ഇന്ത്യന്‍ ചാരനെന്നാരോപിക്കപ്പെടുന്നയാളുടെ വീഡിയോ പുറത്തുവിട്ടു

30-03-2016 കുല്‍ബുഷന്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്ന് സമ്മതിക്കുന്ന വിഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. നാവികസേനയില്‍ അംഗമാണെന്നും 2022ല്‍ മാത്രമേ വിരമിക്കുകയുള്ളൂവെന്നും യാദവ് പറയുന്നതാണ് വിഡിയോ. എന്നാല്‍ ഇന്ത്യ ഇത് തള്ളി. ഇന്ത്യക്കാരനായ കുല്‍ബുഷന്‍ യാദവ് കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാനില്‍ പിടിയിലായത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറാനില്‍ ചെറിയ തോതിലുള്ള ബിസിനസ് ആരംഭിച്ചു. 2013ലാണ് റോയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ഈമാസം മൂന്നിന് പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് Read more about ഇന്ത്യന്‍ ചാരനെന്നാരോപിക്കപ്പെടുന്നയാളുടെ വീഡിയോ പുറത്തുവിട്ടു[…]

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി

30-03-2016 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്് മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി. കൊച്ചി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയിലായിരുന്നു തുര്‍ക്ക്‌മെനിസ്ഥാന്റെ രണ്ടു ഗോളുകളും. 27-ാം മിനിറ്റില്‍ സന്ദേശ് ജിങ്കാനാണ് ഇന്ത്യയുടെ ഏക ഗോള്‍ നേടിയത്. ഫ്രീക്കിക്കില്‍നിന്നായിരുന്നു ഗോള്‍. ആദ്യപകുതിയിലെ മുന്‍തൂക്കം ഇന്ത്യ രണ്ടാം പകുതിയില്‍ നിലനിര്‍ത്തിയില്ലെന്നല്ല, രണ്ടാം പകുതിയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ തന്ത്രങ്ങള്‍ക്കു Read more about ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി[…]

ബൈക്ക് വാങ്ങിയാല്‍ ഹെല്‍മെറ്റ് ഫ്രീ

30-03-2016 സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഹെല്‍മറ്റ് സൗജന്യമായി നല്‍കും. വാഹന നിര്‍മാതാക്കളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്ത മാസം ഒന്നുമുതല്‍ നിര്‍ദേശം നടപ്പിലാകും. ഹെല്‍മറ്റിനുപുറമെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി, സാരിഗാഡ് തുടങ്ങിയവയും നല്‍കണം. ഹെല്‍മറ്റിന് ഐഎസ്‌ഐ ഗുണനിലവാരം വേണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.

സഹാറ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാന്‍സെബിക്ക് അനുമതി

30-03-2016 01-12 AM നിക്ഷേപകര്‍ക്കു പണം മടക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സഹാറ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാന്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡി(സെബി)നു സുപ്രീംകോടതി അനുമതി നല്‍കി. സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ മോചനത്തിനുള്ള തുക ഈടാക്കുന്നതിനു കമ്പനിയുടെ 86 ആസ്തികള്‍ വില്‍ക്കാനാണ് അനുമതി. നിക്ഷേപകര്‍ക്ക് 36,000 കോടി രൂപ മടക്കാന്‍ അനുമതി നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്ന് 2014 മാര്‍ച്ചിലാണ് സുബ്രതോ റോയ് അറസ്റ്റിലായത്. സ്വത്തു വില്‍പനയുമായി ബന്ധപ്പെട്ട് പ്രത്യേക ഏജന്‍സിക്ക് രൂപംകൊടുക്കണമെന്ന് ചീഫ് ജസ്റ്റീസ് Read more about സഹാറ ഗ്രൂപ്പിന്റെ ആസ്തികള്‍ വില്‍ക്കാന്‍സെബിക്ക് അനുമതി[…]

വിമാനത്താവളത്തില്‍ നാടന്‍ തോക്ക് പിടികൂടി

30-03-2016 01-07 AM ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നാടന്‍ തോക്ക് പിടികൂടി. റിയാദില്‍നിന്ന് എത്തിയ ഇമ്രാന്‍ എന്ന യാത്രക്കാരനില്‍നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തത്. എസ്‌വി 761 വിമാനത്തിലാണ് ഇമ്രാന്‍ ഇന്ത്യയിലെത്തിയത്. തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ പോലീസിനു കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗള്‍ഫ് രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് 40 ശതമാനം കുറച്ചേക്കും

5:09pm 29/3/2016 അബുദാബി: ഗള്‍ഫ് സഹകരണ രാജ്യങ്ങളില്‍ (ജി.സി.സി) റോമിങ് ചാര്‍ജ് 40 ശതമാനം വെട്ടിക്കുറച്ചേക്കും. ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍സ് സെക്രട്ടറിയേറ്റ് ജനറല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തത്. ടെലികോം റോമിങ്, ഡാറ്റ, എസ്.എം.എസ് എന്നിവക്കാണ് നിരക്ക് കുറച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ ആനുകൂല്യം ലഭ്യമാകും. റോമിങ് നിരക്കില്‍ 40 ശതമാനമാണ് കുറവ് വരുത്തുന്നതെന്ന് ജി.സി.സി റോമിങ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാനും ബെഹ്‌റൈനിലെ ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ ഇന്റര്‍നാഷണല്‍ റഗുലേഷന്‍ തലവനുമായ അഡേല്‍ എം. Read more about ഗള്‍ഫ് രാജ്യങ്ങളില്‍ റോമിങ് ചാര്‍ജ് 40 ശതമാനം കുറച്ചേക്കും[…]

റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനം സൈപ്രസിലിറക്കി

1:54pm 29/3/2016 കൈറോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നും കൈറോവിലേക്കുള്ള യാത്രക്കിടെ ആയുധധാരി തട്ടിക്കൊണ്ടുപോയ ഈജിപ്ത് എയര്‍ വിമാനം സൈപ്രസിലെ ലര്‍നാകയില്‍ ഇറക്കി. ഈജിപ്റ്റ് എയറിന്റെ എ320 വിമാനമാണ് തട്ടിയെടുത്തത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച ചാവേര്‍ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 81 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പ്രാദേശികസമയം 8.50നാണ് വിമാനം ലര്‍നാക വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. ലര്‍നാക് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റാഞ്ചികള്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല Read more about റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനം സൈപ്രസിലിറക്കി[…]

പാദങ്ങളെ സംരക്ഷിക്കാം

01:44pm 29/3/2016 ഒരാളുടെ കാലു കണ്ടാല്‍ അറിയാം അയാളുടെ സ്വഭാവം എന്നു പണ്ടു പഴമക്കാര്‍ പറയുമായിരുന്നു. പ്രായമേറുംതോറും പാദപരിപാലനം അത്യാവശ്യമായിത്തീരുന്നു. പ്രമേഹരോഗികള്‍ പാദങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണം. പ്രമേഹം പാദങ്ങളെ ഗുരുതരമായി ബാധിക്കും. പാദത്തിലുണ്ടാകുന്ന വ്രണങ്ങള്‍ ചിലപ്പോള്‍ കരിയാതെ വരാം. പ്രമേഹരോഗികളില്‍ പതിനഞ്ചുശതമാനം മുതല്‍ ഇരുപതുശതമാനംവരെ ആളുകള്‍ക്ക് പാദരോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാല്‍മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ഇരുപത്തിയഞ്ചുശതമാനം പേരും പ്രമേഹരോഗവുമായി ബന്ധപ്പെട്ട രോഗമുള്ളവരാണ്. പാദത്തിലുണ്ടാകുന്ന ചെറിയൊരു മുറിവുപോലും പ്രമേഹരോഗികളില്‍ വലിയ വ്രണമാകാന്‍ സാധ്യതയുണ്ട്. നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറ്്, Read more about പാദങ്ങളെ സംരക്ഷിക്കാം[…]

നവാസ് ശരീഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി

01:40pm 29/3/2016 ഇസ്ലാമാബാദ്: ലാഹോര്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തിങ്കളാഴ്ച നടത്താനിരുന്ന യു.എസ് സന്ദശനം റദ്ദാക്കി. വാഷിങ്ടണില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ആണവ സുരക്ഷ സെമിനാറില്‍ (എന്‍.എസ്.എസ്) പങ്കെടുക്കാനാണ് അദ്ദേഹം യു.എസ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന പാക് പ്രതിനിധി തലവന്‍ താരിഖ് ഫത്മിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.എസ്.എസ് മീറ്റിങ്ങില്‍ നവാസ് ശരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമണത്തെ തുടര്‍ന്ന് യു.കെ സന്ദര്‍ശനവും അദ്ദേഹം Read more about നവാസ് ശരീഫ് യു.എസ് സന്ദര്‍ശനം റദ്ദാക്കി[…]

ഉത്തരാഖണ്ഡ് വിവാദം: പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നു

01:36am 29/3/2106 ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭരണഘടനയുടെ 356ാം വകുപ്പ് അനുസരിച്ച് സംസ്ഥാന ഭരണകൂടം പിരിച്ചുവിടാനുണ്ടായ സാഹചര്യത്തെ കുറിച്ച് കേന്ദ്രം വ്യക്തമാക്കേണ്ടി വരും. കേന്ദ്രത്തിന്റെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം ഡി.എം.കെയും ബിജു ജനതാദള്‍ ഉള്‍പ്പെടെയുള്ള കക്ഷികളും രംഗത്തത്തെിയിരുന്നു. ബീഹാറിലെ അനുഭവത്തില്‍ ജാനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വരാന്‍ കഴിയില്‌ളെന്ന് മനസ്സിലാക്കിയ ബി.ജെ.പി നിന്ദ്യമായ മാര്‍ഗങ്ങള്‍ തേടുകയാണെന്നും ഇത് അപലപിക്കപ്പെടേണ്ടതെന്നുമാണ് സമാജ്വാദ് പാര്‍ട്ടി നേതാവ് Read more about ഉത്തരാഖണ്ഡ് വിവാദം: പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രതിഷേധിക്കാനൊരുങ്ങുന്നു[…]