ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു

8:26 am 01/6/2017 ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6:45നാണ് സംഭവമുണ്ടായത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ Read more about ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു[…]

എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍

08:25 am1/5/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ നിര്യാതനായി. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ചെറിയാന്‍ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയായിരുന്നു. മാവേലിക്കര Read more about എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍[…]

വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി

08:23 am 01/6/2017 ഫിലഡെല്‍ഫിയ : എറണാകുളം കുറുമശേരി പ്ലാക്കല്‍ വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. മക്കള്‍ : സുബിന്‍ (ഫ്‌ളോറിഡ),സ്മിത (ഫിലഡെല്‍ഫിയ) മരുമക്കള്‍ : സീന, ജിജു സംസ്കാരം പിന്നീട് കേരളത്തില്‍

ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.

08:40 pm 31/5/2017 ഉഴവുര്‍ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന അഖില കേരളാ അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഉഴവൂര്‍ ഒ.എല്‍.എല്‍. ഹയര്‍ സെക്കന്ററി മൈതാനിയിലെ ഫ്‌ളെഡ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. 20 ടീമുകള്‍ പങ്കെടുക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം അമേരിക്കന്‍ പ്രവാസി ബിസിനസുകാരനും, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് അലുമ്‌നി അസോസിയേഷനായ അത്മാസിന്റെ പ്രസിഡന്റുമായ ഫ്രാന്‍സീസ് കിഴക്കേക്കൂറ്റ് നിര്‍വ്വഹിച്ചു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി അസി. വികാരി റവ.ഫാ. ജിബിന്‍ പാറടിയില്‍ അധ്യക്ഷത വഹിച്ചു. Read more about ഉഴവൂര്‍ ജൂനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ആവേശകരമായ തുടക്കം.[…]

കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം റിച്ചാര്‍ഡ് ഹെ സമ്മാനിച്ചു

08:39 pm 31/5/2017 ഡാളസ്: ജന്മഭൂമിയുടെ പ്രഥമ പ്രവാസിശ്രീ പുരസ്ക്കാരം അമേരിക്കന്‍ മലയാളി കെ ജി.മന്മമഥന്‍ നായര്‍ ഏറ്റുവാങ്ങി. കോട്ടയത്തുനടന്ന ചടങ്ങില്‍ റിച്ചാര്‍ഡ് ഹെ എം പി അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍, ജസ്റ്റീസ് കെ ടി തോമസ്്, എം രാധാകൃഷ്ണ്‍ എന്നിവര്‍ സംസാരിച്ചു. സംവിധായകരായ ശ്യാമപ്രസാദ്,രാജസേനന്‍, കെ മധു, വിജി തമ്പി, ജി എസ് വിജയന്‍, വൈശാഖ്, ദിലീഷ് പോത്തന്‍, സിനിമ താരങ്ങളായ മജ്്ഞുവാര്യര്‍, രാധ, Read more about കെ ജി.മന്മമഥന്‍ നായര്‍ക്ക് പ്രവാസിശ്രീ പുരസ്ക്കാരം റിച്ചാര്‍ഡ് ഹെ സമ്മാനിച്ചു[…]

കാ​ലാ’​യു​ടെ പേ​രും തി​ര​ക്ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി.

