പാകിസ്​താനിൽ പള്ളിയിൽ ചാവേർ സ്​ഫോടനം; 23 മരണം

06:00 PM 16/09/2016 പെഷാവർ: പാകിസ്​താനിൽ വെള്ളിയാഴ്​ച പ്രാർഥന(ജുമുഅ)ക്കിടെ പള്ളിയിലുണ്ടായ ചാവേർ സ്​ഫോടനത്തിൽ 23 മരണം. 29 പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രമേഖലയിൽ പെട്ട മുഹമ്മദ്​ ഏജൻസി ജില്ലയിലെ പള്ളിയിലാണ്​ ചാവേർ പൊട്ടിത്തെറിച്ചത്​. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തി​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്​ഫോടനമാണ്​ നടന്നതെന്ന്​ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

പാലത്തുരുത്ത് ചര്‍ച്ച് ശദാബ്ദി ആഘോഷം: തിയോഫിന്‍ ചാമക്കാല (ഡാളസ്സ്) പ്രവാസി പ്രതിനിധി

03:25 pm 16/9/2016 – പി. പി. ചെറിയാന്‍ ഡാളസ്സ്: കൈപ്പുഗ പാലത്തുരുത്ത് ചര്‍ച്ചിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശദാബ്ദി ആഘോഷങ്ങലുടെ വിജയകരമായ പ്രര്‍ത്തനങ്ങള്‍ക്ക് പ്ലാനിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു. വികാരി ഫാ. ജെയിംസ് ചെരുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ജനറല്‍ കണ്‍വീനറായി സി. സി. തോമസ് ചാമക്കാലയില്‍, പ്രവാസി പ്രതിനിധിയായി ഡാളസ്സില്‍ (ടെക്‌­സസ്) നിന്നുള്ള തിയോഫിന്‍ ചാമക്കാല, റോയ് എഡത്തില്‍, ഷാജി ഒട്ടപ്പള്ളി, ജോയ് തൊടുകയില്‍, ജിജൊ വലയില്‍, ജേക്കബ് തൊടുക, കുഞ്ഞുമോന്‍ തോട്ടുങ്കല്‍, തൊമ്മിക്കുഞ്ഞു Read more about പാലത്തുരുത്ത് ചര്‍ച്ച് ശദാബ്ദി ആഘോഷം: തിയോഫിന്‍ ചാമക്കാല (ഡാളസ്സ്) പ്രവാസി പ്രതിനിധി[…]

അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്

03:22 PM 16/09/2016 ന്യൂഡൽഹി: നിർണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലിൽ വീണ്ടും സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പടെ‍ എല്ലാ എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാർട്ടിയിൽ ചേർന്നതോടെയാണ് കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുൻ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോൺഗ്രസ് വിടാതെ നിന്നത്. പെമ ഖണ്ഡു 42 എം.എൽ.എമാരുമായി ചേർന്ന് ബിജെ.പിയുടെ സഖ്യകക്ഷിയായ പീപിൾസ് പാർട്ടി ഒാഫ് അരുണാചലിലാണ് ചേർന്നത്. ആകെ 60 Read more about അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്[…]

തിരുവനന്തപുരത്ത്​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ്​ തട്ടിപ്പ്​

03:20 PM 16/09/2016 തിരുവനന്തപുരം: തലസ്​ഥാനത്ത്​​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ് തട്ടിപ്പ്​. പ്രവാസി മലയാളിയായ അരവിന്ദിനാണ്​ എ.ടി.എമ്മിലൂടെ പണം നഷ്​ടപ്പെട്ടത്​​. പട്ടം ആക്​സി​സ്​ ബാങ്കിലായിരുന്നു അരവിന്ദിന്​ അക്കൗണ്ട്​ ഉണ്ടായിരുന്നത്​. ഇന്ന്​ പുലർച്ചെ വിവിധ എ.ടി.എമ്മുകളിൽ നിന്നായി​ 52,500 രൂപ പിൻവലിച്ചതായുള്ള മൊബൈൽ സ​ന്ദേശങ്ങളാണ്​ ഇദ്ദേഹത്തിന്​ ലഭിച്ചത്​. ഉടൻ പേരൂർക്കട പൊലീസ്​ സ്​​റ്റേഷനുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്​തു. കഴിഞ്ഞ ദിവസം നെറ്റ്​ ബാങ്കി​ങ്​ തട്ടിപ്പിനിരയായ സംഭവവും തിരുവനന്തപുരത്തു നിന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ചെമ്പഴന്തി സ്വദേശിയായ വിനീതാണ്​ Read more about തിരുവനന്തപുരത്ത്​ വീണ്ടും എ.ടി.എം, നെറ്റ്​ ബാങ്കിങ്​ തട്ടിപ്പ്​[…]

ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും

12:59 pm 16/09/2016 കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റപത്രം നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. അറസ്റ്റിലായ അമിറുല്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്താകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. സൗമ്യവധക്കേസിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ പെരുമ്പാവൂർ ജിഷ വധക്കേസിൽ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ച് കുറ്റപത്രം നൽകാനാണ് പൊലീസ് തയാറെടുക്കുന്നത്. കൊലപാതകസമയത്ത് ജിഷ ധരിച്ചിരുന്ന വസ്ത്രത്തിൽ പുരണ്ട ഉമിനീരിൽ നിന്ന് അമീറിന്‍റെ ഡി.എൻ.എ വേർതിരിക്കാനായതാണ് പ്രധാനനേട്ടമായി അന്വേഷണ സംഘം വിലയിരുത്തുന്നത്. കുറ്റപത്രം സമര്‍പ്പിക്കാനുള്ള Read more about ജിഷ വധക്കേസ്: കുറ്റപത്രം നാളെ സമര്‍പ്പിച്ചേക്കും[…]

തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു

12:59 pm 16/09/2016 ചെന്നൈ: കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത ഡി.എം.കെ നേതാക്കളായ എം.കെ. സ്റ്റാലിൻ, കനിമൊഴി എന്നിവർ അറസ്റ്റിൽ. ഡി.എം.കെ. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ സംഘം ‘റെയിൽ റോക്കോ’ എന്നു പേരിട്ട ട്രെയിൻ തടയൽ സമരത്തിൽ പങ്കാളികളായി. ട്രെയിനുകൾ തടയാൻ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറ്സ്റ്റ് ചെയ്തത്. റോഡ് ഉപരോധത്തിലാണ് കനിമൊഴി പങ്കെടുത്തത്. കാവേരി പ്രശ്​നത്തിൽ കർണാടകത്തി​െൻറ നിലപാടിൽ ​പ്രതിഷേധിച്ച് ഇന്ന്​ നടക്കുന്ന ബന്ദിൽ സ്വകാര്യ ബസുകളും ഓട്ടോകളും റോഡിലിറങ്ങിയില്ല. പെട്രോൾ Read more about തമിഴ്നാട് ബന്ദ്: സ്റ്റാലിൻ,കനിമൊഴി അറസ്റ്റിൽ; പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു[…]

ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​

12:56 pm 16/09/2016 ന്യൂഡൽഹി: രാജ്യ തലസ്​ഥാനത്ത്​ ഗോസംരക്ഷകരെന്ന്​ സംശയിക്കപ്പെടുന്നവരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​. ഹാഫിസ്​ അബ്​ദുൽ ഖാലിദ്​(25) അലി ഹസൻ(35) എന്നിവരെയാണ്​ 24 പേരട​ങ്ങുന്ന സംഘം മർദിച്ചത്​. കഴിഞ്ഞ ബുധനാഴ്​ച വൈകിട്ട്​ വെസ്​റ്റ്​ ഡൽഹിയിലെ പ്രേംനഗറിലെ മദ്രസക്ക്​ പുറത്തായിരുന്നു സംഭവം. ഇൗദ്​ ദിനത്തിൽ ബലി നൽകിയ പോത്തുകളുടെ അവശിഷ്​ടങ്ങൾ ലോറിയിൽ നിന്നും മൈതാനത്തേക്ക്​ എടുത്തു മാറ്റുന്നതിനിടെ​ അതുവഴി ബൈക്കിൽ വന്ന രണ്ടുപേർ മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. ​മിനുറ്റുകൾക്കകം ആറു കാറുകളിലായി വന്ന അക്രമികൾ േലാറിയിൽ നിന്നും പിടിച്ചിറക്കി Read more about ഡൽഹിയിൽ ​ഗോ സംരക്ഷകരുടെ ക്രൂരമർദനത്തിൽ രണ്ടുപേർക്ക്​ പരിക്ക്​[…]

സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍

12:55 pm 16/9/2016 സൗമ്യകേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്. കേസില്‍ ഇനി പുനപരിശോധനാ ഹരജി നല്‍കാനോ നിയമപരമായ പിഴവുകള്‍ പറ്റിയെന്നും തിരുത്തണമെന്നും കാണിച്ച് തിരുത്തല്‍ ഹരജി നല്‍കാനോ സര്‍ക്കാറിന് സാധിക്കും. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവ ഇപ്പോള്‍ Read more about സൗമ്യ കേസ്; പുനഃപരിശോധന ഹര്‍ജി അംഗീകരിക്കപ്പെടില്ലെന്ന് നിയമ വിദഗ്ദര്‍[…]

ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ

09:35 AM 16/09/2016 സിഡ്​നി: ആസ്​ട്രേലിയയിലെ മെൽബണിൽ മലയാളി യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ദന്ത ഡോക്​ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസി​ൻറ മൃതദേഹമാണ്​ വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും ക​ണ്ടെത്തിയത്​​. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്​ച ​ൈവെകിട്ട്​ മെൽബണിലെ റോവില്ലയിലെ വീട്ടിൽ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവി​െൻറ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ ഫോൺ സഞ്ചരിക്കുന്നതായി പൊലീസിന് Read more about ആസ്​ട്രേലിയയിൽ മലയാളി യുവ ഡോക്ടർ മരിച്ച നിലയിൽ[…]

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം

09:40 am 16/9/2016 മുംബൈ: ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ചെറുകാര്‍ എത്തിയോസിന്‍റെ പുതിയ വേര്‍ഷന്‍ ഇന്ത്യയിലെത്തി. എത്തിയോസ് പ്ലാറ്റിനം എന്നു പേരിട്ടിരിക്കുന്ന കാറിന്‍റെ വില 6.43 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിഎല്‍എക്സ്, ഹൈ, പ്രീമിയം എന്നീ വേരിയന്‍റുകളിലാണ് എത്തിയോസ് പ്ലാറ്റിനം വിപണിയെലെത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ , 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പ്ലാറ്റിനം ഇറങ്ങുന്നത്. 90 bhp കരുത്തും 132Nm ടോര്‍ഖും പെട്രോള്‍ എഞ്ചിന്‍ നല്‍കുമ്പോള്‍ 68bhp കരുത്തും 170Nm ടോര്‍ഖും ഡീസല്‍ എഞ്ചിന്‍ Read more about ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം[…]