ടിം കെയ്ന്‍ ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

09:23am 24/7/2016 പി.പി.ചെറിയാന്‍ വെര്‍ജിനിയ: ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഊഹാപോഹങ്ങള്‍ക്കും, അനിശ്ചിതത്വത്തിനുമൊടുവില്‍ വെള്ളിയാഴ്ച (ജൂലായ് 22) വൈകീട്ടാണ് പ്രഖ്യാപനം പുറത്തുവന്നത്. അമ്പത്തിയെട്ടുക്കാരനായ വെര്‍ജിനിയ മുന്‍ ഗവര്‍ണ്ണറും, സെനറ്ററുമായ ടിം കെയനാണ് ഹില്ലരി ക്ലിന്റനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നിയമ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഒരു വര്‍ഷത്തെ അവധിയെടുത്ത് മിഷന്‍ ട്രിപ്പിനു സമയം കണ്ടെത്തിയ കെയ്ന്‍ ഭവനരഹിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിയമയുദ്ധം നടത്തുകയും, വെര്‍ജിനിയ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ ഗണ്‍ വയലന്‍സ് തടയുന്നതിന് ശക്തമായ Read more about ടിം കെയ്ന്‍ ക്ലിന്റന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി[…]

കുടുംബ കലഹം : ഭാര്യയെ കൊലപ്പെടുത്തിയ നിതിന്‍ സിങ്ങ് അറസ്റ്റില്‍

09:22am 24/7/2016 പി.പി.ചെറിയാന്‍ ന്യുജഴ്‌സി : കുടുംബ കലഹത്തെ തുടര്‍ന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ ഭര്‍ത്താവ് നിതിന്‍ സിങ്ങിനെ ന്യുജഴ്‌സി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 19 രാവിലെയായിരുന്നു സംഭവം. മുറിയില്‍ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. തുടര്‍ന്ന് സിങ്ങ് തന്നെ പൊലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സേലം കൗണ്ടി കറക്ഷണല്‍ ഫെസിലിറ്റിയില്‍ Read more about കുടുംബ കലഹം : ഭാര്യയെ കൊലപ്പെടുത്തിയ നിതിന്‍ സിങ്ങ് അറസ്റ്റില്‍[…]

കിയാ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക് എത്തും

09:20am 24/7/2016 സീയൂള്‍: ദക്ഷിണകൊറിയന്‍ കമ്പനിയായ കിയാ മോട്ടോഴ്‌സ് കോര്‍പ് ഇന്ത്യയില്‍ ആദ്യ നിര്‍മാണ പ്ലാന്റ് തുടങ്ങാനായി സ്ഥലമെടുക്കാനെത്തും. സ്ഥലമെടുപ്പ് അടുത്ത മാസം നടക്കുമെന്നാണു സൂചന. വാഹനവില്പനയില്‍ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി മോട്ടോര്‍ കോര്‍പുമായി സഹകരിച്ചാകും കിയയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. നിശ്ചിത ഫാക്ടറിയുടെ പ്രവര്‍ത്തനം 2019ല്‍ തുടങ്ങാനും പ്രതിവര്‍ഷം മൂന്നു ലക്ഷം കിയ വാഹനങ്ങള്‍ പുറത്തിറക്കാനുമാണു പദ്ധതി. കഴിഞ്ഞ വര്‍ഷം 30.5 ലക്ഷം കാറുകളാണ് കിയ മോട്ടോഴ്‌സ് ആഗോളവ്യാപകമായി വിറ്റഴിച്ചത്. 2020 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും Read more about കിയാ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക് എത്തും[…]

ഹിലരിക്കും കെയിനുമെതിരെ ഡൊണാൾഡ് ട്രംപ്

09:18 AM 24/07/2016 വാഷിങ്ടൺ‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്‍റനും വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ടിം കെയിനുമെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. തട്ടിപ്പുകാരിയായ ഹിലരിയും അഴിമതിക്കാരനായ കെയിനും ചേർന്നാൽ അമേരിക്കക്ക് പുരോഗതി ഉണ്ടാകില്ലെന്ന് ട്രംപിന്‍റെ വക്താവ് ജയിസൻ മില്ലർ പറഞ്ഞു. ടിം കെയിനിനെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയ ഹിലരിയുടെ തീരുമാനത്തിൽ പ്രൈമറികളിലെ മുഖ്യ എതിരാളി ബേർണി സാൻഡേഴ്സിനെ പിന്തുണക്കുന്നവർ രോഷാകുലരാണ്. ഫിലാഡെൽഫിയ പോരാട്ടത്തിൽ സാൻഡേഴ്സിനെതിരായ നിലപാട് സ്വീകരിച്ച ആളാണ് കെയിനിനെന്നും ട്രംപ് ട്വീറ്ററിലൂടെ Read more about ഹിലരിക്കും കെയിനുമെതിരെ ഡൊണാൾഡ് ട്രംപ്[…]

ഒളിമ്പിക്‌സിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടയാള്‍ പിടിയില്‍

