സ്വര്‍ണ വിലയില്‍ ചെറിയ കുറവ്

12:22pm 18/7/2016 കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപ കുറഞ്ഞ് 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,835 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

സ്വര്‍ണ വില ഉയര്‍ന്നു

01.32 PM 16-07-2016 സ്വര്‍ണം പവന് 200 രൂപ ഇന്ന് ഉയര്‍ന്നു. 22,760 രൂപയാണ് പവന്റെ വില. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,845 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു.

സ്വർണവില പവന് 22,640 രൂപ

11:41 AM 12/07/2016 കൊച്ചി: ഒരു ദിവസത്തെ ഉയർച്ചക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,830 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. നാല് ദിവസത്തെ സ്ഥിരതക്ക് ശേഷം തിങ്കളാഴ്ചയാണ് സ്വർണവില 22,720 രൂപയിലേക്ക് ഉയർന്നത്. 22,640 രൂപയായിരുന്നു കഴിഞ്ഞ ശനിയാഴ്ച പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.19 ഡോളർ താഴ്ന്ന് 1,353.81 ഡോളറിലെത്തി.

കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കുളച്ചല്‍ ഭീഷണിയാകും.

10:29am 11/07/2016 തമിഴ്നാട്ടിലെ കുളച്ചലിനടുത്ത് തുറമുഖത്തിന് കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ അനുമതി നല്‍കിയത് വിഴിഞ്ഞത്തിന് മാത്രമല്ല, കുളച്ചലില്‍ സ്ഥാപിക്കുന്ന തുറമുഖം രാജ്യത്തേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന മാര്‍ഗമായി മാറുമെന്ന് മാത്രമല്ല, കിഴക്കുപടിഞ്ഞാറന്‍ കടല്‍ വ്യാപാരത്തിന്‍െറ പ്രധാന ഹബായി മാറുമെന്നുമാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്‍െറ വിശദീകരണം. നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന ഭാഗം കൈകാര്യം ചെയ്യുന്നത് കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളാണെന്നും കേന്ദ്ര മന്ത്രാലയം വിശദീകരിക്കുന്നു. ഇതുവഴി ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുകിട്ടേണ്ട 1500 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം നഷ്ടമാകുന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവ് Read more about കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കുളച്ചല്‍ ഭീഷണിയാകും.[…]

എട്ടു കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യും

04:55pm 09/7/2016 മുംബൈ: കഴിഞ്ഞ രണ്ടു ത്രൈമാസ കണക്കുകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാത്ത എട്ടു കമ്പനികളെ ബിഎസ്ഇ ലിസ്റ്റില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യും. ഈ മാസം 29 മുതല്‍ എട്ടു കമ്പനികളുടെ ഓഹരികള്‍ വില്പന നടത്താന്‍ കഴിയില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കമ്പനികളുടെ എല്ലാവിധ ഓഹരി ഇടപാടുകളും മരവിപ്പിച്ചിട്ടുമുണ്ട്. ഗംഗോത്രി അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി, ഗുപ്ത സിന്തെറ്റിക്‌സ്, എംസിഎസ്, നീരജ് സിമന്റ് സ്ട്രക്ചറല്‍സ്, മിനോള്‍ട്ട ഫിനാന്‍സ്, സോഫ്റ്റ്‌ടെക് ഇന്‍ഫിനിയം സൊലൂഷന്‍സ്, യൂണിമിന്‍ ഇന്ത്യ, സൈലോഗ് സിസ്റ്റംസ് Read more about എട്ടു കമ്പനികളെ സസ്‌പെന്‍ഡ് ചെയ്യും[…]

സ്വര്‍ണ : പവന് 22,720 രൂപ

04:00pm 06/07/2016 കൊച്ചി: സ്വര്‍ണ വില കൂടുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 22,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 20 രൂപ കൂടി 2,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണ വില കൂടി

11:01am 01/7/2016 കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വര്‍ധിച്ച് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,780 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ ഇടിവുണ്ടായിരുന്നു.

സ്വര്‍ണ വില കുറഞ്ഞു

01:00pm 30/6/2016 കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,160 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,770 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു.

സ്വര്‍ണ വില കുറഞ്ഞു

03:11pm 29/6/2016 കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,780 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 320 രൂപ കുറഞ്ഞിരുന്നു.