എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു .

09:54 am 30/9/2016 തിരുവനന്തപുരം: അഞ്ച് എം.എല്‍.എമാരുടെ സത്യഗ്രഹം നിയമസഭാ കവാടത്തില്‍ തുടരവെ സ്വാശ്രയ മെഡിക്കല്‍ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു. ബഹളത്തത്തെുടര്‍ന്ന് ഒന്നര മണിക്കൂറോളം സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. എം.എല്‍.എമാരുടെ സത്യഗ്രഹത്തിന്‍െറ സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാവില്ളെന്ന് പ്രഖ്യാപിച്ചായിരുന്നു ബഹിഷ്കരണം. കേരള കോണ്‍ഗ്രസ്-എമ്മും സഭ വിട്ടു. പ്രതിപക്ഷ അസാന്നിധ്യത്തിലും ധനാഭ്യര്‍ധന ചര്‍ച്ച നടക്കുകയും ഭരണപക്ഷാംഗങ്ങള്‍ പങ്കെടുക്കുകയും മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടു ദിവസത്തെ Read more about എം.എല്‍.എമാരുടെ സത്യഗ്രഹം തുടരുന്നു .[…]

തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ്.

09:59 pm 30/9/2016 ധാക്ക: തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെയുണ്ടാകുന്ന ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ് അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് ഇഖ്ബാല്‍ ചൗധരിയുടെ പ്രതികരണം. അതേസമയം, സമാധാനപൂര്‍ണമായ അയല്‍പക്കമുണ്ടാകുന്നതിന് എല്ലാ ഭാഗത്തുനിന്നും സംയമനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി തര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.

പതിനൊന്നാമത് നെഹ്‌­റു ട്രോഫി ജലമേള മയാമിയില്‍

– ജോയി കുറ്റിയാനി മയാമി: ജന്മനാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വിസ്മയം വിരിയിച്ചുകൊണ്ട് കേരള സമാജം ഓഫ് സൗത്ത് ഫ്‌­ളോറിഡ അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ചവയ്ക്കുന്ന “പതിനൊന്നാമത് സൗത്ത് ഫ്‌­ളോറിഡ നെഹ്‌­റു ട്രോഫി വള്ളംകളി’ മത്സരത്തിന് ആരവമുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഫോര്‍ട്ട് ലൗഡര്‍ ഡേയിലെ­ ഹോളിവുഡ് നഗരത്തിലെ റ്റി.വൈ. പാര്‍ക്കിലെ 85 ഏക്കറോളം വരുന്ന വിശാലമായ തടാകത്തിലെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് ശരവേഗത്തില്‍ ആവേശതിരയിളക്കി ‘സൗത്ത് Read more about പതിനൊന്നാമത് നെഹ്‌­റു ട്രോഫി ജലമേള മയാമിയില്‍[…]

സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പെരുന്നാള്‍ സമാപിച്ചു –

08:45 pm 29/9/2016 പി. പി. ചെറിയാന്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാവിതമായിരിക്കുന്ന ഡാളസിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളാഘോഷവും, പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും പതിനൊന്നാം തിയ്യതി സമാപിച്ചു. തിരുനാളാഘോഷം ആഗസ്റ്റ് 28 ാം തിയ്യതി ഞായറാഴ്ച വിക്ടര്‍ ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാല്‍ കുഴിയില്‍ ഔദ്യോഗിക ആഘോഷ പരിപാടികളുടെ തുടക്കമായി പെരുന്നാള്‍ കൊടി ഉയര്‍ത്തി. പിന്നീട് എട്ട് ദിവസം സന്ധ്യാ പ്രാര്‍ത്ഥനയും, വി. കുര്‍ബാനയും തൊവേനയും നടന്നു. ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് Read more about സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പെരുന്നാള്‍ സമാപിച്ചു –[…]

ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു

08:44 pm 29/9/2016 – ജോര്‍ജ് ജോണ്‍ ബെര്‍ലിന്‍: ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ ഉയര്‍ന്നു. പുതിയ കണക്കനുസരിച്ച് ജര്‍മനിയിലെ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 2680 മില്യണ്‍ ആണ്. ഇത് ഒരു വലിയ തൊഴിലില്ലായ്മ നിരക്ക് ആണെന്ന് ഫെഡറല്‍ ലേബര്‍ ഓഫീസ് കണക്കുകള്‍ കാണിക്കുന്നു. ഈ തൊഴിലില്ലായ്മ നിരക്ക് ജര്‍മന്‍ സമ്പദ് വ്യവസ്ഥക്ക് അഭയാര്‍ത്ഥി പ്രശ്‌നം ഉള്‍പ്പെടെ അത്ര നല്ലതല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഇതിനിടയില്‍ ജര്‍മനിയിലെ ഒന്നാമത്തെ ബാങ്ക് ആയ ഡോയിച്ചേ ബാങ്ക് പ്രൈവറ്റ് ബാങ്കിംങ്ങ് നിറുത്തി Read more about ജര്‍മനിയിലെ തൊഴിലില്ലായ്മ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചു[…]

ഡാലസിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 9 വരെ

08:44 pm 29/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : ഡാലസിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 9 വരെ ഇര്‍വിങ്ങ് മക്കാര്‍തറിലുളള രാധാ ഗോവിന്ദ് ധാമ്മില്‍ വെച്ച് നടത്തപ്പെടും. ശ്രീരാമന്‍ രാവണനേയും ദുര്‍ഗാദേവി മഹിഷാസുരനേയും വധിച്ച് തിന്മയുടെ മേല്‍ നന്മയുടെ ജയം ഘോഷിക്കുന്ന സ്മരണ പുതുക്കുന്നതിനാണ് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ 9 വരെ വൈകിട്ട് 7.30 മുതല്‍ 11 വരെ വിവിധ പൂജകള്‍, Read more about ഡാലസിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ 9 വരെ[…]

സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ നിയമമായി: ഒബാമക്ക് കനത്ത പ്രഹരം

08:42 pm 29/9/2016 പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : പ്രസിഡന്റ് ഒബാമയുടെ ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ അവഗണിച്ചു യുഎസ് കോണ്‍ഗ്രസ് സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ പാസ്സാക്കി. 2001 സെപ്റ്റംബറില്‍ നടന്ന ഭീകരാക്രമണത്തില്‍ സൗദി അറേബ്യക്ക് പങ്കുണ്ടെന്നും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സൗദി അറേബ്യയ്‌ക്കെതിരെ ലൊ സ്യൂട്ട് ഫയല്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതാണ് ഈ ബില്‍. ഒബാമ വീറ്റോ ചെയ്തിരുന്ന ബില്‍ നിയമമാകുന്നതിന് യുഎസ് കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. സെപ്റ്റംബര്‍ Read more about സൗദി അറേബ്യ നഷ്ടപരിഹാര ബില്‍ നിയമമായി: ഒബാമക്ക് കനത്ത പ്രഹരം[…]

ചിക്കാഗോയിലെ അദ്ധ്യാപകര്‍ ഒക്ടോബര്‍ 11 മുതല്‍ പണിമുടക്കിലേക്ക്

08:40 pm 29/9/2016 – പി. പി. ചെറിയാന്‍ ചിക്കാഗൊ: ചിക്കാഗൊയിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനയായ ചിക്കോഗൊ ടീച്ചേഴ്‌­സ് യൂണിയന്‍ ഒക്ടോബര്‍ 11 മുതല്‍ ക്ലാസുകള്‍ ബഹിഷ്­കരിച്ച് പണിമുടക്കിനിറങ്ങും. സി. റ്റി. യു യൂണിയന്‍ നേതാക്കള്‍ യോഗം ചേര്‍ന്ന് ഐക്യകണ്‌­ഠേന അംഗീകരിച്ച പ്രമേയം അദ്ധ്യാപകരോട് സമരത്തിന് തയ്യാറാകാന്‍ നിര്‍ദ്ദേശം നല്‍കി. ഇല്ലിനോയ്‌­സ് സംസ്ഥാന നിയമത്തിന് വിധേയമായി പത്ത് ദിവസത്തിന് മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് യൂണിയന്റെ തീരുമാനം. ചിക്കാഗൊ പബ്ലിക്ക് സ്­കൂള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അദ്ധ്യാപകര്‍ പണിമുടക്കാവാനെടുത്ത Read more about ചിക്കാഗോയിലെ അദ്ധ്യാപകര്‍ ഒക്ടോബര്‍ 11 മുതല്‍ പണിമുടക്കിലേക്ക്[…]

ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി

08:34 pm 29/9/2016 വാഷിങ്​ടൺ: അമേരിക്കയിലെ ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി. ന്യൂയോർക്കിൽ നിന്നും ഏഴ്​ മൈൽ അകലെയുള്ള ന്യൂജെഴ്സിയിലെ​ ഹൊബോക്കെൻ റെയിൽവെ സ്​റ്റേഷനിലാണ്​ അപകടം. സംഭവത്തിൽ 100ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ റെയിൽവെ സ്​റ്റേഷ​െൻറ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്​. അപകടത്തിൽപെട്ട ട്രെയിൻ പൂർണമായും പാളത്തിൽ നിന്നും പുറത്തേക്ക്​ കടന്ന്​ വരികയായിരുന്നു. വെള്ളം ഇരച്ചു കയറുന്നതു പോലെ ട്രെയിൻ വരുന്നതു കണ്ട്​ ജനങ്ങൾ മുകൾഭാഗത്തേക്ക്​ ഒാടി കയറി രക്ഷപ്പെടുകയായിരുന്നെന്ന്​ Read more about ന്യൂ ജെഴ്​സിയിൽ പാസഞ്ചർ ട്രെയിൻ റെയിൽവെ സ്​റ്റേഷനിലേക്ക്​ ഇടിച്ച്​ കയറി[…]

ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍.

06:31 pm 29/9/2016 ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ അതിര്‍ത്തി കടന്ന് ഭീകര ക്യാമ്പുകള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഇന്ത്യയുടെ സൈനിക നടപടിയെ അപലപിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നത് ബലഹീനതയയായി കരുതരുതെന്നും ഷെരീഫ് പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സംരക്ഷണത്തിനും പ്രതിരോധത്തിനും പാക് സൈന്യം സുസജ്ജമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു. പാക് മാധ്യമങ്ങളോടാണ് Read more about ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് പാക്കിസ്ഥാന്‍.[…]