ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തപ്പെട്ടു

11:31am 20/7/2016 ലാലു കുര്യാക്കോസ്. മിഷിഗണ്‍: കലാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഹാനാ പോളിന്റെ ഭരതനാട്യ അരങ്ങേറ്റം ജൂലൈ 16-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റെര്‍ലിംങ് ഹൈറ്റ്‌സ് സിറ്റിയിലുള്ള (Sterling Heights City) വാറന്‍ കണ്‍സോളിഡേറ്റഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ (Warren Consolidated Performing Arts Center) വച്ചു നടത്തപ്പെട്ടു. മിഷിഗണിലെ പ്രഗത്ഭ നൃത്ത അഭ്യാസ സ്കൂള്‍ ആയ അഭിനയ സ്കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയത്തില്‍, ധന്യ കെ. റാവുവിന്റെ (വാണി) ശിക്ഷണത്തിലാണ് ഹാനാ നൃത്തം Read more about ഹാനാ പോളിന്റെ അരങ്ങേറ്റം ജൂലൈ പതിനാറാം തീയതി നടത്തപ്പെട്ടു[…]

കോഴിക്കോട് എയര്‍പോര്‍ട്ട് പ്രശ്‌നങ്ങള്‍: ചില ചിന്തകള്‍ (യു.എ. നസീര്‍)

11:31am 20/7/2016 കോഴിക്കോട് എയര്‍ പോര്‍ട്ട് നമുക്ക് തിരിച്ചു വേണം എന്ന ശക്തമായ വികാരവുമായി രാജ്യ സ്‌നേഹികളായ വലിയ ഒരു വിഭാഗം ജനങ്ങള്‍ മുന്നോട്ട് വരുന്നത് അത്യന്തം ശുഭോദര്‍ക്കമാണ്. തുടക്കം മുതല്‍ തന്നെ GMi ( Greater Malabar Iniitative), MDF (Malabar Develpment Forum) തുടങ്ങിയ നിരവധി വാട്‌സ് അപ് കൂട്ടായ മകളും, ചേമ്പര്‍ ഓഫ് കൊമേഴ്‌സ്,നിരവധി പ്രവാസി സംഘടനകള്‍, മലബാറിന്റെ യഥാര്‍ത്ഥ പുരോഗതി ആഗ്രഹിക്കുന്ന മറ്റു നിരവധി ചെറുതും വലുതുമായ സംഘടനകള്‍, കേരളത്തിലെയും, വിദേശ Read more about കോഴിക്കോട് എയര്‍പോര്‍ട്ട് പ്രശ്‌നങ്ങള്‍: ചില ചിന്തകള്‍ (യു.എ. നസീര്‍)[…]

പോലീസുകാരനെ കൊലപ്പെടുത്തിയ കേസ്: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

11:30am 20/7/2016 കൊല്ലം: പോലീസ് കോണ്‍സ്റ്റബിള്‍ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. ശിക്ഷ ജൂലൈ 22ന് വിധിക്കുമെന്നും കോടതി അറിയിച്ചു. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്‌ടെത്തിയിരിക്കുന്നത്.

20ഓളം പേരുടെ തിരോധാനം: എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു

10:30 AM 20/07/2016 കൊച്ചി: സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 20ഓളം പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു. ഇവരെക്കുറിച്ച് കാസര്‍കോട്ടും തിരുവനന്തപുരത്തും എറണാകുളത്തും പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എന്‍.ഐ.എ അന്വേഷണത്തിന് തയാറെടുക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് അറിയിച്ച് എന്‍.ഐ.എ ഡയറക്ടറേറ്റിന് കൊച്ചി യൂനിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഡയറക്ടറേറ്റില്‍നിന്ന് അനുമതി ലഭിച്ചാല്‍ കാണാതായവരെക്കുറിച്ച് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റീ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് തുടക്കംകുറിക്കും. ഇതില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത Read more about 20ഓളം പേരുടെ തിരോധാനം: എന്‍.ഐ.എ അന്വേഷണത്തിനൊരുങ്ങുന്നു[…]

