വിവാദങ്ങള്‍ക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും : മാധവന്‍ ബി നായര്‍ –

08:44 pm 1/10/2016 ബിജു കൊട്ടാരക്കര യുക്തിരഹിതമായ വിവാദങ്ങളില്‍ തനിക്കു താല്പര്യമില്ലെന്നും, ഫൊക്കാനയുടെ വളര്‍ച്ചയ്ക്കും, ഒപ്പം അമേരിക്കന്‍ മലയാളികളുടെ സര്‍വ്വതോമുഖമായ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഫോക്കനാ പ്രസിഡന്റ് സ്ഥാനാര്‍ഥി മാധവന്‍ ബി നായര്‍. സമീപകാലത്തു ഫൊക്കാനയുടെ പേരില്‍ ഉണ്ടായ വിവാദങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. ചോദ്യം :താങ്കളുടെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയില്‍ വലിയ വിവാദങ്ങള്‍ ആണല്ലോ ഉണ്ടാക്കിയത്. ഈ വിവാദങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? ഉത്തരം : ഞാന്‍ ഒരു സാധാരണ ഫൊക്കാനയുടെ അംഗമാണ്, ഫൊക്കാനയുടെ ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരമാണ് ഞാന്‍ Read more about വിവാദങ്ങള്‍ക്കു താല്പര്യമില്ല, ഫൊക്കാനയുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും : മാധവന്‍ ബി നായര്‍ –[…]

ഇന്ത്യന്‍ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രംപ് അനുകൂല റാലി ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 8ന് –

പി. പി. ചെറിയാന്‍ ഫിലഡല്‍ഫിയ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ഇന്ത്യന്‍ കമ്മ്യുണി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന് അനുകൂല റാലി സംഘടിപ്പിക്കുന്നു. അമേരിക്കയിലെ വര്‍ഗ–വര്‍ണ്ണ– ജാതി ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗങ്ങളേയും റാലിയില്‍ അണിനിരത്തുമെന്ന് സംഘാടകരായ സത്യ ദേശ്പതി, അരവിന്ദ് കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. കോര്‍പറേറ്റ് വെല്‍ഫെയര്‍ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ബുഷ് കുടുംബവും ക്ലിന്റന്‍ കുടുംബവും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ഭരണ പരിഷ്കാരങ്ങളില്‍ അടിസ്ഥാന മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന Read more about ഇന്ത്യന്‍ കമ്യൂണിറ്റി സംഘടിപ്പിക്കുന്ന ട്രംപ് അനുകൂല റാലി ഫിലഡല്‍ഫിയയില്‍ ഒക്ടോബര്‍ 8ന് –[…]

ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 2016 ഒക്ടോബര്‍ 2,ഞായറഴിച്ച മുതല്‍

08:50 pm 1/10/2016 ന്യൂയോര്‍ക്ക്­: നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ 2016 ഒക്ടോബര്‍ 2, ഞായറഴിച്ച മുതല്‍ ഒക്ടോബര് 11,ചൊവ്വാഴിച്ച വരെ നവരാത്രി ആഘോഷം വിപുലമായ രീതിയില്‍ നടത്തുന്നു.ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച്­ വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്­ക്ക്­ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്­ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നാട്ടില്‍ കാണുന്ന അതെ ആചാരഅനുഷ്­ടാനങ്ങള്‍ പ്രവാസികളിലും എത്തിക്കുന്നു.ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി.ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് Read more about ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 2016 ഒക്ടോബര്‍ 2,ഞായറഴിച്ച മുതല്‍[…]

സര്‍ജിക്കല്‍ സ്‌ട്രൈയ്ക്ക് എന്ന ഇന്ത്യയുടെ അവകാശം വാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് –

പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാന്‍ ഭീ­കര ക്യാമ്പുകള്‍ തകര്‍ക്കുകയും 38 ഭീകരെ വധിക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യം നടത്തിയ അവകാശവാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് വ്യക്തമാക്കി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് സ്‌പോക്ക്‌സ് പേഴ്‌സണ്‍ ജോണ്‍ കാര്‍ബിയാണ് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌െ്രെടയ്ക്ക് എന്ന അവകാശവാദം അംഗീകരിക്കാതെ തളളി കളയുന്നതായി പ്രസ്താവനയിറക്കിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം വളര്‍ത്തുന്നതിനെതിരെ യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ജോണ്‍ കെറി ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കുന്നതായും Read more about സര്‍ജിക്കല്‍ സ്‌ട്രൈയ്ക്ക് എന്ന ഇന്ത്യയുടെ അവകാശം വാദം അംഗീകരിക്കുന്നില്ലെന്ന് യുഎസ് –[…]

