സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?

മുംബൈ: സ്വര്‍ണ വില കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ തിരക്കുപിടിച്ച് ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്തണോ? ഒക്ടോബര്‍ 26നും 30നും ഇടയിലുണ്ടായിരുന്ന (ഇന്ത്യന്‍ ബുള്ളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍) നിരക്കിന്റെ ശരാശരി കണക്കിലെടുത്താണ് ആര്‍ബിഐ ബോണ്ടിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. ഇത്പ്രകാരം ഒരു ഗ്രാമിന്റെ ശരാശരി വിലയായ 2,684 രൂപയാണ് ഇഷ്യു പ്രൈസ്. നിരക്ക് നിശ്ചയിച്ചതിനുശേഷവും സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നതാണ് നിക്ഷേപകര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്ക് പ്രകാരം 2,545 രൂപയിലെത്തേണ്ടതാണ് ബോണ്ട് വില. 140 രൂപയുടെ വ്യത്യാസമാണ് Read more about സ്വര്‍ണവില ഇടിയുന്നു: ഗോള്‍ഡ് ബോണ്ടില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?[…]

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15% ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15 ശതമാനം ശമ്പള വര്‍ധന ശുപാര്‍ശ ചെയ്‌തേക്കും. 900 പേജ് വരുന്ന റിപ്പോര്‍ട്ട് നവംബര്‍ 19ന് കമ്മീഷന്‍ ധനമന്ത്രാലയത്തിന് കൈമാറും. 48 ലക്ഷം ജീവനക്കാര്‍ക്കും 54 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം കിട്ടുക. 2016 ജനവരി ഒന്നുമുതലാണ് പുതിയ ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാകുക. 2014 ഫിബ്രവരിയിലാണ് ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചത്.

കടുത്ത പുകവലിയുണ്ടോ, നിങ്ങള്‍ തടിയനാകും

പുകവലി അര്‍ബുദത്തിനും ശ്വാസകോശരോഗങ്ങള്‍ക്കും ഇടയാക്കുമെന്നത് പോലെ അമിതമായി ശരീരഭാരം കൂടാനും ഇടയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സാധാ പുകവലിക്കാരേക്കാള്‍ കടുത്ത പുകവലിക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുക. അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പെന്ന സ്‌റ്റേറ്റ് മില്‍ട്ടന്‍ എസ്. ഹെര്‍ഷെ മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് പുകവലികൊണ്ടുള്ള മറ്റൊരു ദൂഷ്യഫലം കൂടി കണ്ടെത്തിയിരിക്കുന്നത്. പുകവലി നിര്‍ത്തിയാല്‍ പോലും ഇത്തരക്കാരില്‍ ശരീരഭാരം അമിതമായി കൂടുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സൂസന്‍ വെല്‍ദീര്‍ പറഞ്ഞു. ഇത് എത്രമാത്രം ബാധിക്കുമെന്നത് വ്യക്തികളെ ആശ്രയിച്ചിരിക്കുമെന്ന് ഗവേഷകസംഘം പറഞ്ഞു. 12,204 വ്യക്തികളെ Read more about കടുത്ത പുകവലിയുണ്ടോ, നിങ്ങള്‍ തടിയനാകും[…]

ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്

ഷിക്കാഗോ: ഫൊക്കാനയുടെ 17-ാമത് നാഷണല്‍ കണ്‍വെന്‍ഷന്റെ മിഡ്‌വെസ്സ് റീജിയണിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 22 ന് വൈകീട്ട് 6 മണിക്ക് ഷിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്നു. 2016 ജൂലായ് 1 മുതല്‍ 4 വരെ കാനഡയിലെ ടൊറാന്റോയില്‍ വച്ചു നടത്തുന്ന ഫൊക്കാന കണ്‍വെന്‍ഷനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നടന്നുവരുന്നത്. ഇത്തവണത്തെ കണ്‍വെന്‍ഷന്‍ വിജയപ്രദമാക്കുവാനും അതിന് മിഡ്‌വെസ്റ്റ് റീജിയനില്‍ നിന്നും വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ മിഡ്‌വെസ്റ്റ്് റീജിയന്‍ പ്രസിഡന്റ് സന്തോഷ് നായരുടെയും മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയുടെയും, Read more about ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്[…]

ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജനറല്‍ബോഡി യോഗം മൗണ്ട് പ്രോസ്‌പെക്ടസില്‍ അസോസിയേഷന് സ്വന്തമായി ഒരു ഓഫീസ് മന്ദിരം വാങ്ങുകയെന്ന നിര്‍ണ്ണായകമായ തീരുമാനം എടുത്തു. നിയമപരമായ മറ്റു ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസ് അഡ്രസ് (834 E Rand Rd, Mount Prospect, IL 60056) എന്നതായിരിക്കും. ഷിക്കാഗോയിലെ അറിയപ്പെടുന്ന റിയല്‍ട്ടര്‍ ആയ സാബു അച്ചേട്ട് ആദ്യ ചെക്ക് പ്രസിഡന്റ് ടോമി അംബേനാട്ടിനു ഫണ്ട് സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഓഫീസ് വാങ്ങുന്നതിനുള്ള അന്വേഷണം നടത്തുന്നതിനും Read more about ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തം ഓഫീസ്[…]

ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ നൈറ്റ് ഐറീഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഷീലാ സ്റ്റീഫന്‍ ക്‌നാനായ നൈറ്റ് ഉദ്ഘാടനം ചെയ്തു. ഷിക്കാഗോ സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. തോമസ് മുളവനാല്‍, സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ പ്രസിഡന്റ് സണ്ണി പൂഴിക്കാലാ, കെ.സി.ഡബ്ലൂ. എഫ്.എന്‍.എ പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് എന്നിവര്‍ സംസാരിച്ചു. Read more about ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്[…]

സ്‌നേഹസംഗീത സംഗമം അരങ്ങേറി

എഡ്മണ്ടന്‍: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌നേഹസംഗീത സംഗമം സംഘടിപ്പിച്ചു. മഹാരാജാസ് ഹാളില്‍ നടന്ന സംഗീതസന്ധ്യയില്‍ എഡ്മണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുനൂറില്‍ അധികം മലയാളികള്‍ പങ്കെടുത്തു. പൂര്‍ണ്ണമായും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംഗീത പരിപാടിയായിരുന്നു. എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് വികാരി ഫാ.ജോണ്‍ കുടിയിരുപ്പില്‍ ആമുഖസന്ദേശം നല്‍കി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംഗീത പരിപാടി തന്റെ ചിരകാല സ്വപ്നമായിരുന്നുവെന്ന് എം.ജി. Read more about സ്‌നേഹസംഗീത സംഗമം അരങ്ങേറി[…]

ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി

അബുദാബി: ഇന്ത്യയിലെ ഊര്‍ജ പെട്രോളിയം മേഖലകളില്‍ നിക്ഷേപമിറക്കാന്‍ യു.എ.ഇ കമ്പനികളെ ക്ഷണിക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അബുദാബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബി ഇന്റര്‍നാഷണല്‍ പെട്രോളിയം കമ്പനി, മുബാദല, അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സില്‍ തുടങ്ങിയ കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. Read more about ഊര്‍ജ, പെട്രോളിയം രംഗങ്ങളില്‍ നിക്ഷേപം ക്ഷണിച്ച് ജെയ്റ്റ്ലി[…]

ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി

മഡ്ഗാവ്: പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് എഫ്‌സി ഗോവ മുംബൈ എഫ്.സിക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച്ച കളിക്കാനിറങ്ങിയത്. മുംബൈയെ 7-0ത്തിന് കെട്ടുകെട്ടിച്ച് ആവരത് മനോഹരമായി നിറവേറ്റുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റെയും ഹാട്രിക്കുകളില്‍ ഗോവ മുംബൈയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകള്‍ കൂടി നേടി. 34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെയാണ് ഗോവയുടെ ഗോള്‍വേട്ട ആരംഭിച്ചത്. പന്തുമായി മുന്നോട്ട് Read more about ഗോവന്‍ ഗോള്‍ വേട്ടയില്‍ മുംബൈ മുങ്ങി[…]

ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍

തിരുവനന്തപുരം: ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച ഇളംവെയില്‍ കെ.എസ്.എഫ്.ഡി.സിയുടെ തിയേറ്ററുകളിലെത്തി. അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ മണ്ണിലേക്ക് ഇറങ്ങുക എന്ന ആശയം ഉള്‍ക്കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ചിത്രമാണ് ഇളംവെയില്‍. നന്മകള്‍ പൂക്കുന്ന നാട്ടില്‍ എന്ന ചിത്രത്തിന് ശേഷം ഷിജു ബാലഗോപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കൂര്‍മ്മ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന ഡോ: കുമാരന്‍ വയലേരിയാണ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസെന്‍ ചെയ്തത് കണ്ണൂര്‍ ടാക്കീസാണ്. കണ്ണൂരിലെ ആനിമാക്‌സാണ് സാങ്കേതിക സഹായം. എട്ടു ലക്ഷം Read more about ജനകീയ കൂട്ടായ്മയില്‍ പിറന്ന ഇളംവെയില്‍[…]