ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറിന് ഇസ്രയേലുമായി അമേരിക്ക ഒപ്പുവെച്ചു
09:44 am 15/9/2016 അമേരിക്കയും ഇസ്രയേലും തമ്മില്‍ 10 വര്‍ഷത്തേക്കുള്ള സൈനിക സഹായ കരാര്‍ ഒപ്പുവച്ചു. 3,800 കോടി അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായമാണ് ധാരണപ്രകാരം അമേരിക്ക ഇസ്രായേലിന് നല്‍കുക. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശരാജ്യവുമായി ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്. 10 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രായേലും അമേരിക്കയും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. അമേരിക്കയുടെ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന്‍, നെതന്യാഹു സര്‍ക്കാരിന്റെ സുരക്ഷാസമിതി തലവന്‍ ജേക്കബ് നഗേല്‍ Read more about ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറിന് ഇസ്രയേലുമായി അമേരിക്ക ഒപ്പുവെച്ചു[…]