സംസ്‌കൃതി കേരള ബജറ്റ് അവലോകനം സംഘടിപ്പിച്ചു

10:29am 20/7/2016 ദോഹ: സംസ്‌കൃതി നജ്മ അബുഹമൂര്‍ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ‘കേരള ബജറ്റ് 2016 അവലോകനം’ സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ. കെ. ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഷംസീര്‍ അരിക്കുളം ബജറ്റ് വിശകലനം നയിച്ചു. സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗവും ചിന്തകനുമായ ബാബു മണിയൂര്‍, വൈസ് പ്രസിഡന്റ് എം.ടി. മുഹമ്മദാലി എന്നിവര്‍ ബജറ്റ് അവലോകനം നടത്തി. രവി മണിയൂര്‍, സുഹാസ് പാറക്കണ്ടി, പ്രഭാകരന്‍, ബിജു പി. മംഗലം, ഷംസി, ആഷിഖ്, രാജന്‍, Read more about സംസ്‌കൃതി കേരള ബജറ്റ് അവലോകനം സംഘടിപ്പിച്ചു[…]

ഇന്‍റര്‍നെറ്റില്‍ കബാലി യുടെ സെൻസർ കോപ്പി ചോർന്നതായി സംശയം ​

10:25am 20/07/2016 ചെന്നെ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കബാലി ഇന്‍റര്‍നെറ്റില്‍. ചില ടോറന്‍റ് ഗ്രൂപ്പുകളിലാണ് ചിത്രത്തിന്‍റെ പൂര്‍ണ രൂപം ഡൗണ്‍ലോഡ് ചെയ്യാനാവുന്ന തരത്തില്‍ പ്രത്യക്ഷമായത്. ഈ വെള്ളിയാഴ്ചയാണ് കബാലി തി​േയറ്ററുകളിലെത്തുന്നത്. ചിത്രം റിലീസിനു മുമ്പു തന്നെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് എസ്. തനു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രം അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതില്‍നിന്ന് 169 ഇന്റര്‍നെറ്റ് സേവന ദാതാക്കളെയും 225 വെബ്‌സൈറ്റുകളെയും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല Read more about ഇന്‍റര്‍നെറ്റില്‍ കബാലി യുടെ സെൻസർ കോപ്പി ചോർന്നതായി സംശയം ​[…]

ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും.

10:22am 20/7/2016 ആന്റിഗ്വെ: നാലു മത്സരങ്ങളടങ്ങുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. ആന്റിഗ്വെിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് (വെസ്റ്റിന്‍ഡീസ് സമയം രാവിലെ 10.00) ആദ്യ ടെസ്റ്റ് മത്സരം തുടങ്ങും. അനില്‍ കുംബ്‌ളെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണെന്നതിനാല്‍ ടീം ഇന്ത്യക്കും കുംബ്‌ളെക്കും അതിനിര്‍ണായകമാണ് മത്സരം. വിദേശ പരമ്പരകളില്‍ കാലിടറുന്ന പതിവുണ്ടെങ്കിലും ഒരടി മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. 2002ന് ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ Read more about ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും.[…]

ആട് ആന്‍റണിക്കെതിരെ ഇന്ന് വിധി പറയും

10:20 AM 20/07/2016 കൊല്ലം: കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിക്കെതിരെയുള്ള കേസിൽ ഇന്ന് വിധി പറയും. പൊലീസുകാരനായ മണിയന്‍ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്‌.ഐയെ കുത്തിപ്പരുക്കേല്‍പിക്കുകയും ചെയ്ത കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയുന്നത്. 2012 ജൂണ്‍ 26 നാണ് കേസിനാസ്പദമായി സംഭവം നടന്നത്. കൊല്ലം പാരിപ്പള്ളിയില്‍ മോഷണം നടത്തിയ ശേഷം വാനില്‍ വന്ന ആട് ആന്‍റണിയെ ഗ്രേഡ് എസ്‌.ഐ ജോയി പൊലീസ് ഡ്രൈവര്‍ മണിയന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാനിലുണ്ടായിരുന്ന കമ്പിപ്പാര എടുത്ത് Read more about ആട് ആന്‍റണിക്കെതിരെ ഇന്ന് വിധി പറയും[…]

മാലിയില്‍ സൈനിക താവളത്തില്‍ വെടിവയ്പ്; 17 സൈനികര്‍ കൊല്ലപ്പെട്ടു

10:16am 20/7/2016 ബമാക്കോ: മാലിയില്‍ സൈനിക താവളത്തില്‍ ആയുധധാരി നടത്തിയ വെടിവയ്പ്പില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. 30 ഓളം പേര്‍ക്കു പരിക്കേറ്റു. നംപാലയിലെ സൈനിക താവളത്തിലാണ് വെടിവയ്പ്പുണ്ടായത്. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈന്യത്തിനുനേരെ വിഘടനവാദികളും മറ്റു ജിഹാദി സംഘങ്ങളും നിരന്തരം ആക്രമണം നടത്താറുണ്ട്.