കോര്‍ട്ട് ഓസ്‌ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി

മുംബൈ: ദേശീയ അവാര്‍ഡ് നേടിയ ചൈതന്യ തമനെയുടെ മറാത്തി ചിത്രമായ കോര്‍ട്ടാണ് ഈ വര്‍ഷത്തെ ഓസ്‌ക്കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലാവും കോര്‍ട്ട് മത്സരിക്കുക. അമോല്‍ പലേക്കര്‍ അധ്യക്ഷനായ പതിനേഴംഗ ജൂറിയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രം തിരഞ്ഞെടുത്തത്. പി.കെ, മസാന്‍, മേരി കോം, ഹൈദര്‍, കാക്ക മുട്ടൈ, ബാഹുബലി, കട്ര കടിത്തല്‍ എന്നീ ചിത്രങ്ങളെ മറികടന്നാണ് കോര്‍ട്ട് യോഗ്യത നേടിയത്.

ജേക്കബ് തോമസിനെതിരായ നടപടി: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ആഭ്യന്തരമന്ത്രി

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ അറിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയായി കൊടുക്കുന്നത്. പത്രലേഖകര്‍ സ്വപ്‌നലോകത്താണ്. ഡി.ജി.പി.ക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ജേക്കബ് തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം ലഭിച്ചശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കും-ചെന്നിത്തല പറഞ്ഞു. ജയിലിലുള്ള തടിയന്റവിട നസീര്‍ സഹായികള്‍ക്ക് സന്ദേശം കൈമാറിയതില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഐ.എസിനെ തുടച്ചു നീക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഹൊലാന്‍ഡെ

പാരീസ്‌: ഭീകരവാദികളെ തുടച്ചുനീക്കാന്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാക്കോയിസ്‌ ഹൊലാന്‍ഡെ. പാര്‍ലമെന്റിലെ സംയുക്‌തസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക്‌ സ്‌റ്റേറ്റിനെ തുടച്ചു നീക്കാന്‍ ഫ്രാന്‍സ്‌ പ്രതിജ്‌ഞാബന്ധമാണ്‌, ഫ്രാന്‍സ്‌ ഇപ്പോള്‍ ഒരു യുദ്ധത്തിലാണ്‌, രാജ്യം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കും ഹൊലാന്‍ഡെ പറഞ്ഞു. പുതിയ ഭരണഘടനാ ഭേദഗതിക്കായി പാര്‍ലമെന്റിന്റെ നടപടികള്‍ വേഗത്തിലാക്കണം. വാറന്റില്ലാതെ പോലീസ്‌ റെയ്‌ഡ് നടത്താനും സംശയമുള്ളവരെ വീട്ടുതടങ്കലില്‍ വെക്കാനും കഴിയണം. പൗരന്റെ അവകാശത്തേക്കാള്‍ രാജ്യസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കുന്ന നിയമമായിരിക്കണം രാജ്യത്തുണ്ടാകേണ്ടത്‌. മറ്റു Read more about ഐ.എസിനെ തുടച്ചു നീക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഹൊലാന്‍ഡെ[…]

ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു

തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞവര്‍ഷം ഉന്നതപുരസ്‌കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്‌കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ ഉള്‍പ്പെടെ 2015ലെ പ്രമുഖ പുരസ്‌കാരജേതാക്കള്‍ ശ്രദ്ധാകേന്ദ്രമാകും. അന്താരാഷ്ട്ര ചലച്ചിത്രലോകത്തിന്റെ അംഗീകാരം നേടി ഐഎഫ്എഫ്‌കെയിലെത്തുന്ന ചിത്രങ്ങളില്‍ ചിലത്: ദീപന്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡീ ഓര്‍ പുരസ്‌കാരം വിഖ്യാത സംവിധായകന്‍ Read more about ഇരുപതാമത് ചലച്ചിത്രമേളയ്ക്ക് മികച്ച ചിത്രങ്ങളെത്തുന്നു[…]

അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌

അമേരിക്ക പൊണ്ണത്തടിയന്മാരുടെ നാടാവുകയാണോ. അങ്ങനെയാവുകയാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. 2011-നും 2014-നും ഇടയിൽ നടത്തിയ സർവേയിൽ അമേരിക്കയിലെ മൂന്നിൽ ഒരുഭാഗം മുതിർന്നവരും അമിതവണ്ണംകൊണ്ട് കഷ്ടപ്പെടുകയാണെന്ന് പഠനം പറയുന്നു. കൂടാതെ യുവാക്കളിൽ 17 ശതമാനം പേരെയും അമിതഭാരം വലയ്ക്കുകയാണ്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷനാണ് ഇതുസംബന്ധിച്ച് സർവേനടത്തിയത്.  പുരുഷന്മാരേക്കാൾ വനിതകളാണ് ഇക്കാര്യത്തിൽ മുന്നിൽ. 2013-14 വർഷത്തിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 38 ശതമാനമായാണ് ഉയർന്നത്. 5000 പേരെ പങ്കെടുപ്പിച്ചായിരുന്നു സർവേ. അമിതവണ്ണം അമേരിക്കയിൽ വലിയ  പ്രശ്നമായി Read more about അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌[…]

ഐ.ഡി.ബി.ഐ. ബാങ്ക് സ്വകാര്യവത്കരിക്കുന്നു

പൊതുമേഖലയിലെ പുതുതലമുറ ബാങ്കായ ഐ.ഡി.ബി.ഐ. ബാങ്കിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം ശക്തമാക്കി. പൂട്ടിക്കിടക്കുന്ന വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസിനുൾപ്പെടെ പല വൻകിട സ്വകാര്യ കമ്പനികൾക്കും നൽകിയ വായ്പ കിട്ടാക്കടമായത് ബാങ്കിന്റെ ശോഭ കെടുത്തിയിരുന്നു. ഇതെത്തുടർന്ന് ബാങ്ക് സി.ബി.ഐ. അന്വേഷണം വരെ നേരിടുകയും ചെയ്തു. ഇതിനിടെയാണ് ഓഹരി വിറ്റഴിക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബാങ്കിനെ സ്വകാര്യവത്കരിക്കാനുള്ള ആലോചനകൾ മാസങ്ങൾക്ക് മുമ്പ് തുടങ്ങിയതാണെങ്കിലും ഇപ്പോൾ അതിനുള്ള നീക്കങ്ങൾക്ക് വേഗം കൂടി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കിടയിലും സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി Read more about ഐ.ഡി.ബി.ഐ. ബാങ്ക് സ്വകാര്യവത്കരിക്കുന്നു[…]

ഐഫോണിനെ നേരിടാന്‍ ഗൂഗിള്‍ സ്വന്തം ഫോണിറക്കുമെന്ന് റിപ്പോര്‍ട്ട്

ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടേറെ പേരെ ഐഫോണിലേക്ക് കൊണ്ടുവരാന്‍ ആപ്പിളിന് സാധിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ഐഫോണിന് പ്രതിയോഗിയാകാന്‍ അവയ്‌ക്കൊന്നും സാധിക്കുന്നില്ല. ഊഹാപോഹങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കും ഒട്ടും ക്ഷാമമില്ലാത്ത മേഖലയാണ് സ്മാര്‍ട്‌ഫോണ്‍ വിപണി. അടുത്ത വര്‍ഷം സപ്തംബറില്‍ ഇറങ്ങേണ്ട ആപ്പിള്‍ ഐഫോണില്‍ ഇന്നയിന്ന സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന് ഇപ്പോഴേ പ്രവചിക്കുന്ന ടെക് പണ്ഡിതരുണ്ട്. പ്രവചനങ്ങള്‍ക്കൊപ്പം തന്നെ പല കമ്പനികളുടെയും ഭാവി നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളുമിറങ്ങുന്നു. ഈ പ്രവചനങ്ങളും ‘റൂമറു’കളുമെല്ലാം കുറെയൊക്കെ യാഥാര്‍ഥ്യമാകാറുണ്ട് എന്നതാണ് രസകരമായ വസ്തുത. ഈയാഴ്ച ടെക്‌ലോകത്ത് പ്രചരിപ്പിക്കപ്പെട്ട Read more about ഐഫോണിനെ നേരിടാന്‍ ഗൂഗിള്‍ സ്വന്തം ഫോണിറക്കുമെന്ന് റിപ്പോര്‍ട്ട്[…]