05:51 pm 31/5/2017 ചെ​ന്നൈ: കാ​ലാ’​യു​ടെ പേ​രും തി​ര​ക്ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി. ചെ​ന്നൈ ക​ര​പ്പാ​ക്കം ഭാ​ര​തി സാ​ലൈ സ്വ​ദേ​ശി​യാ​യ തി​ര​ക്ക​ഥാ​ക​ൃ​ത്ത്​ രാ​ജ​ശേ​ഖ​ര​ൻ (നാ​ഗ​രാ​ജ്) ആ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്. കാ​ലാ-​ക​രി​കാ​ല​ൻ എ​ന്ന പേ​രി​ൽ സി​നി​മ, സൗ​ത്ത്​ ഇ​ന്ത്യ​ൻ ഫി​ലിം ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സി​ൽ 1996 ഏ​പ്രി​ൽ 24ന് ​ര​ജി​സ്​​ട്ര​ർ ചെ​യ്​​ത​തി​​െൻറ രേ​ഖ​ക​ളും ഇ​ദ്ദേ​ഹം പൊ​ലീ​സി​ൽ സ​മ​ർ​പ്പി​ച്ചു. സി​നി​മ​യു​ടെ വ്യ​ക്​​ത​മാ​യ വി​വ​ര​ങ്ങ​ൾ ര​ജ​നീ​കാ​ന്തി​​നും ര​ജ​നി ഫാ​ൻ​സ്​ ക്ല​ബ്​ മാ​നേ​ജ​ർ സ​ത്യ നാ​രാ​യ​ണ​നും അ​റി​വു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ൽ Read more about കാ​ലാ’​യു​ടെ പേ​രും തി​ര​ക്ക​ഥ​യും മോ​ഷ്​​ടി​ച്ച​താ​ണെ​ന്ന്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി.[…]

കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു

05:50 pm 31/5/2017 ന്യൂഡൽഹി: ഡൽഹി നിയമസഭയിൽ പുറത്താക്കപ്പെട്ട മുൻ മന്ത്രി കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു. മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെയും പാർട്ടി അംഗങ്ങൾ​െക്കതിരെയും നിരന്തരം ആ​രോപണങ്ങൾ ഉന്നയിച്ച മിശ്രയെ നിയമസഭക്കുള്ളിൽ വെച്ച്​ എ.എ.പി എം.എൽ.എമാർ കൂട്ടം ചേർന്ന്​ മർദിക്കുകയായിരുന്നു. ചരക്കുസേവന നികുതിയെപ്പറ്റി ചർച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേർത്ത സഭയിലാണു നാടകീയ രംഗങ്ങളുണ്ടായത്. കെജ്​രിവാളിനെതിരെ കപിൽ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടർന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടർന്ന മിശ്രയോടു സഭ വിട്ടുപോകാൻ സ്പീക്കർ Read more about കപിൽ മിശ്രയെ എ.എ.പി അംഗങ്ങൾ കയ്യേറ്റം ചെയ്​​തു[…]

രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

05:48 pm 31/5/2017 തിരുവനന്തപുരം: ഐ.എ.എസ് പോരിനൊടുവിൽ കൃഷിവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയും തമ്മിലുണ്ടായ പരസ്യമായ തർക്കത്തിനൊടുവിൽ രണ്ടുപേരേയും കൃഷിവകുപ്പിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ തസ്തിക നല്‍കിയിരുന്നില്ല. ദിവസങ്ങൾക്ക് ശേഷമാണ് സ്വാമിക്ക് ഇപ്പോൾ ഭാഷാവകുപ്പിലെ സെക്രട്ടറി സ്ഥാനം ലഭിച്ചിരിക്കുന്നത്.

പെരുന്പാവൂരിൽ വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.

05:45 pm 31/5/2017 പെരുന്പാവൂർ: ദേശീയ പാതയോരത്തെ മദ്യശാല പെരുന്പാവൂരിലേക്കു മാറ്റി സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതി വ്യാഴാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം.

05:40 pm 31/5/2017 തിരുവനന്തപുരം: മദ്യശാല തുറക്കാൻ പഞ്ചായത്തിന്‍റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. ഇതുസംബന്ധിച്ച് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്താനും തീരുമാനമായി. യുഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാൻ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവന്നത്. മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്തതിനാൽ ബിവറേജസ് കോർപ്പറേഷൻ വലിയ നഷ്ടത്തിലേക്കും കൂപ്പ് കുത്തിയിരുന്നു. ഈയൊരു സാഹചര്യം പരിഗണിച്ചാണ് പഞ്ചായത്തുകൾക്കുള്ള അധികാരം എടുത്തുകളായാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.