ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ.

09:33 am 25/6/2017 റി​യാ​ദ്: ഒ​മാ​ൻ ഒ​ഴി​കെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ. സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി ക​ണ്ട​തോ​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും അ​യ​ല്‍ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കും. സൗ​ദി സു​പ്രീം കോ​ട​തി​യാ​ണ് മാ​സ​പ്പി​റ​വി ക​ണ്ട വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. റി​യാ​ദ് മേ​ഖ​ല​യി​ലെ മ​ജ്മ​അ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വാ​ന​നി​രീ​ക്ഷ​ണ വി​ഭാ​ഗ​വും തു​മൈ​റി​ലെ മാ​സ​പ്പി​റ നി​രീ​ക്ഷ​ണ സ​മി​തി​യും ശ​നി​യാ​ഴ്ച അ​സ്ത​മ​യ​ത്തി​ന് ശേ​ഷം മാ​സ​പ്പി​റ​വി ക​ണ്ട​താ​യി അ​റി​യി​ച്ചി​രു​ന്നു.

ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ.

09:30 am 25/6/2017 ല​ണ്ട​ൻ: ഹോ​ക്കി വേ​ൾ​ഡ് ലീ​ഗ് സെ​മി ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ. ലീ​ഗി​ലെ അ​ഞ്ചു മു​ത​ൽ‌ എ​ട്ടു​വ​രെ സ്ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. ര​മ​ൺ​ദീ​പ് സിം​ഗ് (എ​ട്ട്, 28), ത​ൽ​വീ​ന്ദ​ർ സിം​ഗ് (27, 59), ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് (36) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ്

09:30 am 25/6/2017 നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സഭകളുടെ ഫാമിലി കോണ്‍ഫറന്‍സ് 2017 ജൂലൈ 20-23 വരെ ഡാലസിലെ മെസ്‌കീറ്റില്‍ Hamton Inn & Suites കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 21-ാ മത് അജിഫ്‌ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളിതുവരെ ഡാലസില്‍ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും അനുഗ്രഹീതമായ ആത്മീയ സംഗമത്തിനുള്ള വേദിയായി ഈ കോണ്‍ഫറന്‍സ് മാറുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ തനതു സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്ഥമായി അമേരിക്കന്‍ സംസ്‌കാരത്തില്‍ എത്തിയിട്ടും ക്രിസ്തു Read more about അസംബ്ലീസ് ഓഫ് ഗോഡ് ഫാമിലി കോണ്‍ഫറന്‍സ്[…]

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു

09:28 am 25/6/2017 ബെയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 112 പേരെ കാണാതായി. മണ്ണിടിച്ചിലിൽ 62 വീടുകളാണ് തകർന്നത്. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ടി​ബ​റ്റ​ൻ മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 1,600 മീ​റ്റ​റോ​ളം റോ​ഡ് ത​ക​ർ​ന്നു. ​​​​മല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​ത്തെ ന​​​​ദി​​​​യു​​​​ടെ ഗ​​​​തി Read more about ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു[…]

കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു.

09:25 am 25/6/2017 ബോഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുന്തിനാമർക സംസ്ഥാനത്തെ കുകുനുബയിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഖനി തകർന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം.

09:23 am 25/6/2017 ടോ​ക്കി​യോ: മ​ധ്യ ജ​പ്പാ​നി​ലെ ന​ഗാ​നോ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. പ്ര​ദേ​ശി​ക സ​മ​രം രാ​വി​ലെ 7.02നാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​ന​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അധികൃതർ അറിയിച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും

09:22 am 25/6/2017 സോഷ്യല്‍ പള്‍സര്‍ നേടൂ..ഫാന്‍സ്, ഫോളോവേഴ്‌സ് & കസ്റ്റമഴ്‌സ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ഇന്ന് വളര്‍ന്നു വരുന്ന ഒരു യുവ മേഖലയാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്. ഒരു കാലത്ത് മാര്‍ക്കറ്റിംഗ് രംഗം അടക്കിവാണിരുന്ന റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍ ഇന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണ്. ടെക്‌നേളജിയില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി പല മാര്‍ക്കറ്റിംഗ് സംരംഭങ്ങളും പുതിയ രീതികളിലേക്ക് രൂപാന്തരപ്പെട്ടു. സോഷ്യല്‍ പള്‍സര്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങളോടൊപ്പം, Read more about ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബ്രാന്‍ഡിംഗ് വിപ്ലവമാകാം…നിങ്ങളുടെ ബിസിനസ്സിലും[…]

ഡിട്രോയിറ്റ് കണ്‍വെന്‍ഷന് തയ്യാറെടുപ്പുകളുമായി കെ.എച്ച്.എന്‍.എ ഹ്യുസ്റ്റണ്‍

09:22 am 25/6/2017 ഹ്യൂസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1 മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷനു തയാറെടുപ്പുകളുമായി ഹ്യൂസ്റ്റണ്‍ ഒരുങ്ങി .സൗഹൃദം തീയറ്റേഴ്‌സ് ഹ്യുസ്റ്റന്‍ അവതരിപ്പിക്കുന്ന ‘ദുര്യോധനന്റെ കുരുക്ഷേത്രം മുഖ്യ ആകര്‍ഷണമാകും.18 അക്ഷൗഹിണിയുടെ ആധിപത്യത്തില്‍ നിന്ന് കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാനം കിരീടം നഷ്ടപ്പെട്ട്, വീണു പോയി താന്‍ മാത്രമായി ഒറ്റപെട്ടു പോയ ദുര്യോധനന്റെ പകയുടെ കഥ പറയുന്ന ശ്രീകൃഷ്ണന്‍ ഗിരിജ സംവിധാനം ചെയ്യുന്ന നാടകം ശ്രദ്ധേയമാകും .മരണത്തിലേക്കുള്ള യാത്രയിലും നിറഞ്ഞു നിന്ന പാണ്ഡവരോടുള്ള അടങ്ങാത്ത പകയാണ് Read more about ഡിട്രോയിറ്റ് കണ്‍വെന്‍ഷന് തയ്യാറെടുപ്പുകളുമായി കെ.എച്ച്.എന്‍.എ ഹ്യുസ്റ്റണ്‍[…]

ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്

09:20 am 25/6/2017 ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിന്റെ ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-നു ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തും. കണ്ടനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയാണ് മുഖ്യപ്രാസംഗീകന്‍. ഈവര്‍ഷത്തെ ചിന്താവിഷയം “ക്രിസ്ത്രീയതയും അതിന്റെ പ്രഘോഷണവും ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം’ എന്നതാണ്. റവ.ഫാ. ബിനു തോമസ് ആണ് ജനറല്‍ കണ്‍വീനര്‍. ജിജു ജോണ്‍ ആണ് കണ്‍വീനര്‍. റവ.ഫാ. ജോണ്‍ കുന്നത്തുശേരില്‍, റവ.ഫാ. രാജു Read more about ഡാളസ് ഏരിയ ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 15-ന്[…]

ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച

09:18 am 24/6/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഏഴാമത് മലയാളി ഇന്റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും മല്‍സരങ്ങള്‍ നടക്കുക. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ദേവാലയ ഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌പോര്‍ട്ട്‌സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. ആറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്റ് Read more about ഫിലാഡല്‍ഫിയ ഇന്റര്‍ ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്റ് ജൂലൈ 15 ശനിയാഴ്ച്ച[…]