കുട്ടികള്‍ക്കായൊരു സ്മാര്‍ട്ട്‌ഫോണ്‍, രക്ഷിതാക്കള്‍ക്കും

സ്മാര്‍ട്ട്‌ഫോണും കോളിങ്ങും ചാറ്റിങ്ങും മുതിര്‍ന്നവര്‍ക്ക് മാത്രമെന്ന സങ്കല്‍പമൊക്കെ എന്നേ പോയ്മറഞ്ഞിരിക്കുന്നു. ഗാഡ്ജറ്റുകള്‍ ഭരിക്കുന്ന ലോകത്ത് കുട്ടികള്‍ക്കായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ എന്നത് അത്ര കൗതുകകരമായ സംഗതിയൊന്നുമല്ല. മുതിര്‍ന്നവരേക്കാള്‍ നന്നായി സ്മാര്‍ട്ട്‌ഫോണുകളും ടാബുകളുമൊക്കെ കൈകാര്യം ചെയ്യാനറിയാവുന്നതും പുതുതലമുറക്ക് തന്നെ. കുട്ടികള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന എന്നാല്‍ രക്ഷിതാക്കള്‍ക്ക് നിയന്ത്രിക്കാവുന്ന തരത്തില്‍ ജൂനിയര്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ് ഗാഡ്ജറ്റ് നിര്‍മാതാക്കളായ സൈ്വപ്പ് ഇപ്പോള്‍. ‘കുട്ടികള്‍ക്ക് മാത്രമായി സ്മാര്‍ട്ട്‌ഫോണോ..’ എന്ന് ചിന്തിക്കാന്‍ വരട്ടെ. ഈ സ്മാര്‍ട്ട്‌ഫോണ്‍ കൊണ്ട് കുട്ടികള്‍ക്കൊപ്പം തന്നെ പ്രയോജനം രക്ഷിതാക്കള്‍ക്കുമുണ്ട് എന്നതാണ് വാസ്തവം. Read more about കുട്ടികള്‍ക്കായൊരു സ്മാര്‍ട്ട്‌ഫോണ്‍, രക്ഷിതാക്കള്‍ക്കും[…]

മിച്ചല്‍ ജോണ്‍സണ്‍ വിരമിച്ചു

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. ന്യൂസീലന്‍ഡിനെതിരെ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കളമൊഴിയുമെന്ന് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ടെസ്റ്റിന്റെ അവസാന ദിവസമാണ് ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിട പറയാന്‍ ഇതാണ് ഏറ്റവും പറ്റിയ സമയം. ഭാഗ്യം കൊണ്ട് നല്ലൊരു കരിയര്‍ ലഭിച്ചു. ശരിക്കും ആസ്വദിച്ചുതന്നെയാണ് രാജ്യത്തിനുവേണ്ടി ഓരോ നിമിഷവും കളിച്ചത്. എന്നെങ്കിലും ഒരിക്കല്‍ ഈ കരിയര്‍ അവസാനിച്ചല്ലെ പറ്റൂ. വാക്ക (വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍) സ്‌റ്റേഡിയത്തില്‍ വച്ചു തന്നെ Read more about മിച്ചല്‍ ജോണ്‍സണ്‍ വിരമിച്ചു[…]

ഐ.എസിന് അനോണിമസിന്റെ സൈബര്‍ യുദ്ധ ഭീഷണി

ലണ്ടന്‍: പാരിസില്‍ ആക്രമണ പരമ്പര നടത്തി നിരവധിപേരെ കൊന്നൊടുക്കിയ ഇസ്‌ലാമിക് സ്റ്റേറ്റ്‌സിനെതിരെ ഹാക്കര്‍ ഗ്രൂപ്പായ അനോണിമസ് സൈബര്‍ യുദ്ധം പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രശ്‌നങ്ങളും അനീതിയും അക്രമങ്ങളും സംഭവിക്കുമ്പോള്‍ സൈബര്‍ യുദ്ധം നടത്തി ആഗോള തലത്തില്‍ ശ്രദ്ധനേടിയ സംഘമാണ് അനോണിമസ്. അനോണിമസ് ഇതുവരെ നടപ്പാക്കിയ സൈബര്‍ യുദ്ധങ്ങളില്‍ ഏറ്റവും വലുതായിരിക്കും ഇതെന്ന് അവര്‍ പുറത്തുവിട്ട യൂട്യൂബ് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ലോകത്തങ്ങുമുള്ള അനോണിമസ് സംഘാംഗങ്ങള്‍ നിങ്ങളെ വേട്ടയാടുമെന്ന് ഫ്രഞ്ച് ഭാഷയില്‍ പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. ഐ.എസിന്റെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളെ തടയാനാകില്ലെങ്കിലും Read more about ഐ.എസിന് അനോണിമസിന്റെ സൈബര്‍ യുദ്ധ ഭീഷണി[…]