അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ്

05:51pm 18/4/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്ത് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി ഒരു വനിത തിരഞ്ഞെടുക്കപ്പെടുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ.യും ഇന്ത്യന്‍ വംശജനുമായ അജയ് ബംഗ അഭിപ്രായപ്പെട്ടു. ലോകരാഷ്ട്ര തലവന്മാരും, കമ്പനികളുടെ തലപ്പത്തും വനിതകള്‍ തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ടെന്ന് അജയ് ചൂണ്ടികാട്ടി. ന്യൂയോര്‍ക്കില്‍ 7ന് നടന്ന ഏഴാമത് ലോക വനിതാ സമ്മേളനത്തില്‍ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, മത്സരരംഗത്തുള്ള ഏക വനിതയുമായ ഹില്ലരി ക്ലിന്റ് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്ന അജയ്. പുരുഷ മേധാവിത്വം Read more about അമേരിക്കന്‍ പ്രസിഡന്റ് വനിതയായിരിക്കുമെന്ന് മാസ്റ്റര്‍ കാര്‍ഡ് സി.ഇ.ഒ. അജയ്[…]

കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി

05:50pm 18/4/2016 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: പതിനെട്ടു വയസ്സിനു താഴെയുള്ളവരില്‍ ഇ-സിഗററ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതു ആശങ്കയുണ്ടാക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷന്‍(Center for Disease Control And prevention) വെള്ളിയാഴ്ച(ഏപ്രില്‍ 15ന്) പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മുപ്പതു കുട്ടികളുള്ള ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ ഏഴു പേരിലധികം പുകയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ മിഡില്‍ ക്ലാസ്സില്‍ മൂന്നുപേര്‍ ഇതിനടിമയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ പതിനെട്ടു വയസ്സിനു താഴെയുള്ള 5.6 മില്യണ്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതുമൂലമുള്ള രോഗങ്ങള്‍ക്ക് അടിമയാണ്. പുകയിലയുടെ Read more about കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി[…]

പൂരലഹരിയില്‍ മതിമറന്ന് സാംസ്‌കാരിക നഗരി

12.21 AM 18-04-2016 വടക്കുംനാഥന്റെ മണ്ണില്‍ പൂരത്തിന്റെ ലഹരിലാറടി മൂര പ്രേമികള്‍. തെക്കേ ഗോപുരനടയില്‍ മുഖാമുഖം നിന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ വര്‍ണക്കുടകള്‍ ഉയര്‍ത്തിയത് പൂരപ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുടമാറ്റം കാഴ്ചയുടെ വിരുന്നൊരുക്കി. സ്‌പെഷ്യല്‍ കുടകളും ഇരുവിഭാഗത്തിന്റെയും പ്രത്യേകതയായി. ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ ഇത്തവണയും കണ്ടു. കണ്ണും കാതും നിറച്ച് ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂര്‍ പൂരസാഗരമായി. പൂരപ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു മഠത്തില്‍ വരവ് പ!ഞ്ചവാദ്യം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്തില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോള്‍ Read more about പൂരലഹരിയില്‍ മതിമറന്ന് സാംസ്‌കാരിക നഗരി[…]

ന്യുജെന്‍ പ്രചാരണ തന്ത്രവുമായി വി.എസും

11.59 17-04-2016 തെരഞ്ഞെടുപ്പ് പ്രചാരണത്തിണു നവ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. വിഎസിന്റെ പ്രത്യേക വെബ്‌സൈറ്റും ഫേസ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിലെ ചെറുബാല്യക്കാര്‍ മുതല്‍ പരിണതപ്രജ്ഞര്‍ വരെ നവമാധ്യമലോകത്തു സജീവമായ കാലത്ത് വി.എസ്. അച്യുതാനന്ദനും മാറിനില്‍ക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വാട്ട്‌സ്ആപ്പ് എന്നിവയിലെല്ലാം ഇനി വിഎസിന്റെ ഇടപെടലുകള്‍ കാണാം. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ തന്റെ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങളാണു പ്രതിപക്ഷനേതാവിന്റെ Read more about ന്യുജെന്‍ പ്രചാരണ തന്ത്രവുമായി വി.എസും[…]

കോടി രൂപയുടെ ആഡംബര കാര്‍ യദിയൂരപ്പ തിരികെനല്‍കി

11.55 PM 17-04-2016 കര്‍ണാടകയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു കോടി രൂപയുടെ ആഡംബര കാര്‍ ബിജെപി നേതാവ് ബി.എസ്. യദിയൂരപ്പ തിരികെനല്‍കി. കഴിഞ്ഞ ദിവസം വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ യദിയൂരപ്പ ലാന്‍ഡ് ക്രൂയിസര്‍ കാറിലെത്തിയ നടപടി വിവാദമുയര്‍ത്തിയിരുന്നു. ഇതോടെയാണ് ഉടമയായ മുരുഗേഷ് ആര്‍. നിരാണിക്ക് കാര്‍ തിരിച്ചുനല്‍കിയത്. ബിജെപി അധ്യക്ഷനായി ചുമതലയേറ്റ നാളുകളിലാണ് യദിയൂരപ്പയ്ക്ക് കാര്‍ സമ്മാനമായി ലഭിച്ചത്. കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയായ യദിയൂരപ്പ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കാര്‍ വാടകക്ക് എടുത്തതാണെന്നും തിരിച്ചു Read more about കോടി രൂപയുടെ ആഡംബര കാര്‍ യദിയൂരപ്പ തിരികെനല്‍കി[…]

