സോളാര്‍കേസ് സര്‍ക്കാരിനെതിരെ വീണ്ടും വിജിലന്‍സ് കോടതി

01:34pm 05/02/2016 തൃശൂര്‍: സോളാര്‍ തട്ടിപ്പ്, സരിത എന്ന വാര്‍ത്ത കേരളക്കര കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി .നിയമവും ഭരണ സംവിധാനവുമുള്ള നാട്ടില്‍ ഇത് നടക്കുമ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്ന അതിനു വേണ്ട നടപടികള്‍ എടുക്കാതിരുന്നതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ ചോദിച്ചു. മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജി ഗൂഡാലോചനയുടെ ഭാഗമാണെന്ന് കാണിച്ച് അഡ്വ. ശ്യാംകുമാര്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിക്കുമ്പോഴാണ് ജഡ്ജ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. Read more about സോളാര്‍കേസ് സര്‍ക്കാരിനെതിരെ വീണ്ടും വിജിലന്‍സ് കോടതി[…]

Default title

കുമ്മനം രാജശേഖരന്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി 01:26pm 05/02/2016 ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ബി.ഡി.ജെ.എസുമായി ബി.ജെ.പി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശഖരന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ 15ന് ശേഷം നടത്തുമെന്നും കുമ്മനം അറിയിച്ചു.

ദക്ഷിണേഷ്യന്‍ ഗെയിംസിന് ഇന്ന് ഉദയം

11:30am 05/02/2016 ഗുവാഹതി: ദക്ഷിണേഷ്യന്‍ ഗെയിംസിന് വെള്ളിയാഴ്ച തിരിതെളിയും. 12മത്‌ ദക്ഷിണേഷ്യന്‍ ഗെയിംസിന് അസമിലെ ഗുവാഹതിയും അയല്‍സംസ്ഥാനമായ മേഘാലയയിലെ ഷില്‌ളോങ്ങും ഒരുങ്ങി. ഗെയിംസിന്റെ ഉദ്ഘാടന പ്രഖ്യാപനം ഗുവാഹതിയിലെ സരുസജായ് സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സിലെ ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. ടീമുകളുടെ മാര്‍ച്ച് പാസ്റ്റും വടക്കുകിഴക്കന്‍ ഇന്ത്യയുടെ കലാരൂപങ്ങളും അരങ്ങേറും. പ്രധാനമന്ത്രി കായികതാരങ്ങളെ അഭിസംബോധന ചെയ്യും.

കയര്‍ മേഖലയില്‍ പുതിയ സംരംഭം പരിഗണനയില്‍: കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര

11:22am 5/2/2016 കൊച്ചി: കയര്‍ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ലഘു, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി കല്‍രാജ് മിശ്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലാണു സ്റ്റാര്‍ട്ടപ്പ് തുടങ്ങുക. ഇതു സംബന്ധിച്ച് ഒരു പദ്ധതി നിര്‍ദേശം കയര്‍ ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഇതു സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എംഎസ്എംഇ മന്ത്രാലയത്തിന്റെ കീഴില്‍ തഞ്ചാവൂര്‍, രാജമുണ്‍ഡ്രി, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ കയര്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മാതൃകയില്‍ തന്നെയായിരിക്കും ആലപ്പുഴയില്‍ സ്റ്റാര്‍ട്ടപ്പ് നിലവില്‍ വരുക. ആലപ്പുഴ കലവൂരിലെ Read more about കയര്‍ മേഖലയില്‍ പുതിയ സംരംഭം പരിഗണനയില്‍: കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര[…]

കൃത്രിമ കാല്‍മുട്ട് ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവ്

11:08 am 05/2/2016 തിരുവനന്തപുരം: ആധുനിക കൃത്രിമ കാല്‍മുട്ട് (ട്രയാത്തിലോണ്‍ എക്‌സ്ഫ3) ഉപയോഗിച്ച് നടത്തിയ ആദ്യ ശസ്ത്രക്രിയ വിജയകരം. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മേധാവി ഡോ. മുഹമ്മദ് നസീറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. തിരുവനന്തപുരം സ്വദേശിയായ 76കാരിയുടെ കാല്‍മുട്ടാണ് മാറ്റിവെച്ചത്. പരമ്പരാഗത കൃത്രിമ കാല്‍മുട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വൃത്താകൃതിയിലാണ് ട്രയാത്തിലോണ്‍ എക്‌സ്ഫ3 മുട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇതിലൂടെ രോഗിയുടെ മുട്ടുകള്‍ക്ക് സ്വഭാവിക ചലനം സാധ്യമാകും. 130 മുതല്‍ 140 ഡിഗ്രി വരെ മടക്കാനും Read more about കൃത്രിമ കാല്‍മുട്ട് ശസ്ത്രക്രിയയില്‍ പുതിയ വഴിത്തിരിവ്[…]

സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ

5/2/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ പുതു തലമുറയ്ക്കു ഹരമായി മാറികൊണ്ടിരിക്കുകയാണ് സെല്‍ഫി തരംഗം. എന്നാല്‍ ഇപ്പോഴത്തെ വാര്‍ത്തകളില്‍ വളരെയേറെ ദുരന്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയും സെല്‍ഫി അപകടമരണങ്ങള്‍ ധാരാളം റിപ്പോര്‍ട്ട്ണ്ട ചെയ്യപെട്ട രാജ്യങ്ങളില്‍ ഒന്നായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സെല്‍ഫി മരണങ്ങളില്‍ പകുതിയില്‍ അധികവും നടന്നത് ഇന്ത്യയിലാണ്. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചവരും, ബോട്ടില്‍ നിന്ന് കൊണ്ട് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ടവരുമെല്ലാം ഇതില്‍ പെടുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ Read more about സെല്‍ഫി ദുരന്തങ്ങളില്‍ ലോകരാജ്യങ്ങളുടെ മുമ്പന്തിയില്‍ ഇന്ത്യ[…]

പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍

11:01 05/02/2016 തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവള നിര്‍മാണം 50% പൂര്‍ത്തിയായി. കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് രാജ്യ നിലവാരത്തെക്കാള്‍ മുന്നിലാണ്. വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ത്യയുടെ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കും. 201617ല്‍ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ ഔട്ട്!ലെറ്റ് തുടങ്ങുമെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാണ് കേരളം. ഐ.ടിയില്‍ നിന്നുള്ള Read more about പോയ അഞ്ച് വര്‍ഷം കേരളത്തിന്റെ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണര്‍[…]

യു.പിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സ്മൃതി ഇറാനി

10:34am /02/2016 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ മുന്നില്‍നിര്‍ത്തി കരുക്കള്‍ നീക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. ഡല്‍ഹി, ബിഹാര്‍ തെരഞ്ഞെടുപ്പുകളില്‍ ‘മോദിക്ക് ‘ഏറ്റ തിരിച്ചടിക്കുശേഷം മോദിയെ മാത്രം ഉയര്‍ത്തിക്കാട്ടിയാല്‍ നേട്ടമുണ്ടാക്കാനാവില്‌ളെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി സ്മൃതി ഇറാനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമത്തേിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ഇവര്‍ ഗാന്ധി കുടുംബത്തെ ‘ഞെട്ടിച്ച’ ശേഷമാണ് കീഴടങ്ങിയത്. സ്മൃതിയുടെ പ്രചാരണപാടവം അന്നേ പാര്‍ട്ടി ശ്രദ്ധിച്ചിരുന്നു. ന്യൂഡല്‍ഹി സ്വദേശിനിയാണെങ്കിലും സാധാരണ യു.പിക്കാരുടെ Read more about യു.പിയില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സ്മൃതി ഇറാനി[…]

സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു

10:05 05/02/2016 ഡമാസ്‌കസ്: റഷ്യ സിറിയയില്‍ മേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 34 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ അലപ്പോയിലായിരുന്നു വ്യോമാക്രമണം. വിമത സ്വാധീന മേഖലകളായ അല്‍ബാബ്, ഹമാ, സോറന്‍ തുടങ്ങിയ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം തുടരുകയാണ്. വിമത നേതാക്കളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദും തമ്മിലുള്ള ചര്‍ച്ച തുടരുന്നതിനിടെയാണ് അലപ്പോയിലെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 25ന് നടക്കാനിരുന്ന സമാധാന ചര്‍ച്ച പ്രതിസന്ധിയിലായിരിക്കുകയാണ്. അഞ്ചു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനാണ് ജനീവയില്‍ Read more about സിറിയയില്‍ വ്യോമാക്രമണം 34 പേര്‍ കൊല്ലപ്പെട്ടു[…]

സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു

5/2/2016 ജോയിച്ചന്‍ പുതുക്കുളം ലോസ്ആഞ്ചലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ജേണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികത്വം വഹിച്ചു. ജേണസച്ചന്‍ തന്റെ വചനസന്ദേശത്തില്‍ വി. സെബസ്ത്യാനോസിന്റെ ജീവിതം ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിക്കുകയും തിരുനാള്‍ ആശംസിക്കുകയും ചെയ്തു. കൂരമ്പുകളെ പൂമലര്‍ പോലെ തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന വിശുദ്ധന്റെ മുഖത്തേയ്ക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരേയും വിശുദ്ധന്‍ വെല്ലുവിളിക്കുന്നതായി Read more about സാന്റാഅന്നയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു[…]