ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു

ഫ്‌ളോറിഡ: 2016-18 കാലയളവിലേക്കുള്ള ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ ഫ്‌ളോറിഡയില്‍ നടന്ന കണ്‍വന്‍ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുത്തു. ഇതിനു സഹായിച്ച റീജിയനിലെ എല്ലാ ഫോമാ പ്രവര്‍ത്തകരോടും, പ്രത്യേകിച്ച് ഒരു കണ്‍വന്‍ഷന്‍ ഡെലിഗേറ്റ് ആയും, ഒരു വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും നോമിനേറ്റ് ചെയ്ത, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ്‌ഐലന്റ് ഭാരവാഹികളോടുള്ള എല്ലാവിധ കടപ്പാടും അറിയിക്കുന്നതായി വര്‍ഗീസ് കെ. ജോസഫ് പറഞ്ഞു. ആത്മവിശ്വാസവും, പ്രവര്‍ത്തനശൈലിയും, സുഹൃദ്ബന്ധങ്ങളുമാണ് എന്നെ ഈ മത്സരത്തിന് നയിച്ചത്. ഈ Read more about ഫോമാ മെട്രോ റീജന്‍ വൈസ് പ്രസിഡന്റായി വര്‍ഗീസ് കെ. ജോസഫിനെ തെരഞ്ഞെടുത്തു[…]

ഡബ്ല്യു.എം.സി യൂണിഫൈഡ് റീജിയനു രണ്ടു വൈസ് പ്രസിഡന്റുമാര്‍ കൂടി: എല്‍ദോ പീറ്ററും ടോം വിരിപ്പനും

09:30am 13/7/2016 ഹൂസ്റ്റണ്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂണിഫൈഡ് അമേരിക്ക റീജിയന് ഊര്‍ജം പകരുവാന്‍ രണ്ടു വൈസ്പ്രസിഡന്റുമാരെ കൂടി നോമിനേറ്റ് ചെയ്തു. ജൂണ്‍ ഇരുപത്തി അഞ്ചിന് ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആതിഥേയത്വമരുളി സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ബയനിയല്‍ കോണ്‍ഫറന്‍സിലാണ് നാമ നിര്‍ദേശം ചെയ്യപ്പെട്ടതെങ്കിലും കഴിഞ്ഞ ദിവസത്തെ റീജിയന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ ഇരുവരെയും വീണ്ടും സര്‍വാത്മനാ റാറ്റിഫായ് ചെയ്തു അംഗീകരിക്കുകയായിരുന്നു. ഡബ്ല്യു.എം.സിയുടെ യുവ നേതാവായ എല്‍ദോ പീറ്റര്‍ മുന്‍ ഹൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റും പാസഡീന മലയാളി Read more about ഡബ്ല്യു.എം.സി യൂണിഫൈഡ് റീജിയനു രണ്ടു വൈസ് പ്രസിഡന്റുമാര്‍ കൂടി: എല്‍ദോ പീറ്ററും ടോം വിരിപ്പനും[…]

നാലാമത് കോംപാക്ട് കുടുംബയോഗം ലൂയീസ്‌വില്‍, കെന്റക്കിയില്‍ നടത്തപ്പെട്ടു

09:29am 13/7/2016 ന്യൂജേഴ്‌സി: 2010-ല്‍ രൂപംകൊള്ളുകയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുമുള്ള കോംപാക്ട് (Compakt) കുടുംബയോഗം ഇത്തവണ (2016) കെന്റക്കിയിലുള്ള ലൂയീസ്‌വില്ല (Louisville) പട്ടണത്തിലെ St. Michael Antiochian Orthodox Church ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ടു. അമേരിക്കയിലെ ഇല്ലിനോയിസ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, മിഷിഗണ്‍, ടെക്‌സസ്, വാഷിംഗ്ടണ്‍ ഡി.സി എന്നീ സ്റ്റേറ്റുകളില്‍ നിന്നും കാനഡയിലെ ആല്‍ബര്‍ട്ട/എഡ്മണ്ടന്‍, കാല്‍ഗറി, ടൊറന്റോ എന്നീ പട്ടണങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഇത്തവണത്തെ കുടുംബ സമ്മേളനത്തില്‍ പങ്കെടുത്തു. 2014-ല്‍ ടൊറന്റോയില്‍ വച്ചു നടത്തിയ കുടുംബയോഗത്തിന്റെ തീരുമാനപ്രകാരം കെന്റക്കിയില്‍ (Louisville) Read more about നാലാമത് കോംപാക്ട് കുടുംബയോഗം ലൂയീസ്‌വില്‍, കെന്റക്കിയില്‍ നടത്തപ്പെട്ടു[…]

പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ

04:15 PM 12/07/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ മലയാളി താരം പി.ആർ ശ്രീജേഷ് നയിക്കും. മുൻ ക്യാപ്റ്റൻ സർദാർ സിങ്ങിനെ മറികടന്നാണ് ശ്രീജേഷ് ടീമിനെ നായകനാകുന്നത്. ഒളിമ്പിക്സിനുള്ള ഹോക്കി വനിതാ ടീമിനെ സുശീല ചാനു നയിക്കും. ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂർണമെന്‍റിലെ മികച്ച പ്രകടനവും വെള്ളി മെഡൽ നേട്ടവുമാണ് ശ്രീജേഷിന് ക്യാപ്റ്റൻ പദവി നേടാൻ തുണയായത്. ഒളിമ്പിക്സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളി താരമാണ് ശ്രീജേഷ്. ഒളിമ്പിക്സിൽ Read more about പി.ആർ ശ്രീജേഷ് ഒളിമ്പിക്സ് ഹോക്കി ടീം ക്യാപ്റ്റൻ[…]