09:16am 24/7/2016 സാവോപോളോ: കേന്ദ്ര പടിഞ്ഞാറന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസോയില്‍ നിന്നുമാണു ഇയാളെ പിടികൂടിയതെന്നു ഫെഡറല്‍ പോലീസ് അറിയിച്ചു. ആക്രമിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രസീലില്‍ ഓഗസ്റ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന പത്തു ഭീകരരെ പിടികൂടിയ വിവരം കഴിഞ്ഞ ദിവസം ബ്രസീല്‍ നീതിന്യായ വകുപ്പു മന്ത്രി അലക്‌സാണ്ടാര്‍ മോറിസ്് വ്യക്തമാക്കിയിരുന്നു. അടുത്തിടെ വിവിധ രാജ്യങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണു റിയോ ഒളിമ്പിക്‌സിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈനികര്‍ ഉള്‍പ്പെടെ 85,000 പേരെയാണു നിയോഗിച്ചിരിക്കുന്നത്.

ശബരിമല കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും

09:12am 24/7/2016 പത്തനംതിട്ട: ശബരിമലയിലെ ദേവസ്വം കാണിക്കവഞ്ചി കവര്‍ച്ച കേസ് വിജിലന്‍സ് അന്വേഷിക്കും. 2015ല്‍ 16 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്ന കേസാണ് സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ വീഴ്ച്ച കണ്‌ടെത്തിയതിനാലാണ് സര്‍ക്കാര്‍ അന്വേഷണ ചുമതല വിജിലന്‍സിനു കൈമാറിയത്.

ലോകപര്യടനം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബിയിലേക്ക്

09:10am 24/7/2016 കയ്‌റോ: സൗരോര്‍ജ വിമാനം സോളാര്‍ ഇംപള്‍സ് 2 വിമാനം ലോകപര്യടനം പൂര്‍ത്തിയാക്കി യാത്ര ആരംഭിച്ച യുഎഇയിലെ അബുദാബിയിലേക്ക് പുറപ്പെട്ടു. കയ്‌റോയില്‍ നിന്നു യാത്ര തുടങ്ങിയ വിമാനത്തിന് 48 മണിക്കൂറിനുള്ളില്‍ അബുദാബിയില്‍ എത്തിച്ചേരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡാണ് പൈലറ്റ് സീറ്റില്‍. മോശം കാലാവസ്ഥയും പൈലറ്റിന്റെ ശാരീരിക അസ്വാസ്ഥ്യവുമാണ് വിമാനത്തിന്റെ മടക്കയാത്ര വൈകിപ്പിച്ചത്. 2015 മാര്‍ച്ചില്‍ അബുദാബിയില്‍ നിന്നു ലോകം ചുറ്റാന്‍ പുറപ്പെട്ട സോളാര്‍ ഇംപള്‍സ്-2 30,000 കിലോ മീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പൂര്‍ത്തിയാക്കുന്നത്. വ്യോമയാന വിദഗ്ധരായ Read more about ലോകപര്യടനം പൂര്‍ത്തിയാക്കി സോളാര്‍ ഇംപള്‍സ് 2 അബുദാബിയിലേക്ക്[…]

ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍.

09:07am 24/07/2016 ആന്‍റിഗ്വ: ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍. കരിയറിലെ ആദ്യ ഇരട്ട സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്ലിയുടെയും മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ആര്‍. അശ്വിന്‍െറയും മികവില്‍ എട്ടിന് 566 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്ത ഇന്ത്യക്കെതിരെ വിന്‍ഡീസിന് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഉയര്‍ത്തിയ ലക്ഷ്യത്തില്‍നിന്ന് 476 റണ്‍സ് Read more about ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനു മുന്നില്‍ ആതിഥേയരായ വിന്‍ഡീസിന്‍െറ നില പരുങ്ങലില്‍.[…]

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

09:06am 24/7/2016 റായ്പുര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ സുക്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഒടുവില്‍ മാവോയിസ്റ്റുകള്‍ വനത്തിലേക്ക് ഉള്‍വലിഞ്ഞു. സൈനികര്‍ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്തുനിന്ന് രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം കണ്‌ടെത്തി.

ഡാര്‍ജിലിംഗില്‍ മൂന്നു നില കെട്ടിടം തകര്‍ന്ന് ഏഴു മരണം

09:05am 24/7/2016 സിലിഗുരി: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ മൂന്നു നില കെട്ടിടം തകര്‍ന്നു വീണ് ഏഴു പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. മരിച്ചവരില്‍ ആറു പേര്‍ സ്ത്രീകളാണ്. 1968 ല്‍ നിര്‍മിച്ച കെട്ടിടമായിരുന്നു ഇത്. ഇതിന്റെ അടിത്തറ നാളുകളായി ബലക്ഷയത്തിലായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഏതു നിമിഷവും നിലംപൊത്താമെന്ന നിലയിലായിരുന്നു കെട്ടിടം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ പരിക്കേറ്റവര്‍ക്കും നല്‍കും.