ​യി​രു​ന്നു. രാം​നാ​ഥ്​ കോ​വി​ന്ദി​നെ എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി​യാ​യി എ​ൻ.​ഡി.​എ നി​ർ​ദേ​ശി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​ന​സ്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​വി​വ​രം. അ​രു​ണാ​ച​ൽ പ്ര​ദേ​ശി‍​െൻറ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന നാ​ഗാ​ല​ൻ​ഡി​ലെ പ​ത്മ​നാ​ഭ ആ​ചാ​ര്യ, രാം​നാ​ഥ്​ കോ​വി​ന്ദി‍​െൻറ രാ​ജി​യെ തു​ട​ർ​ന്ന്​ ബി​ഹാ​റി‍​െൻറ അ​ധി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന വെ​സ്​​റ്റ്​ ബം​ഗാ​ളി​ലെ Read more about ഗ​വ​ർ​ണ​ർ​മാ​രി​ൽ 12 പേ​രും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ണ്ട്​ ല​ഫ്. ഗ​വ​ർ​ണ​ർ​മാ​രും ആ​ർ.​എ​സ്.​എ​സു​മാ​യി നേ​രി​ട്ട്​ ബ​ന്ധ​മു​ള്ള​വ​ർ.[…]

ഇറാക്കിലെ അതിപുരാതനമായ മുസ്ലീം പള്ളി ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്തു.

08:44 am 22/6/2017 മൊസൂൾ: 12ാം നൂറ്റാണ്ടിൽ മൊസൂളിൽ നിർമിച്ച അൽ-നുസ്റി പള്ളിയാണ് തകർക്കപ്പെട്ടത്. ബോംബാക്രമണത്തിലൂടെയാണ് പള്ളി തകർത്തതെന്ന് ഐഎസ് വ്യക്തമാക്കി. മൊസൂൾ നഗരത്തിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സൈന്യം നടത്തിയ പോരാട്ടത്തിനിടെയാണ് ഐഎസ് പള്ളി തകർത്തത്.

ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

08:40 am 22/6/2017 ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നുള്ള മുൻകരുതലായിട്ടാണ് 96 കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ട്രംപിന് കരുത്തുപകര്‍ന്ന് ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ജയം

08:28 am 22/6/2017 – പി.പി. ചെറിയാന്‍ ട്രബ്രൂക്ക്ഹെവന്‍: യു എസ് പ്രതിനിധി സഭയിലേക്ക് ജോര്‍ജിയാ സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 20) നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വന്‍ വിജയം.6വേ കണ്‍ഗ്രഷനല്‍ ഡിസ്ട്രിക്റ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കേരണ്‍ ഹണ്ടല്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോന്‍ ഒസോഫിനെ (30) 11000 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ട്രമ്പിന്റെ ഭരണത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടി സര്‍വ്വ തന്ത്രങ്ങളും പയറ്റിയെങ്കിലും, പ്രവചനങ്ങളെ കാറ്റില്‍ പറത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റ് Read more about ട്രംപിന് കരുത്തുപകര്‍ന്ന് ജോര്‍ജിയയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ജയം[…]

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തർപ്രദേശിലെ ലക്നോവിൽ തുടക്കമായി.

08:43 am 21/6/2017 ലക്നോ: മൂന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തർപ്രദേശിലെ ലക്നോവിൽ തുടക്കമായി. ലക്നോവിലെ അംബേദ്കർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫിറ്റ്നസിനൊപ്പം നന്മകൾ പ്രദാനം ചെയ്യാനും ലോകജനതയെ ഒന്നിപ്പിക്കാനും യോഗയ്ക്ക് കഴിയുമെന്നും യോഗ ദിനാചരണത്തിന്‍റെ ഭാഗമാകുന്ന എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊപ്പം മറ്റ് മന്ത്രിമാരും യോഗാഭ്യാസ പരിപാടികളിൽ പങ്ക് ചേർന്നു. അന്താരാഷ്ട്രാ യോഗദിനത്തിൽ രാജ്യത്ത് Read more about അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് ഉത്തർപ്രദേശിലെ ലക്നോവിൽ തുടക്കമായി.[…]

ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്.

08:40 am 21/6/2017 ബംഗുയി: സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സൈനികരും ഭീകരരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 30 ലേറെപ്പേർക്ക് പരിക്ക്. ആഫ്രിക്കയിലെ ബ്രിയ നഗരത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർത്തത്. ഇതേത്തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം പരിക്കേറ്റവരിൽ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല.

സിറിയ​യി​ൽ യു​എ​സ് വി​മാ​നം സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന വെ​ടി​വ​ച്ചി​ട്ടു

08:38 am 21/6/2017 ഡ​മാ​സ്ക്ക​സ്: സിറിയ​യി​ൽ യു​എ​സ് വി​മാ​നം സ​ർ​ക്കാ​ർ അ​നു​കൂ​ല സേ​ന വെ​ടി​വ​ച്ചി​ട്ടു. ഇ​റാ​ൻ നി​ർ​മി​ത ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് യു​എ​സ് ജെ​റ്റ് വീ​ഴ്ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ട​നാ​ഫി​ൽ യു​എ​സി​ന്‍റെ എ​ഫ് 15 യു​ദ്ധ​വി​മാ​ന​മാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്. ഞാ​യ​റാ​ഴ്ച സി​റി​യ​ൻ യു​ദ്ധ​വി​മാ​നം അ​മേ​രി​ക്ക വെ​ടി​വ​ച്ചു വീ​ഴ്ത്തി​യി​രു​ന്നു. അ​തേ​സ​മ​യം യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ സേ​ന ഐ​എ​സി​ന്‍റെ പ്ര​മു​ഖ​നാ​യ നേ​താ​വി​നെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​താ​യി അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ട്ടു.

മാരത്തണ്‍ മത്സരത്തിനിടെ മത്സരാര്‍ത്ഥിയെ കരടി കടിച്ചുകൊന്നു

08:33 am 21/6/2017 അലാസ്ക: മാരത്തണ്‍ മത്സരത്തിനിടെ പതിനാറുകാരനെ റോഡിലിറങ്ങിയ കരടി കടിച്ചു കൊന്നു. അലാസ്കയില്‍ ഞായറാഴ്ച നടന്ന മൗണ്ട്യന്‍ റേസിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം മത്സരത്തില്‍ പങ്കെടുത്ത പാട്രിക് കൂപ്പറാണ് കൊല്ലപ്പെട്ടത്. പര്‍വ്വതമേഖലയിലെ റോഡിലൂടെ ഓടുന്നതിനിടെയാണ് അപകടമുണ്ടായത്. കാട്ടില്‍ നിന്നും മലമ്പാതയിലേക്ക് ഇറങ്ങിയ കരടി പാട്രിക്കിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ കരടിയെ കണ്ട പാട്രിക് അതിനെ പിന്തുടരുകയായിരുന്നുവെന്നു, അത് തിരിഞ്ഞ് പാട്രിക്കിനെ ആക്രമിക്കുകയായിരുന്നുവെന്നും മത്സരത്തില്‍ പങ്കെടുത്തയാള്‍ പൊലീസിനെ അറിയിച്ചു. കരടി പാട്രിക്കിനെ കാടിനുള്ളിലേക്ക് വലിച്ചിഴച്ചിരുന്നു. കാട്ടുപാതയില്‍ നിന്നും 500 Read more about മാരത്തണ്‍ മത്സരത്തിനിടെ മത്സരാര്‍ത്ഥിയെ കരടി കടിച്ചുകൊന്നു[…]