പ്രവാസികള്‍ക്ക് 24 കോടിയുടെ പുനരധിവാസ പാക്കേജ്

01:467pm 08/7/2016 തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് 24 കോടി രൂപ വകയിരുത്തി പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. നോര്‍ക്ക വകുപ്പിന് 28 കോടി രൂപയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചു. ബജറ്റില്‍ പ്രവാസിക്ഷേമത്തിനായുള്ള കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രവാസികള്‍ ഏറെ പ്രതീക്ഷിച്ചിരുന്ന

ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം ജൂലൈ 10ന്

01:45pm 08/7/2016 ഫ്രാങ്ക്ഫര്‍ട്ട്: യേശുശിഷ്യനും ഭാരത അപ്പസ്‌തോലനും സഭാപിതാവുമായ മാര്‍ തോമാശ്ലീഹായുടെ ഓര്‍മതിരുനാള്‍ (ദുക്‌റാന) ഭക്ത്യാദരപൂര്‍വം ഫ്രാങ്ക്ഫര്‍ട്ട് ഇടവകയില്‍ ആഘോഷിക്കുന്നു. ജൂലൈ 10നു (ഞായര്‍) വൈകുന്നേരം നാലിന് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈം വിശുദ്ധ അന്തോണിയൂസ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയിലേയ്ക്കും തുടര്‍ന്നു ഹാളില്‍ നടത്തുന്ന സ്‌നേഹവിരുന്നിലേക്കും ഏവരെയും ഹാര്‍ദ്ദമായി വികാരി ഫാ. തോമസ് ഈഴോര്‍മറ്റം സിഎംഎഫ് സ്വാഗതം ചെയ്തു. ഇടവകയിലെ തോമസ് നാമധാരികളാണ് ഇത്തവണ തിരുനാള്‍ നടത്തുന്നത്.ഡോ.തോമസ് തറയില്‍, തോമസ് പാരുമൂട്ടില്‍ എന്നിവരാണ് ഈ വര്‍ഷത്തെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. Read more about ഫ്രാങ്ക്ഫര്‍ട്ടില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം ജൂലൈ 10ന്[…]

മൂന്നു മണിക്കൂര്‍ നീണ്ടബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.

01:43pm 08/7/2016 തിരുവനന്തപുരം: ശ്രീനാരായണ ഗുരുവില്‍ തുടങ്ങി മണ്‍മറിഞ്ഞ കവി ഒ.എന്‍.വി കുറുപ്പിന്റെ ഈരടികളോടെ അവസാനിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നടത്തിയത്. ‘ശിവഗിരിയില്‍ നമുക്ക് ജാതിയില്ല’ എന്ന നാരായണ ഗുരുവിന്റെ വാചകം ഓര്‍മിപ്പിച്ചായിരുന്നു പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ നാവോത്ഥാന പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖാദി കൈത്തറി, കയര്‍ മേഖലയിലെ വികസനത്തെ കുറിച്ചുള്ള ഭാഗത്തും ഗുരുവിനെ കൂട്ടുപിടിച്ച ഐസക് താന്‍ പിന്നാക്ക ക്ഷേമത്തിനും പാവങ്ങളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ Read more about മൂന്നു മണിക്കൂര്‍ നീണ്ടബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് നടത്തിയത്.[…]

സ്വാതി കൊലക്കേസ്: സംസാരിക്കാതിരിക്കാന്‍ മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്ന് പ്രതിയുടെ പിതാവ്

01:41pm 08/7/2016 ചെന്നൈ: മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്നും അവന്‍ നിരപരാധിയാണെന്നും സ്വാതികൊലക്കേസ് പ്രതിയുടെ പിതാവ് പരമശിവം. ദളിത് വിഭാഗക്കാരായതു കൊണ്ടാണു തങ്ങളെ ഇതില്‍ പെടുത്തിയതെന്നു പരമശിവം ആരോപിച്ചു. ഇക്കഴിഞ്ഞ മാസം 25 ന് പ്രതി രാംകുമാര്‍ ചെന്നൈയില്‍ നിന്നു വീട്ടില്‍ എത്തുകയും പതിവു പോലെ പെരുമാറുകയും ചെയ്തതാണ്. ഇതിനു ശേഷം ജൂലൈ ഒന്നിനാണു രണ്ട് പേലീസുകാര്‍ വീട്ടില്‍ എത്തുന്നത്. വീട്ടില്‍ എത്തിയ ഇവര്‍ മുത്തുകുമാറിനെയാണ് അന്വേഷിച്ചത്. ഒരു പഷേ പോലീസുകാര്‍ക്ക് ആളുമറിയതാകാനാണു സാധ്യത എന്നും പരമശിവം Read more about സ്വാതി കൊലക്കേസ്: സംസാരിക്കാതിരിക്കാന്‍ മകന്റെ കഴുത്ത് പോലീസ് മുറിച്ചതാണെന്ന് പ്രതിയുടെ പിതാവ്[…]