ഐഎസ് തലവന്മാര്‍ അറസ്റ്റില്‍

04:03pm 12/7/2016 ഹൈദരാബാദ്: ഐഎസിന്റെ ഹൈദരാബാദ് തലവന്‍ യാസിര്‍ നൈമത്തുള്ളയും ഐഎസിന് വേണ്ടി പണം സമാഹരിക്കുന്ന അത്തായുള്ള റഹ്മാനും എന്‍ഐഎ പിടിയിലായി. ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇരുവരും പിടിയിലായത്. നേരത്തെ ഐഎസുമായി ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് യുവാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവാക്കള്‍ക്ക് എല്ലാ നിയമ സഹായവും നല്‍കുമെന്ന് ഓള്‍ ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസാദുദ്ദീന്‍ ഒവൈസി പ്രഖ്യാപിച്ചു. ഭീകരരെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഒവൈസിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് Read more about ഐഎസ് തലവന്മാര്‍ അറസ്റ്റില്‍[…]

ഐഎസ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് മഅദനി

04:04pm 12/7/2106 കൊല്ലം: ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. ഇസ്‌ലാമിക മൂല്യങ്ങളോട് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഐഎസ് ചെയ്യുന്നത്. ഐഎസ് പൂര്‍ണമായും ഇസ്‌ലാം വിരുദ്ധമാണ്. എല്ലാ മുസ്‌ലിംകളും ഐഎസ് വിട്ടുപോരണമെന്നും മദനി കൊല്ലത്ത് പറഞ്ഞു. മദനി ഇന്നു രാത്രി ബംഗളൂരുവിലേക്ക് മടങ്ങും. ജാമ്യവ്യവസ്ഥയില്‍ ഇളവുലഭിച്ചതിനെത്തുടര്‍ന്ന് മഅദനി നാട്ടിലെത്തിയത്.

ദക്ഷിണ ചെെന കടലിൽ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് കോടതി വിധിച്ചു.

04:00 PM 12/07/2016 ഹേഗ്: ദക്ഷിണ കടലിനെ ചൊല്ലിയുള്ള ചൈന-ഫിലിപ്പീൻസ് തർക്കത്തിൽ സുപ്രധാന വിധി. ഹേഗിലെ അന്താരാഷ്ട്ര കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. ചരിത്രപരമായി ചൈനക്ക് ദക്ഷിണ കടലിൽ പ്രത്യേക അധികാരമില്ലെന്നും ഇത് നിയമപരമല്ലെന്നും കോടതി വിധിച്ചു. 1947ലെ മാപ്പ് കൂടി പരാമർശിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഇവിടെയുള്ള ചൈനയുടെ പട്രോളിങ് ഫിലിപ്പീൻസിന്‍റെ ഭാഗങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നും കോടതി കണ്ടെത്തി. ദക്ഷിണ ചൈനാ കടലിലെയും പൂര്‍വ ചൈനാ കടലിലെയും മിക്കഭാഗവും തങ്ങളുടെതാണെന്നാണ് ചൈനയുടെ വാദം. Read more about ദക്ഷിണ ചെെന കടലിൽ ചൈനക്ക് പ്രത്യേക അധികാരമില്ലെന്ന് കോടതി വിധിച്ചു.[…]

ബാർകോഴ കേസിൽ മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ

12:35pm 12/07/2016 തിരുവനന്തപുരം: ബാർകോഴ കേസിൽ മുൻ ധനമന്ത്രി കെ.എം മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലൻസ് കോടതി പരിഗണിക്കവെയാണ് പ്രോസിക്യൂട്ടർ നിലപാട് വ്യക്തമാക്കിയത്. കേസിൽ പുതിയ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം നടത്താവുന്നതാണ്. എന്നാൽ, ഇപ്പോൾ അത്തരം തെളിവുകളില്ല. ഹരജിക്കാർ പുതിയ തെളിവുകൾ സമർപ്പിച്ചാൽ അന്വേഷണം നടത്താവുന്നതാണെന്നും പ്രോസിക്യൂട്ടർ Read more about ബാർകോഴ കേസിൽ മാണിക്കെതിരെ പുനരന്വേഷണം വേണ്ടെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ[…]

പഞ്ചാബില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നുപേരെ ബിഎസ്എഫ് വധിച്ചു

12:18pm 12/7/2016 അമൃത്‌സര്‍: പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് ജവാന്മാര്‍ വധിച്ചു. അമൃത്‌സറിലെ ദാര്‍യ മന്‍സൂര്‍ മേഖലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്. തിങ്കാളാഴ്ച രാത്രി നടത്തിയ പരിശോധനയ്ക്കിടെ ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിക്കപ്പെടുകയായിരുന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തി കടക്കരുതെന്ന് മുന്നറിപ്പ് നല്‍കിയെങ്കിലും മൂന്നു പേര്‍ അത് അവഗണിക്കുകയായിരുന്നു. ഇതോടെ അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തോപ്പില്‍ ജോപ്പന്‍ വരുന്നു

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ഗ്രാന്‍ഡ് ഡെ പ്രൊഡക്ഷന്‍സ് ആന്‍ഡ് എസ്.എല്‍. ഗ്രൂപ്പിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അലന്‍സിയാര്‍, പാഷാ ണം ഷാജി, ശ്രീജിത് രവി, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ജോപ്പന്റെ സുഹൃത്തുക്കളായി വേഷമിടുന്നത്. സലിംകുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, മോഹന്‍ ജോസ്, ബേബി അക്ഷര തുടങ്ങിയവരും അഭിനയിക്കുന്നു. നിഷാദ് കോയയുടേതാണു തിരക്കഥ. റഫീഖ് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ Read more about തോപ്പില്‍ ജോപ്പന്‍ വരുന്നു[…]