മക്കയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു

02.47 AM 29/10/2016 ജിദ്ദ: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു. ആദ്യമായാണ്‌ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്ന ഇറാനെതിരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയോട് സൗദി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു വിട്ടത്. മക്കയ്ക്ക് അറുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ വെച്ച് സൗദി സുരക്ഷാസേന മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി. മിസൈലിന്റെ ഉത്ഭവസ്ഥലമായ യമനിലെ Read more about മക്കയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു[…]

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട പേടിഎം ഉടമയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച റിക്ഷാക്കാരന് ലോട്ടറിയടിച്ചു

02.46 AM 29/10/2016 ലക്നോ: ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് വലഞ്ഞ പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീട്ടിലെത്തിച്ച സൈക്കിള്‍ റിക്ഷാക്കാരന്‍ മണി റാമിന് ശരിക്കും ലോട്ടറി അടിച്ചു. ട്രാഫിക് ബ്ലോക്കില്‍ നിന്ന് വിജയ് ശേഖറിനെ രക്ഷിച്ച് തന്റെ വീട്ടിലെത്തിച്ചതിന് മണി റാമിന് 6000 രൂപ പ്രതിഫലമായി നല്‍കിയ അഖിലേഷ് യാദവ് പുതിയൊരു സൈക്കിള്‍ റിക്ഷയും ഒപ്പം പുതിയ വീടുവെയ്ക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീടിന് സമീപമാണ് മണി Read more about ട്രാഫിക് ബ്ലോക്കില്‍പ്പെട്ട പേടിഎം ഉടമയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച റിക്ഷാക്കാരന് ലോട്ടറിയടിച്ചു[…]

കർണാടകത്തിൽ വീണ്ടും പൊലീസ് ആത്മഹത്യ

02.43 AM 29/10/2016 ബംഗളുരു: കർണാടകത്തിൽ ഒരു പൊലീസുകാരൻ കൂടി ആത്മഹത്യ ചെയ്തു. ബെലഗാവിയിലെ കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെലപ്പ ഹന്ദിബാഗാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ചത്.. യെല്ലപ്പയുടെ സഹോദരും പൊലീസ് ഓഫീസറുമായ കല്ലപ്പ ഹന്ദിബാഗ് നാല് മാസം മുന്പ് ആത്മഹത്യ ചെയ്തിരുന്നു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ശേഷമാണ് കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെല്ലപ്പ ഹന്ദിബാഗ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിരാശനാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറയുന്ന ആത്മഹത്യ കുറിപ്പ് യെല്ലപ്പയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. Read more about കർണാടകത്തിൽ വീണ്ടും പൊലീസ് ആത്മഹത്യ[…]

അബ് കി ബാർ ട്രംപ് സർക്കാർ…’ ട്രംപിനു ഹിന്ദിയും വഴങ്ങും

02.40 AM 29/10/2016 ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ഇന്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ഹിന്ദി സംസാരിച്ച് റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ വംശജരായ വോട്ടർമാരെ ലക്ഷ്യമിട്ട് ട്രംപിന്റെ പ്രചാരണ വിഭാഗം തയാറാക്കിയ വീഡിയോ പരസ്യത്തിൽ ട്രംപ് ഹിന്ദി സംസാരിക്കുന്നതു കേൾക്കാം. അബ് കി ബാർ ട്രംപ് സർക്കാർ (ഇനി ഭരണം ട്രംപ് സർക്കാരിന്)എന്ന് അദ്ദേഹം ന്യൂയോർക്ക് ചുവയുള്ള ഹിന്ദിയിൽ പറയുന്നു. ബിജെപിയുടെ ‘അബ് കി ബാർ മോദി സർക്കാർ’ എന്ന മുദ്രാവാക്യം കോപ്പിയടിച്ചതാണിതെന്നു വ്യക്‌തം. ‘ഹാപ്പി Read more about അബ് കി ബാർ ട്രംപ് സർക്കാർ…’ ട്രംപിനു ഹിന്ദിയും വഴങ്ങും[…]

ഉപതെരഞ്ഞെടുപ്പ്: സ്‌ഥാനാർഥികൾക്ക് ജയലളിതയുടെ വിരലടയാളം മാത്രം

02.39 AM 29/10/2016 ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനായി എഡിഎംകെ സ്‌ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയിൽ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം മാത്രം. മൂന്നു സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. അരുവാക്കുറിച്ചി, തഞ്ചാവൂർ, തിരുപ്പരകുന്ദ്രം എന്നീ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചട്ടപ്രകാരം അംഗീകൃത പാർട്ടികളുടെ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാർട്ടി തലവന്റെ ഒപ്പ് നാമനിർദേശപത്രികയിൽ സമർപ്പിക്കേണ്ടത് നിർബന്ധമാണ്. രണ്ട് ഫോമുകളാണ് സ്‌ഥാനാർഥികൾ പൂരിപ്പിച്ച് നൽകേണ്ടത്. പാർട്ടി ചിഹ്നം അനുവദിക്കാനായി ആദ്യത്തെ ഫോം പൂരിപ്പിച്ച് നൽകേണ്ടത് പാർട്ടി തലവനാണ്. ആദ്യത്തെ Read more about ഉപതെരഞ്ഞെടുപ്പ്: സ്‌ഥാനാർഥികൾക്ക് ജയലളിതയുടെ വിരലടയാളം മാത്രം[…]

ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്

02.38 Am 29/10/2016 ഗോഹട്ടി: ഹിമാചൽ പ്രദേശും ഹൈദരാബാദും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാംദിനം കൂട്ടത്തകർച്ച. ആദ്യം ബാറ്റുചെയ്ത ഹിമാചൽ വെറും 36 റൺസിന് ഓൾഔട്ടായപ്പോൾ രണ്ടാമത് ബാറ്റു ചെയ്ത ഹൈദരാബാദും കൂട്ടത്തകർച്ചയെ നേരിട്ടു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 99/7 എന്ന നിലയിലാണ് അവർ. 17 വിക്കറ്റുകളാണ് ഒന്നാം ദിനം വീണത്. ആദ്യം ബാറ്റു ചെയ്ത ഹിമാചൽ നിരയിൽ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. 9 റൺസ് നേടിയ റിഷി ധവാനാണ് ഹിമാചൽ ടോപ് Read more about ഗോഹട്ടിയിൽ വിക്കറ്റ് മഴ; ഹിമാചൽ 36ന് പുറത്ത്[…]

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി

02.38 Am 29/10/2016\ ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം വികൃതമാക്കി. സൈനിക വക്‌താവാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുപ്വാരയിലെ മച്ചിലിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൈനികനെ ഭീകരർ പിടികൂടിയത്. പിന്നീട് ഇദ്ദേഹത്തെ കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി നിയന്ത്രണരേഖയിൽ ഉപേക്ഷിച്ചു. തുടർന്ന് ഭീകരർ പാക്കിസ്‌ഥാനിലേക്കു കടന്നു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനും കൊല്ലപ്പെട്ടതായി സൈനിക വക്‌താവ് അറിയിച്ചു. നിയന്ത്രരേഖ മറികടന്ന് പാക് സൈന്യം നടത്തുന്ന ഷെല്ലാക്രമണത്തിൽ രണ്ടു സിവിലിയൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ, പാക്കിസ്‌ഥാൻ Read more about ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹം ഭീകരർ വികൃതമാക്കി[…]

മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്

02.37 AM 29/10/2016 ന്യൂഡൽഹി: അന്താരാഷ്ര്‌ട ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കു മലയാളത്തിൽനിന്നു മൂന്നു ചിത്രങ്ങൾ. എം.ബി.പത്മകുമാറിന്റെ രൂപാന്തരം, ജയരാജിന്റെ വീരം, ഡോ: ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മലയാളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ. സംവിധായകനും നിർമാതാവുമായ രാജേന്ദ്രസിംഗ് ബാബു അധ്യക്ഷനായ 13 അംഗ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. 230 അപേക്ഷകളിൽനിന്ന് 22 ചിത്രങ്ങളാണ് പനോരമയിലേക്കു തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്കൃത ഭാഷയിലുള്ള ചിത്രമായ ഇഷ്‌ടിയാണ് ഗോവയിൽ നടക്കുന്ന 47ാമത് പനോരമയുടെ ഉദ്ഘാടനചിത്രം. ബാഹുബലി, ബാജിറാവു മസ്താനി, എയർലിഫ്റ്റ്, സുൽത്താൻ Read more about മൂന്നു മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയിലേക്ക്[…]

ജോലിയിൽ സ്‌ഥിരനിയമനമില്ല; കോടതി പരിസരത്ത് ബോംബ് വച്ചു

02.36 am 29/10/2016 അലഹബാദ്: അലഹബാദ് ഹൈക്കോടതി പരിസരത്ത് ബോംബ് സ്‌ഥാപിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് സന്തോഷ്കുമാർ അഗ്രഹാരി എന്നയാളെ പിടികൂടിയത്. ടിഫിൻ ബോംബ് സ്‌ഥാപിക്കാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. സ്ഫോടക വസ്തുക്കൾ, പെല്ലറ്റുകൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ ബോംബ് നിർമിച്ചത്. 14 വർഷമായി താൻ ചെയ്യുന്ന ജോലിയിൽ സ്‌ഥിരനിയമനം നൽകാത്തതിനെ തുടർന്നാണ് താൻ ബോംബ് വയ്ക്കാൻ നീക്കം നടത്തിയതെന്ന് ഇയാൾ പോലീസിനോടു സമ്മതിച്ചു. എന്നിരുന്നാലും കോടതി പരിസരത്ത് പോലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

പടക്കക്കടയിൽ പൊട്ടിത്തെറി; വഡോദരയിൽ എട്ടു പേർ മരിച്ചു

02.35 am 29/10/2016 ന്യൂഡൽഹി: ഗുജറാത്തിൽ പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. വഡോദരയിലെ രുസ്തംപുരയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയിൽ നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംഘം ഉടൻ സ്‌ഥലത്തെത്തി തീയണച്ചു. ദീപാവലി പ്രമാണിച്ച് വൻ പടക്കശേഖരമാണ് കടകളിൽ സൂക്ഷിച്ചിരുന്നത്. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.