യുവതിയോട് മോശമായി പെരുമാറി; എഎപി എംഎല്‍എ പോലീസ് അറസ്റ്റ് ചെയ്തു

01:39pm 08/7/2016 ന്യൂഡല്‍ഹി: യുവതിയെ ഉപദ്രവിച്ചെന്നാരോപിച്ച് മറ്റൊരു ആം ആദ്മി എംഎല്‍എയെക്കൂടി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡിയോലി മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ പ്രകാശ് ജാര്‍വാല്‍ ആണ് അറസ്റ്റിലായത്. എഎപി പാര്‍ട്ടിപ്രവര്‍ത്തകയായ യുവതി വാട്ടര്‍ടാങ്കുമായി ബന്ധപ്പെട്ട കാര്യത്തിനു എംഎല്‍എയെ സമീപിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. നേരത്തെ എഎപി എംഎല്‍എ ദിനേഷ് മൊഹേലിയും സമാനകേസില്‍ അറസ്റ്റിലായിരുന്നു.

മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി

01:35pm 08/7/2016 മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ 40 കിലോ കഞ്ചാവ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മഥരുരയിലെ ഗോവര്‍ധന്‍ ക്രോസിംഗില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് സുഗതകുമാരി.

01:30pm 08/7/2016 കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് കവയിത്രി സുഗതകുമാരി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കാടിന്റെ ആവാസ വ്യവസ്ഥ തകരാറിലാകുകയും പമ്പ കൂടുതല്‍ മലിനനമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന ഭക്തലക്ഷങ്ങള്‍ താങ്ങാവുന്നതിനും അപ്പുറത്താണ്. സ്ത്രീകള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. താന്‍ സ്ത്രീ വിരോധിയല്ല, പ്രകൃതി സ്‌നേഹി ആയതുകൊണ്ടാണ് ഇതുപറയുന്നതെന്നും സുഗതകുമാരി പറഞ്ഞു. ക്ഷേത്രങ്ങളില്‍ കരിയും വേണ്ട കരിമരുന്നും വേണെ്ടന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. Read more about ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് സുഗതകുമാരി.[…]

ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണം; 20 മരണം

01:30pm 08/7/2016 ബാഗ്ദാദ്: ഇറാക്കില്‍ ഇരട്ട ചാവേര്‍ ബോംബ് ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച സലാഹുദ്ദീന്‍ പ്രവിശ്യയിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. പട്ടാള യൂണിഫോമിലെത്തിയ ഒരു സംഘം തോക്കുധാരികള്‍ ബാലാദിലെ സയിദ് മുഹമ്മദ് പള്ളിയിലേക്ക് ഇരച്ചുകയറി. ഇവരില്‍ രണ്ട് ചാവേറുകളാണ് സ്‌ഫോടനം നടത്തിയത്. സൈനികര്‍ ഭീകരരെയെല്ലാവരെയും കൊലപ്പെടുത്തി. ഐഎസ് ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് കരുതുന്നത്.

ഡലാസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; നാലു മരണം

01:14 PM 08/07/2016 ടെക്സാസ്: ഡാലസില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മിനിസോട്ടയിലും ലൂസിയാനയിലും കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് വെടിവെപ്പ് നടന്നത്. ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്കു Read more about ഡലാസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; നാലു മരണം[…]

കര്‍ണാടകയില്‍ പൊലീസ് ആത്മഹത്യ

01:13 PM 08/07/2016 ബംഗളൂരു: കര്‍ണാടക ബെലാഗവി ടൗണ്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ മരണത്തിന് പിറകെ അതേപദവിയിലുള്ള മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ കൂടി ആത്മഹത്യ ചെയ്തു. കൊടഗു ജില്ല ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.കെ ഗണപതി(51)യെയാണ് ലോഡജ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മരിക്കുമ്പോള്‍ പൊലീസ് യൂനിഫോമിലായിരുന്നുവെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോഡ്ജില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മന്ത്രി കെ.ജെ ജോര്‍ജിന്‍റെയും മകന്‍റെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെയും അനാവശ്യ ഇടപെടലുകളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. Read more about കര്‍ണാടകയില്‍ പൊലീസ് ആത്മഹത്യ[…]