കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
07:38 am 16/6/2017 കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയിലാണ് ആക്രമണമുണ്ടായത്. പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമണത്തിെൻറ ഉത്തരവാദിത്വം െഎ.എസ് ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നവംബറിലുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.










