ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി

08:30am 28/4/2016 ചിക്കാഗോ: വെസ്റ്റ് മോണ്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന പരേതനായ ജയപാലന്‍ പള്ളത്തിന്റെ സഹധര്‍മ്മിണി ഭാരതി ജയപാലന്‍ (74) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. മധു പള്ളത്ത് ഏക മകനാണ്. ശ്രേയാ പള്ളത്ത് മരുമകള്‍. ജയ്റ്റിനും, അസ്മിതയും കൊച്ചുമക്കളാണ്. കാന്തിരാജ് തിലകം, ഹിമലയ പാച്ച, ജോന്‍സി പാച്ച, ജാനി പാച്ച, സമൃദ് പാച്ച എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്. ഏപ്രില്‍ 28-നു വ്യാഴാഴ്ച 3 മണി മുതല്‍ 9 മണി വരെ ഡേറിയനിലുള്ള മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച് (7710 Read more about ഭാരതി ജയപാലന്‍ പള്ളത്ത് നിര്യാതയായി[…]

സ്വര്‍ണവില പവന് 22,160 രൂപ

06:49PM 27/04/2016 കൊച്ചി: സ്വര്‍ണ വില ഉയർന്നു. പവന് 80 രൂപ കൂടി 22,160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി 2,770 രൂപയാണ് ഇന്നത്തെ വില.

മഹാരാഷ്ട്രയില്‍ നിന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണം :സുപ്രീംകോടതിയും

07:00PM 27/04/2016 മുംബൈ: കടുത്ത വരള്‍ച്ചയിലായ മഹാരാഷ്ട്രയില്‍ നിന്നും ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റണമെന്ന് സുപ്രീംകോടതി. മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവ് ശരി വെച്ചാണ് സുപ്രീംകോടതി ഉത്തരവ്. അതേസമയം ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഹരജി കോടതി തള്ളി. മെയ് 29ന് വാങ്കെ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന ഫൈനലുള്‍പ്പെടെ മുംബൈ, പൂണെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നടത്താനിരുന്ന 13മത്സരങ്ങള്‍ മാറ്റാനാണ് ഉത്തരവ്. 70 ശതമാനത്തിലധികം വരള്‍ച്ച നേരിടുന്ന സംസ്ഥാനത്തു നിന്നും ഐ.പി.എല്‍ മത്സരങ്ങള്‍ Read more about മഹാരാഷ്ട്രയില്‍ നിന്ന് ഐ.പി.എല്‍ മത്സരങ്ങള്‍ മാറ്റണം :സുപ്രീംകോടതിയും[…]

കോഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ കഴിയില്ല;

06:55PM 27/04/2016 ഇസ്‌ലാമാബാദ്: കോഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ കഴിയില്ലെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സര്‍ക്കാര്‍ ലാഹോര്‍ ഹൈകോടതിയെ അറിയിച്ചു. 1849ല്‍ മഹാരാജാ രഞ്ജിത് സിങും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുള്ള കരാര്‍ പ്രകാരം രത്‌നം ബ്രിട്ടന് നല്‍കിയെന്നാണ് പാക് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ജാവേദ് ഇഖ്ബാല്‍ ജാഫ്രി എന്നയാളുടെ ഹരജിയില്‍ കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ രഞ്ജിത് സിങിന്റെ ചെറുമകന്‍ ദലീപ് സിങില്‍ നിന്ന് ബലം പ്രയോഗിച്ച് രത്‌നം കൈവശപ്പെടുത്തുകയിരുന്നു. 1953ലാണ് Read more about കോഹിനൂര്‍ രത്‌നം തിരിച്ചെത്തിക്കാന്‍ കഴിയില്ല;[…]

വ്യാജമദ്യ ദുരന്തത്തിന് സാധ്യത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

06:50PM 27/4/2016 തിരുവനന്തപുരം: വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പോലീസ് , എക്‌സൈസ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും. സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അബ്കാരികള്‍ വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്.

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗസില്‍ കുടുംബസംഗമം ജൂണ്‍ നാലിന്

06:37pm 27/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗസില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ പതിനഞ്ചാമതു കുടുംബ സംഗമം ജൂണ്‍ നാലിനു ശനിയാഴ്ച നടക്കും. സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വൈകുരേം 5 മണിക്ക് ഡിറോടുകൂടി പരിപാടികള്‍ ആരംഭിക്കും. ഷിക്കാഗോയിലെ പതിനാറു ദൈവാലയങ്ങളില്‍ നിു അവതരിപ്പിക്കു വൈവിധ്യമാര്‍ കലാപരിപാടികള്‍ കുടുംബ സംഗമത്തിന്റെ പ്രത്യേകതയായിരിക്കും. ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കു എക്യൂമെനിക്കല്‍ കൗസില്‍ ഇതില്‍ നിും ലഭിക്കു വരുമാനം കേരളത്തിലെ നിര്‍ധനരായവര്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്‍കുവാന്‍ Read more about ഷിക്കാഗോ എക്യൂമെനിക്കല്‍ കൗസില്‍ കുടുംബസംഗമം ജൂണ്‍ നാലിന്[…]

