ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് ഏഴു പേര്‍ മരിച്ചു

01.39 AM 27-07-2016 ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് മരിച്ച ഏഴു പേരില്‍ ആറ് ഇന്ത്യക്കാര്‍. ഇവരില്‍ ഒരു മലയാളിയെയും ഉത്തരേന്ത്യക്കാരനെയും തിരിച്ചറിഞ്ഞു. എന്‍ജിനീയറായ എറണാകുളം പിറവം സ്വദേശി എവിന്‍കുമാര്‍(29) ആണ് മരിച്ച മലയാളി. മറ്റൊരാള്‍ ഉത്തരേന്ത്യന്‍ സ്വദേശി ഹുസൈന്‍ ആണ്. അപകടത്തില്‍ 13 പേര്‍ക്കു പരുക്കേറ്റിരുന്നു. ഇവരെ ദുബായിലെ റാഷിദ്, ദുബായ്, അല്‍ ബറഹ, സൗദി ജര്‍മന്‍ ലൈഫ്‌ലൈന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ദുബായിലെ സ്റ്റീല്‍ കമ്പനിയിലെ എന്‍ജിനീയര്‍മാരടക്കമുള്ള ജോലിക്കാര്‍ Read more about ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് ഏഴു പേര്‍ മരിച്ചു[…]

റോജര്‍ ഫെഡറര്‍ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി

01.06 AM 27-07-2016 സൂറിച്ച്: സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ റിയോ ഒളിമ്പിക്‌സില്‍നിന്നും പിന്‍മാറി. കാല്‍മുട്ടിനേറ്റ പരിക്കുമൂലമാണ് ഫെഡററുടെ പിന്‍മാറ്റം. ഈ സീസണില്‍ ഇനി കോര്‍ട്ടിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല

01.01 AM 27-07-2016 സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ് നായരുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. സരിത 11 തവണ ചെന്നിത്തലയെ വിളിച്ചിരുന്നതായി രേഖകളുണ്ടെന്ന് ചോദ്യത്തിന് മറുപടിയായാണ് ചെന്നിത്തല മൊഴി നല്‍കിയത്. താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും സാധാരണഗതിയില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫുകളാണ് ഫോണെടുക്കാറുള്ളതെന്നും രമേശ് പറഞ്ഞു. ചന്നിത്തലയുടെ ഡല്‍ഹിയിലെ സഹായി പ്രദോഷ് സരിതയുമായി 127 തവണ ഫോണില്‍ സംസാരിച്ചിരുന്നതായുള്ള രേഖകള്‍ അഡ്വ. സി ഹരികുമാര്‍ ചെന്നിത്തലയെ കാണിച്ചു. എന്നാല്‍ Read more about താന്‍ സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല[…]

ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു

12.56 AM 27-07-2016 മൂവാറ്റുപുഴയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. രോഗിയും മകളും വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ വി.ജെ ജയിംസ് (72), ഇവരുടെ മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ് (25), ഹോം നഴ്‌സ് കുമളി ലോവര്‍ക്യാമ്പ് അംബേദ്കര്‍ കോളനി പരേതനായ ഏസിയായുടെ ഭാര്യ ലക്ഷ്മി(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ Read more about ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു[…]

ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു.

03:35PM 26/07/2016 തിരുവനന്തപുരം: കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാല് മാസം വേണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. കേസ് അടുത്തമാസം 29ന് വീണ്ടും പരിഗണിക്കും. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കേസില്‍ ആറ് പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും വരും Read more about ടൈറ്റാനിയം അഴിമതിക്കേസില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് കോടതി ഉത്തരവിട്ടു.[…]

മൊഗാദിഷുവില്‍ ഇരട്ടസ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു

03:35PM 26/07/2016 മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിന് സമീപമുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിന് പുറത്തും യുനൈറ്റഡ് നാഷന്‍റെ പൊളിറ്റിക്കല്‍ ഓഫീസിന് സമീപത്തുമായാണ് സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിനു ശേഷം വെടിവെപ്പുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. സൊമാലിയയില്‍ നടപ്പാക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ മിഷന്‍്റെ പ്രധാന ആസ്ഥാനമാണ് മൊഗാദിഷു. വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ശബാബ് ഏറ്റെടുത്തു. 2011 മുതലാണ് അല്‍ ശബാബ് കലാപകാരികള്‍ സൊമാലിയ, Read more about മൊഗാദിഷുവില്‍ ഇരട്ടസ്ഫോടനം; 8 പേര്‍ കൊല്ലപ്പെട്ടു[…]

മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു.

