കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് തിരിച്ചെത്താന്‍ നാല് മാസം കൂടി

06:00pm 26/04/2016 ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അനാരോഗ്യത്തിന്റെ പേരില്‍ ഇറ്റലിയിലേക്കു പോയ പ്രതി ലത്തോറെ മാര്‍സി മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ സാവകാശം അനുവദിച്ചു. അതേസമയം, ഇക്കാലയളവിനുള്ളില്‍ ലത്തോറെ തിരിച്ചെത്തുമെന്ന ഉറപ്പ് എഴുതി നല്‍കാന്‍ കോടതി ഇറ്റലിയോട് നിര്‍ദേശിച്ചു. ലത്തോറയെ സ്വന്തംരാജ്യത്ത് ഒരു വര്‍ഷം താമസിപ്പിക്കണമെന്ന ഇറ്റലിയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. കടല്‍ക്കൊല കേസ് വിചാരണ നടത്താന്‍ ഇന്ത്യക്കാണ് അധികാരമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. കേസ് ഇനി സെപ്റ്റംബര്‍ 20ന് കോടതി വീണ്ടും Read more about കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന് തിരിച്ചെത്താന്‍ നാല് മാസം കൂടി[…]

മെഡിക്കല്‍ പ്രവേശ പരീക്ഷ : ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി

05:35pm 26/04/2016 കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശ പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാന്‍ ഹൈകോടതിയുടെ അനുമതി. ശിരോവസ്ത്രം ധരിച്ചെത്തിയവര്‍ പരീക്ഷ തുടങ്ങുന്നതി?െന്റ അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ശിരോവസ്ത്രം ധരിച്ചു വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സി.ബി.എസ്.ഇ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പരീക്ഷയി?െല ക്രമക്കേട്? തടയുക എന്ന ഉദ്ദേശത്തോടെയാണ് സി.ബി.എസ്.ഇ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയത് മുസ്‌ലിംകള്‍ക്ക് മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കാനും അത്? പാലിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന്? കോടതി പറഞ്ഞു. അനുച്ഛേദം 25(1) പ്രകാരം മതപരമായ Read more about മെഡിക്കല്‍ പ്രവേശ പരീക്ഷ : ശിരോവസ്ത്രം ഉപയോഗിക്കാന്‍ ഹൈകോടതിയുടെ അനുമതി[…]

ബംഗ്ലാദേശില്‍ സ്വവര്‍ഗാനുകൂല പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു

05:30pm 26/4/2016 ധാക്ക: സ്വവര്‍ഗാനുകൂലികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന രണ്ട് പേര്‍ ബംഗ്ലാദേശ് തലസ്ഥാനത്ത് കുത്തേറ്റ് മരിച്ചു. ഭിന്ന ലിംഗക്കാരെ അനുകൂലിക്കുന്ന മാസികയുടെ എഡിറ്ററാണ് മരിച്ചവരിലൊരാള്‍. ജുല്‍ഹാസ് മന്നാന്‍, തനായ് മജൂംദാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ധാക്ക കാലബാഗനിലെ അപാര്‍ട്‌മെന്റില്‍ ആറുപേരടങ്ങുന്ന സംഘം രണ്ട് പേരെ കുത്തിക്കൊല്ലുകയും ഒരാളെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊലക്ക് പിന്നില്‍ പ്രതിപക്ഷവുമായി ബന്ധമുള്ള സായുധ സംഘമാണെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് Read more about ബംഗ്ലാദേശില്‍ സ്വവര്‍ഗാനുകൂല പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു[…]

പിണറായി മുഖ്യമന്ത്രിയാകണം: ശാരദ ടീച്ചര്‍

03:00pm 26/4/2016 കണ്ണൂര്‍ : സി.പി.എം. അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നു മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചര്‍. ധര്‍മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ്‌ പിണറായി ആശീര്‍വാദം തേടിയെത്തിയപ്പോഴായിരുന്നു ശാരദ ടീച്ചറുടെ പ്രതികരണം. പിണറായി മുഖ്യമന്ത്രിയായശേഷം വേണം ക്ലിഫ്‌ഹൗസില്‍ ഒരിക്കല്‍കൂടി വരാനെന്നും ടീച്ചര്‍ പറഞ്ഞു. പിണറായി ധര്‍മടത്തുനിന്നു ജയിച്ചാല്‍ മാത്രം പോരാ, വന്‍ഭൂരിപക്ഷം നേടുകയും വേണം. മുമ്പു നായനാര്‍ക്കൊപ്പം താമസിച്ച ക്ലിഫ്‌ഹൗസില്‍ പിണറായി മുഖ്യമന്ത്രിയായിട്ടുവേണം ഒന്നുകൂടി വരാന്‍. ഇത്തവണ വി.എസ്‌. അച്യുതാനന്ദന്‍ Read more about പിണറായി മുഖ്യമന്ത്രിയാകണം: ശാരദ ടീച്ചര്‍[…]

സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട്‌ : വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്നു കോടതി

02:50pm 26/4/2016 മൂവാറ്റുപുഴ: വിവാദസ്വാമി സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാടില്‍ സര്‍ക്കാരിന്‌ അനുകൂലമായ വിജിലന്‍സ്‌ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്ന്‌ കോടതി. കൂടുതല്‍ അന്വേഷണം നടത്തി മേയ്‌ രണ്ടിനകം വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ ജഡ്‌ജി പി. മാധവന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‌ നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിജിലന്‍സ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ എസ്‌.പി: പി.കെ. ജയകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ പരിഗണിക്കവേയായിരുന്നു കോടതിയുടെ ഉത്തരവ്‌. റിപ്പോര്‍ട്ട്‌ പൂര്‍ണമല്ലെന്നും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന്‌ Read more about സന്തോഷ്‌ മാധവന്‍ ഇടനിലക്കാരനായ ഭൂമി ഇടപാട്‌ : വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ അപൂര്‍ണമെന്നു കോടതി[…]

പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു

02:22pm 26/4/2016 കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു. പുല്ലേപ്പടി പാറപ്പള്ളി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് മരിച്ചത്. പുലര്‍ച്ചെ 6.30 ഓടെയായിരുന്നു സംഭവം. കടയില്‍ പോയി പാല്‍ വാങ്ങി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബാലനെ ആക്രമിച്ച മനോരോഗിയെ നാട്ടുകാര്‍ പിടികൂടി സെന്‍ട്രല്‍ പോലീസിനെ ഏല്‍പ്പിച്ചു. കുട്ടിയുടെ അയല്‍വാസിയായ അജി ദേവസ്യ(40)യാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. റോഡരുകില്‍ നിന്ന മാനസിക രോഗി കുട്ടിയെ പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ അടുത്തേക്ക് വിളിച്ചശേഷമായിരുന്നു ആക്രമണം. Read more about പത്തുവയസ്സുകാരനെ മനോരോഗിയായ അയല്‍വാസി കുത്തിക്കൊന്നു[…]

ഫൊക്കാന കണ്‍വന്‍ഷന്‍ കൊഴുപ്പിക്കാന്‍ രാജേഷും പേളിയും എത്തുന്നു

02:20pm 26/4/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: ജൂലൈ 1 മുതല്‍ 4 വരെ ടൊറന്റോയില്‍ വച്ചു നടക്കുന്ന ഫൊക്കാനയുടെ പതിനേഴാമത് കണ്‍വന്‍ഷന്റെ പ്രധാന കലാപരിപാടികളായ സ്റ്റാര്‍സിംഗര്‍, ഫിംകാ അവാര്‍ഡ് നൈറ്റ്, മലയാളി മങ്ക, മിസ് മലയാളി തുടങ്ങിയവയുടെ അവതാരകരായി മലയാളത്തിലെ രണ്ട് പ്രധാന അവതാരകരായ രാജേഷ് കേശവും, പേര്‍ലി മാനിയും എത്തുന്നു. മലയാള സിനിമാരംഗത്തെ പ്രശസ്തനായ അവതാരകന്‍ രാജേഷ് കേശവ് ഉജാല ഏഷ്യാനെറ്റ്, ഇപാ, ഫിലിംഫെയര്‍ അവാര്‍ഡുകളും, മലയാളത്തിന്റെ വിവിധ ചാനലുകളില്‍ നിരവധി ഷോകളും അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. Read more about ഫൊക്കാന കണ്‍വന്‍ഷന്‍ കൊഴുപ്പിക്കാന്‍ രാജേഷും പേളിയും എത്തുന്നു[…]