ഫാ. സ്വാമി സദാനന്ദ(സ്വാമിയച്ചന്‍) നിര്യാതനായി

06:30pm 27/4/2016 – പി.പി.ചെറിയാന്‍ തൃശ്ശൂര്‍: തൃശ്ശൂര്‍ കല്ലൂര്‍ പൊറാട്ടുകര പരേതനായ അന്തോണി- വെറോനിക്ക ദമ്പതിമാരുടെ മകനും, സി.എം.ഐ. സന്യാസ സമൂഹ മിഷനറിയുമായ ഫാ. സ്വാമി സദാനന്ദ(സ്വാമിയച്ചന്‍ 78) ഏപ്രില്‍ 25 തിങ്കളാഴ്ച വൈകീട്ടു ഇന്‍ഡോറില്‍ നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 30 ശനിയാഴ്ച ഇന്‍ഡോറില്‍ നടക്കും. തുടര്‍ന്ന് മൃതദ്ദേഹം വില്‍പത്ര പ്രകാരം മെഡിക്കല്‍ കോളേജിന് കൈമാറും. ന്യൂയോര്‍ക്കിലുള്ള ഡേവിഡ് ആന്റോ, ഫാ.ഡോ.ജോസ് ആന്റോ(എലൈറ്റ് മിഷന്‍ ആശുപത്രി) ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ റോഡിയോളജി വിഭാഗം ചുമതല വഹിക്കുന്ന Read more about ഫാ. സ്വാമി സദാനന്ദ(സ്വാമിയച്ചന്‍) നിര്യാതനായി[…]

സണ്‍റൈസേഴ്‌സിന് തോല്‍വി

04:41pm 27/4/2016 ഹൈദരാബാദ്: മഴ രസംകൊല്ലിയായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പുനെ സൂപ്പര്‍ ജയന്റ്‌സിന് 34 റണ്‍സ് ജയം. ഇന്നലെ ഹൈദരാബാദില്‍ മഴമൂലം ഒരുമണിക്കൂര്‍ വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 53 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സ് നേടിയ ശിഖര്‍ ധവാനു മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ Read more about സണ്‍റൈസേഴ്‌സിന് തോല്‍വി[…]

ഇമെയില്‍ കങ്കണയെ കുടുക്കി; ചിത്രങ്ങള്‍ ഹൃത്വികിനെ കുരുക്കുന്നു

04:39pm 27/4/2016 ബോളിവുഡിലെ ഇപ്പോഴത്തെ ഏറ്റവും ചൂടന്‍ വാര്‍ത്ത ഹൃത്വിക്‌ കങ്കണാ റാണത്ത്‌ ഉടക്കാണ്‌. പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വിവാദം കൊഴുക്കുന്നതിനിടയില്‍ കഴിഞ്ഞയാഴ്‌ച ഹൃത്വികിന്‌ അയച്ചതെന്ന്‌ കരുതുന്ന ഇ മെയിലുകള്‍ കങ്കണയെ കുടുക്കിലാക്കിയിരുന്നെങ്കില്‍ ഈ ആഴ്‌ച പുറത്ത്‌ വന്ന കങ്കണയുമായുള്ള രഹസ്യനിമിഷങ്ങളുടെ ചിത്രങ്ങള്‍ ഹൃത്വികിനെയും കുരുക്കി. സംഭവത്തിന്‌ കാരണം കങ്കണയുടെ വണ്‍വേ പ്രേമമായിരുന്നെന്ന ഹൃത്വികിന്റെ ആരോപണങ്ങള്‍ സമ്പൂര്‍ണ്ണമായി തള്ളിക്കളയുന്ന കങ്കണയുമായി ഹൃത്വികിന്റെ സ്വകാര്യ ചിത്രങ്ങളാണ്‌ പുറത്തുവന്നത്‌. കഴിഞ്ഞ ദിവസം പുറത്തു വന്ന ചിത്രം സംഭവത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന്‌ Read more about ഇമെയില്‍ കങ്കണയെ കുടുക്കി; ചിത്രങ്ങള്‍ ഹൃത്വികിനെ കുരുക്കുന്നു[…]

മാതാപിതാക്കള്‍ ജയിലില്‍; ന്യൂജേഴ്‌സിയില്‍ മാത്രം 65000കുട്ടികള്‍ ദാരിദ്ര്യത്തില്‍

04:38pm 27/4/2016 പി.പി.ചെറിയാന്‍ ന്യൂജേഴ്‌സി: വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ പിടിക്കപ്പെട്ടു ന്യൂജേഴ്‌സിയില്‍ മാത്രം ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ 65000 ലേറെ കുട്ടികള്‍ ദാരിദ്ര്യത്തിലും, മാനസിക സമ്മര്‍ദ്ദത്തിലും, സ്‌ക്കൂള്‍ വിദ്യാഭ്യാസം തുടരാന്‍ കഴിയാതേയും നിരാലംബരായി കഴിയുന്നതായി ആനി ഇകെയ്‌സി ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയതായി ഏപ്രില്‍ 25 തിങ്കളാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയാടിസ്‌ഥാനത്തില്‍ 5 മില്യണ്‍ കുട്ടികളാണ്‌ ഇത്തരം സാഹചര്യത്തില്‍ കഴിയുന്നത്‌. ഈ കുട്ടികള്‍ ശാരീരികമായും, മാനസീകമായും പീഡിപ്പിക്കപ്പെടുകയും, സമൂഹത്തില്‍ നിന്നും അന്യപ്പെട്ടു കഴിയുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭരണകര്‍ത്താക്കളും, Read more about മാതാപിതാക്കള്‍ ജയിലില്‍; ന്യൂജേഴ്‌സിയില്‍ മാത്രം 65000കുട്ടികള്‍ ദാരിദ്ര്യത്തില്‍[…]