ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം 26ന് കൂടിക്കാഴ്ച നടത്തും
07:44 am 13/6/2017 ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം 26ന് കൂടിക്കാഴ്ച നടത്തും. യുഎസ് സന്ദർശനത്തിന് വൈറ്റ് ഹൗസ് മോദിയെ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 25, 26 തിയതികളിലായാണ് മോദിയുടെ യുഎസ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മോദിയുടെയും ട്രംപിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്. എന്നാൽ, മൂന്നുതവണ ഇവർ ഫോണിൽ സംസാരിച്ചിരുന്നു. നരേന്ദ്ര മോദി ഈ മാസം അവസാനം യുഎസ് സന്ദർശിക്കുമെന്ന് കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു. ട്രംപ് അധികാരമേറ്റശേഷം Read more about ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസം 26ന് കൂടിക്കാഴ്ച നടത്തും[…]