രതീഷിന്റെ മകള്‍ വിവാഹിതയായി

09:06am 26/4/2016 കൊച്ചി: അന്തരിച്ച ചലച്ചിത്രനടന്‍ രതീഷിന്റെ മകള്‍ പത്മയ്ക്ക് താരങ്ങളുടെ ആശിര്‍വാദത്തോടെ മാംഗല്യം. കൊച്ചി ടി.ഡി.എം. ഹാളില്‍ നടന്ന വിവാഹ ചടങ്ങിന് മലയാളം സിനിമാലോകം ഒന്നടങ്കമെത്തി. മാതാപിതാക്കളുടെ നിര്യാണത്തെ തുടര്‍ന്നുള്ള അഭാവം നീക്കാന്‍ അവരുടെ സുഹൃത്തുക്കള്‍ പ്രത്യേകം ശ്രദ്ധിച്ചു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്നു ചലച്ചിത്ര താരം മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് ആനയിച്ചപ്പോള്‍ താലവുമായി ജയറാമിന്റെ ഭാര്യയും ചലച്ചിത്രതാരവുമായ പാര്‍വതി, വധുവിന്റെ സഹോദരി പാര്‍വതി, കീര്‍ത്തി, രാധിക എന്നിവര്‍ വധുവിനെ വരവേറ്റു. മമ്മൂട്ടിയുടെ Read more about രതീഷിന്റെ മകള്‍ വിവാഹിതയായി[…]

സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നത്‌ ഒന്നുമാത്രം

09:04am 26/4/2016 വിമര്‍ശകര്‍ തന്റെ സിനിമ കാണാന്‍ ടിക്കറ്റ്‌ എടുക്കേണ്ടന്നു സണ്ണി ലിയോണ്‍. അവാര്‍ഡ്‌ പ്രതിക്ഷിച്ചല്ല ഇത്രയും കാലം അഭിനയിച്ചത്‌. ആരാധകരുടെ പിന്തുണമാത്രം മതി, അതുമാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നു താരം പറയുന്നു. ആരാധകര്‍ തന്നെ കാണട്ടെ, തന്റെ ചിത്രങ്ങള്‍ ആരാധകര്‍ മാത്രം കണ്ടാല്‍ മതിയെന്നും നിരൂപകര്‍ക്കുള്ള മറുപടിയായി വ്യക്‌തമാക്കുന്നു. തിരഞ്ഞെടുക്കുന്ന എല്ലാ ചിത്രങ്ങളിലും തനിക്കു നൂറു ശതമാനം വിശ്വാസമുണ്ടൈന്നും ഇവര്‍ പറയുന്നു. മിലാപ്‌ സവേരി സംവിധാനം ചെയ്യത മസ്‌തിസാദെ എന്ന ചിത്രത്തിലാണു സണ്ണി ഒടുവിലായി അഭിനയിച്ചത്‌. പോണ്‍ Read more about സണ്ണി ലിയോണ്‍ ആഗ്രഹിക്കുന്നത്‌ ഒന്നുമാത്രം[…]

സിറ്റി റെയ്‌ഡിന്‌ റയാല്‍ ഇന്ന്‌ മാഞ്ചസ്‌റ്ററില്‍

09:01am 26/4/2016 ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ സെമിഫൈനല്‍ ആദ്യപാദത്തിന്‌ ഇന്നു തുടക്കം. ഒന്നാം സെമിയില്‍ ലണ്ടനിലെ എത്തിഹാദ്‌ സ്‌റ്റേഡിയത്തില്‍ സ്‌പാനിഷ്‌ വമ്പന്മാരായ റയാല്‍ മാഡ്രിഡിന്‌ ഇംഗ്ലീഷ്‌ ടീം മാഞ്ചസ്‌റ്റര്‍ സിറ്റി ആതിഥേയരാകും. ക്ലബ്‌ ചരിത്രത്തില്‍ നടാടെ സിറ്റി അവസാന നാലില്‍ ഇടംപിടിക്കുന്നത്‌. ക്വാര്‍ട്ടര്‍ഫൈനലില്‍ ഫ്രഞ്ച്‌ ചാമ്പ്യന്മാരായ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌നെയാണ്‌ സിറ്റി തോല്‍പിച്ചത്‌. മറുവശത്ത്‌ ജര്‍മന്‍ ക്ലബ്‌ വൂള്‍ഫ്‌സ്ബര്‍ഗിനെതിരേ മിന്നുന്ന തിരിച്ചുവരവ്‌ നടത്തിയാണ്‌ റയാല്‍ സെമിയില്‍ എത്തിയത്‌. ക്വാര്‍ട്ടര്‍ഫൈനലിന്റെ ആദ്യപാദത്തില്‍ 2-0ന്‌ തോറ്റശേഷം സ്വന്തം മണ്ണില്‍ Read more about സിറ്റി റെയ്‌ഡിന്‌ റയാല്‍ ഇന്ന്‌ മാഞ്ചസ്‌റ്ററില്‍[…]