ഇക്വഡോര്‍ ഭൂചലനത്തില്‍ 233 മരണം

11.52 PM 17-04-2016 ഇക്വഡോര്‍ ഭൂചലനത്തില്‍ മരണസംഖ്യ 233 ആയി. പസഫിക് തീരത്തുണ്്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 233 ആയി ഉയര്‍ന്നതായി പ്രസിഡന്റ് റാഫേല്‍ കൊറിയ ട്വിറ്ററില്‍ അറിയിച്ചു. പോലീസും സൈന്യവും അടിയന്തര സേവനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 77 പേര്‍ മരിച്ചെന്നും 600 പേര്‍ക്കു പരിക്കേറ്റെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭൂചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. Read more about ഇക്വഡോര്‍ ഭൂചലനത്തില്‍ 233 മരണം[…]

ഐ.പി.എല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി

11.49 PM 17-04-2016 ഡല്‍ഹിയുടെയും ക്വിന്റന്‍ ഡികോക്ക് എന്ന ദക്ഷിണാഫ്രിക്കക്കാരന്റെയും പോരാട്ടവീര്യത്തിനു മുന്നില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗളൂരിനു കാലിടറി. 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്വിന്റണ്‍ ഡികോക്കിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഡികോക്ക് 51 പന്തില്‍നിന്നു 108 റണ്‍സ് നേടി. 48 പന്തില്‍നിന്നായിരുന്നു ഡികോക്കിന്റെ സെഞ്ചുറി. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെനിന്ന കരുണ്‍ നായര്‍ (42 പന്തില്‍ 54) വിജയത്തില്‍ ഡികോക്കിനു Read more about ഐ.പി.എല്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തോല്‍വി[…]

ഇന്ന തൃശൂര്‍ പൂരം

08:28am 17/4/2016 തൃശൂര്‍: പൂരം പൊടിപൂരമാവും. ഇനിയുള്ള ഏതാനും മണിക്കൂര്‍ നഗരത്തിന് പൂരമല്ലാതെ മറ്റൊന്നില്ല. ഞായറാഴ്ച പുലരുമ്പോള്‍ കണിമംഗലം ശാസ്താവും പിന്നാലെ മറ്റു ദേവതകളും വടക്കുന്നാഥ സന്നിധിയിലത്തെും. തിരുവമ്പാടിയുടെ പൂരം മേളത്തോടെ തുടങ്ങി മഠത്തിലിറക്കി പഞ്ചവാദ്യം കൊട്ടും. പാറമേക്കാവിന്റെ പൂരം പുറപ്പെട്ട് ഇലഞ്ഞിച്ചുവട്ടിലത്തെി പാണ്ടിയുടെ സംഗീതമൊഴുക്കും. തെക്കേഗോപുരം കടന്ന് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം നിന്ന് വര്‍ണക്കുടകള്‍ ഉയര്‍ത്തും. പുലര്‍ച്ചെ വെടിക്കെട്ടും തിങ്കളാഴ്ച ഉച്ചയാവുമ്പോള്‍ ഉപചാരവും. വേനലിന്റെ മൂര്‍ധന്യത്തില്‍ പെയ്യാന്‍ ത്രസിച്ചുനില്‍ക്കുന്ന മഴമേഘങ്ങളാണ് തൃശൂര്‍ പൂരത്തിനുമേല്‍ ആശങ്കയുടെ Read more about ഇന്ന തൃശൂര്‍ പൂരം[…]

വിഭ ഡാലസിന്റെ പട്ടം പറത്തല്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23

08:26am 17/4/2016 പി .പി .ചെറിയാൻ ഡാലസ് : വിഭ ഡാലസിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന പട്ടം പറത്തല്‍ മത്സരത്തിന്റെ പതിമൂന്നാംമത് വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23 വൈകിട്ട് 4 മുതല്‍ 7 വരെ നടത്തപ്പെടുന്നു. ഇര്‍വിങ് നോര്‍ത്ത് മെക്കാര്‍തര്‍ ബിലവഡ് നോര്‍ത്ത് ലേക്ക് കോളേജ് പരിസരത്താണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പട്ടത്തിന്റെ ചരിത്ര പശ്ചാത്തലം, പട്ടം പറത്തുന്നതിലടങ്ങിയിരിക്കുന്ന ശാസ്ത്രീയ വശം, പട്ടം എങ്ങനെ നിര്‍മ്മിക്കാം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചു അറിവ് നല്‍കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം Read more about വിഭ ഡാലസിന്റെ പട്ടം പറത്തല്‍ വാര്‍ഷികാഘോഷങ്ങള്‍ ഏപ്രില്‍ 23[…]

ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു

08:25am 17/4/2016 പി .പി .ചെറിയാൻ ടെന്നസ്സി സംസ്ഥാനത്തെ ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു. ബൈബിള്‍ ഔദ്യോഗിക പുസ്തകമായി അംഗീകരിച്ച അമേരിക്കയിലെ ആദ്യ സംസ്ഥാനമായിരുന്ന ടെന്നിസ്സി. സംസ്ഥാനത്തെ ഇരു സഭകളും ഭൂരിപക്ഷത്തോടെ ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്ന് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ദേശവ്യാപകമായി ചൂടേറിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ബില്‍ പാസാക്കുന്നത് സംസ്ഥാന –ഫെഡറല്‍ ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ് അവഗണിച്ചു ഏപ്രില്‍ അഞ്ചിനായിരുന്നു സെനറ്റ് ബില്‍ പാസ്സാക്കി Read more about ഔദ്യോഗിക പുസ്തകമായി ബൈബിള്‍ അംഗീകരിച്ച തീരുമാനം ഗവര്‍ണര്‍ ഹസ് ലാം വീറ്റോ ചെയ്തു[…]