03:35 PM 26/07/2016 മുംബൈ: മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. പൂണെക്ക് സമീപം കംഷേത് ടണലിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ വിദ്യാർഥികൾ സഞ്ചരിച്ച മാരുതി സിയാസ് കാറാണ് മറിഞ്ഞത്. മരിച്ച നാല് പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആദിത്യ ബന്ദാർക്കർ, യാഷ് ശിറാലി, അക്ഷയ് ഭിലാരെ, അഭിഷേക് റോയ് എന്നിവരാണ് മരിച്ചത്. നാല് വിദ്യാർഥികൾ അപകട സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഹൈവേയിലൂടെ അമിത വേഗത്തിൽ വരുന്നതിനിടെ നിയന്ത്രണം Read more about മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയിൽ കാർ മറിഞ്ഞ് ആറ് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു.[…]

ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിക്കുന്നു

03:33PM 26/07/2016 ഇംഫാൽ: മണിപ്പൂരിലെ സമരനായിക ഇറോം ചാനു ശർമ്മിളെ 16 വർഷം നീണ്ട തൻെറ നിരാഹാര സമരം അവസാനിപ്പിക്കുന്നു. ആഗസ്റ്റ് ഒമ്പതിനാണ് അവർ നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ഇംഫാലിലെ കോടതിക്ക് പുറത്തണ് ഇറോം ശർമ്മിള ഇക്കാര്യം വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിവാഹ ജീവിതം ആരംഭിക്കുന്നതിനും വേണ്ടിയാണ് അവർ നിരാഹാരം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അസമിലെ സൈനിക നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി നിരാഹാര സമരത്തിലാണ് ഇറോം ശര്‍മിള. 2000 നവംബറിലാണ് Read more about ഇറോം ശർമ്മിള നിരാഹാരം അവസാനിപ്പിക്കുന്നു[…]

സര്‍ സയ്യദ് ദിനാഘോഷം- കാലിഫോര്‍ണിയായില്‍-ആഗസ്റ്റ് 13ന്

03:30PM 26/7/2016 പി.പി.ചെറിയാന്‍ കാലിഫോര്‍ണിയ: നോര്‍തേണ്‍ കാലിഫോര്‍ണിയാ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി അലുമിനി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ സയ്യദ് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13 ശനിയാഴ്ച വൈകീട്ട് 6 മുതല്‍ ഇന്ത്യ കമ്മ്യൂണിറ്റി സെന്ററില്‍(525 Los Cochte ST) MILPITAS, CA-95035) നടക്കുന്ന കവി സമ്മേളനത്തില്‍ നസീര്‍ ടറേബി(NASEER TURABI) ഇക്ബാല്‍ അഷര്‍(IQbal Ashhar), ഫൈദര്‍ ജലീസി, രക്ഷന്റാ നവീദ്(RAKSHANDA NAVEED), നൗഷ അഡ്രാര്‍ തുടങ്ങിയവരോടൊപ്പം റ്റാഷി സഹീര്‍, അഹ്മര്‍-ഷെഹ് വാര്‍ എന്നിവരും പങ്കെടുക്കും. പരിപാടിയില്‍ Read more about സര്‍ സയ്യദ് ദിനാഘോഷം- കാലിഫോര്‍ണിയായില്‍-ആഗസ്റ്റ് 13ന്[…]

രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങള്‍

12:30pm 26/7/2106 രോഗങ്ങളെ തടയാന്‍ ശരീരത്തിന് ശക്തമായൊരു പ്രതിരോധ സംവിധാനമുണ്ട്. ശരീരത്തെ കടന്നാക്രമിക്കുന്ന ഹൃദ്രോഗങ്ങള്‍, പ്രമേഹം, കാന്‍സര്‍, അള്‍ഷിമേഷ്യസ് തുടങ്ങിയ എന്തിനെയും പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിയും. എന്നാല്‍ പ്രതിരോധ സംവിധാനത്തിന് തകരാര്‍ സംഭവിക്കുമ്പോഴാണ് രോഗങ്ങള്‍ ശരീരത്തെ കീഴ്‌പ്പെടുത്തുന്നത്. ഭക്ഷണ ശീലത്തിലെ പ്രശ്‌നങ്ങള്‍, വ്യായാമത്തിന്റെ കുറവ്, അമിതമായ സ്‌ട്രെസ് തുടങ്ങി എന്തും ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. അതില്‍ പ്രധാനമാണ് ആന്റി ഓക്‌സിഡന്റസ്. ശരീരത്തിലെത്തുന്ന വിഷമാലിന്യങ്ങളെ നിര്‍ജീവമാക്കുന്നതിന് ആന്റി Read more about രോഗങ്ങളെ തടയുന്ന ഭക്ഷണശീലങ്ങള്‍[…]