ടെക്‌സസ് സ്‌റ്റേറ്റ് ഫെയര്‍ 2016 ഡാലസില്‍ കിക്ക് ഓഫ് ചെയ്തു

08:27 pm 1/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : 2016 ടെക്‌സസ് സ്‌റ്റേറ്റ് ഫെയറിന് ഡാലസില്‍ ഉജ്ജ്വല തുടക്കം. സെപ്റ്റംബര്‍ 30 വെളളിയാഴ്ച ഫെയറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡ് ഡാലസിലെ പൗരാവലിയില്‍ ഉത്സവത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഔദ്യോഗികമായി രാവിലെ 10 മണിക്ക് ഫെയറിലേക്കുളള പ്രവേശനം കവാടം തുറന്നപ്പോള്‍ ആയിരങ്ങളാണ് വിവിധ വിനോദങ്ങളും സവാരികളും ആസ്വദിക്കുന്നതിന് ഡാലസില്‍ എത്തിച്ചേര്‍ന്നിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ സ്‌റ്റേറ്റ് ഫെയറുകള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ടെക്‌സസ് ഫെയര്‍. ഉദ്ഘാടനത്തോടനുബന്ധിച്ചു Read more about ടെക്‌സസ് സ്‌റ്റേറ്റ് ഫെയര്‍ 2016 ഡാലസില്‍ കിക്ക് ഓഫ് ചെയ്തു[…]

കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.

O7:46 PM 1/10/2016 ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിലെ ​ ആദ്യ വിജയം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ കേരളക്കരയുടെ പ്രതീക്ഷയായ ബ്ലാസ്റ്റേഴ്‌സിനെ തകർത്തത്. കിക്കോഫ്​ മത്സരത്തിൽ 55ാം മിനിറ്റിലാണ്​ നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം കത് സൂമി യൂസയാണ്​ ഗോള്‍ സ്വന്തമാക്കിയത്​. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. നിക്കോളാസ് വെലസിന്റെ Read more about കേരള ബ്ലാസ്റ്റേഴ്‌സ്​ തോറ്റു.[…]

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു

07:23 PM 1 /10/2016 ഗുഹാവതി: ഇന്ത്യന്‍ ഫുട്ബാൾ ആരാധകരുടെ ആവേശം വാനോളമുയർത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു. ഗുവാഹതിയിലെ സരുസജായ് സ്പോര്‍ട്സ് കോംപ്ളക്സിലുള്ള ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വർണാഭമായ ഉദ്​ഘാടന ചടങ്ങാണ്​ നടന്നത്​. ​െഎ.എസ്​.എൽ ഉദ്​ഘാടന ചടങ്ങിൽ ബോളിവുഡ്​ താരങ്ങളായ അഭിഷേക്​ ബച്ചൻ, ആലിയ ഭട്ട്​, വരുണ്‍ ധവാൻ, ജാക്വലിന്‍ ഫെര്‍ണാണ്ടസ്​ എന്നിവരും ടീം ഉടമസ്ഥരായ രണ്‍ബീര്‍ കപൂറും ജോണ്‍ എബ്രഹാമും അണിനിരന്നു. ആദ്യ കിക്കോഫിന്​ ക്രിക്കറ്റ്​ ഇതിഹാസവും കേരള Read more about ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) പോരാട്ടങ്ങളുടെ മൂന്നാം പതിപ്പിന് അരങ്ങുണർന്നു[…]

ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി

O 7:21 PM 1 /10/2016 ന്യൂഡൽഹി: പാക്​ സിനിമ താരങ്ങളെ ബോളിവുഡ്​ വിലക്കിയതിന്​ മറുപടിയുമായി പാകിസ്​താൻ. ഇന്ത്യൻ ടെലിവിഷൻ ചാനലുകളു​െട പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി ​. ഒക്​ടോബർ 15നകം ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യുന്നത്​ അവസാനിപ്പിച്ചില്ലെങ്കിൽ കേബ്​ൾ നെറ്റ്​വർക്കുകൾക്കും ചാനലുകൾക്കുമെതിരെ ശക്​തമായ നടപടിയുണ്ടാകുമെന്ന്​ പാകിസ്​താൻ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റി നിർദേശം നൽകി. നിരവധി ​പ്രാദേശിക കേബ്​ൾ ശൃംഖലകൾ അനുമതിയില്ലാതെ ഇന്ത്യൻ ടോക്​ ഷോകളും റിയാലിറ്റി ഷോകളും പ്രക്ഷേപണം ​െചയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും റെഗുലേറ്ററി Read more about ഇന്ത്യൻ ടെലിവിഷൻ ചാനലുകളുടെ പ്രക്ഷേപണത്തിന്​ പാകിസ്​താനിൽ വിലക്ക് ഏർപ്പെടുത്തി[…]

ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.

07:07 pm 1/10/2016 കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. Read more about ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു.[…]

വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തില്‍

07:14 pm 1/10/2016 – ബിജു ചെറിയാന്‍ ന്യൂജേഴ്‌സി: വാണാക്യു സെന്റ് ജയിംസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്്‌സ് ദേവാലയത്തില്‍ വിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ (കോതമംഗവം ബാവ) 331-മത് ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌ടോബര്‍ രണ്ടാം തീയതി ഞായറാഴ്ച ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ അമേരിക്കന്‍ റീജിയന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മലങ്കര സഭയില്‍ സത്യവിശ്വാസം പരിരക്ഷിക്കുവാന്‍ എ.ഡി 1685-ല്‍ മലങ്കരയിലേക്ക് എഴുന്നെള്ളി വന്ന കിഴക്കിന്റെ കാതോലിക്കയായിരുന്നു വിശുദ്ധ Read more about വിശുദ്ധ കോതമംഗലം ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ വാണാക്യു സെന്റ് ജയിംസ് ദേവാലയത്തില്‍[…]