ബഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം 125 ആയി
09:59am 04/7/2016 ബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരമായ ബഗ്ദാദിലെ രണ്ടു വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 125 ആയി. സംഭവത്തില്‍ 200 പേര്‍ക്ക് പരിക്കേറ്റതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇരു ആക്രമണങ്ങളുമുണ്ടായത്. പെരുന്നാളിന് മുന്നോടിയായി വസ്ത്രങ്ങളും മറ്റും വാങ്ങാനത്തെിയവരുടെ തിരക്കുള്ള സമയത്താണ് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. ബഗ്ദാദിലെ കറാദ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കറാദയിലെ തിരക്കുള്ള ഷോപ്പിങ് മേഖലയിലുണ്ടായ കാര്‍ബോംബ് Read more about ബഗ്ദാദിൽ രണ്ടിടത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മരണം 125 ആയി[…]










