കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു.

11:17 am 6/6/2017 പാലക്കാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സയൻ. കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷമാണ് പോലീസ് സയനെ അറസ്റ്റ് ചെയ്തത്. എസ്റ്റേറ്റിലെ ആക്രമണത്തിന് പിന്നാലെ ഒന്നാം പ്രതിയെന്ന് പോലീസ് വ്യക്തമാക്കിയ കനകരാജ് വാഹനാപകടത്തിൽ മരിച്ചിരുന്നു. കനകരാജ് സഞ്ചരിച്ച ബൈക്ക് Read more about കോടനാട് എസ്റ്റേറ്റിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാം പ്രതിയും മലയാളിയുമായ കെ.വി. സയനെ പോലീസ് അറസ്റ്റ് ചെയ്തു.[…]

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

11:12 am 6/6/2017 കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,960 രൂപയിലും ഗ്രാമിന് 2,745 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി ആഭ്യന്തര വിപണിയിൽ പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി

11:11 am 6/6/2017 ഗുരുഗ്രാം: ഒന്പതു മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. ഭർത്താവുമായി വഴക്കിട്ടശേഷം വീട്ടിലേക്ക് ഓട്ടോയിൽ പോകുന്പോഴാണ് യുവതിക്കു നേരെ അതിക്രമമുണ്ടായത്. ഓട്ടോയിൽ കയറിയപ്പോൾ മൂന്നു പേർ അതിലുണ്ടായിരുന്നെന്നും ഇവരാണ് ഡൽഹി-ഗുരുഗ്രാം എക്സ്പ്രസ് ഹൈവേയ്ക്കു സമീപമുള്ള റോഡിൽവച്ചെ തന്നെ മാനഭംഗപ്പെടുത്തയതെന്നും യുവതി പോലീസിനോട് പറഞ്ഞു. ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു എന്നു മാത്രമാണ് യുവതി പോലീസിനോട് പറഞ്ഞിരുന്നത്. പിന്നീട് കൂടുതൽ Read more about കുഞ്ഞിനെ ഓട്ടോയിൽനിന്നു വലിച്ചെറിഞ്ഞ ശേഷം അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി[…]

മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സാബു സ്കറിയ, ജയിംസ് ഏബ്രഹാം ടീം ജേതാക്കള്‍

08 :17 am 6/6/2017 ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സീനിയര്‍ വിഭഗത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ ജയിംസ് ഏബ്രഹാം, സാബു സ്കറിയ (ഷിക്കാഗോ) ടീം ജേതാക്കളായി. ഡാന്‍ ഫിലിപ്പ്, ജയിംസ് ദാനിയേല്‍ ടീം റണ്ണര്‍ അപ്പായി. മറ്റു വിഭാഗത്തില്‍ നവീന്‍ ഡേവിഡ്, ജോയല്‍ (ഫിലാഡല്‍ഫിയ) വിജയിച്ചു. ഇന്ത്യാനയില്‍ നിന്നുള്ള ജിനു, യാമല്‍ (ചമ്മാട്) ടീം റണ്ണര്‍അപ്പായി. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 34 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു Read more about മാപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സാബു സ്കറിയ, ജയിംസ് ഏബ്രഹാം ടീം ജേതാക്കള്‍[…]

ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി

08:05 am 6/6/2017 ദോ​ഹ: ഗ​ൾ​ഫ് ഐ​ക്യം ത​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​മി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്സ്​ റി​ലേ​ർ​സ​ൺ ജി.​സി.​സി അം​ഗ​രാ​ഷ്​​ട്ര​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ അം​ഗ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യാ​ണ് ആ​ദ്യം വേ​ണ്ട​തെ​ന്ന് ആ​സ്​േ​ട്ര​ലി​യ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഇ​ക്കാ​ര്യ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​മാ​ന ക​മ്പ​നി​ക​ള്‍ സ​ർ​വി​സു​ക​ളും നി​ർ​ത്തി​യ​ത്​ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും

07:00 am 6/6/2017 ദു​ബൈ: സൗ​ദി, യു.​എ.​ഇ, ബ​ഹ്‌​റൈ​ന്‍, ഈ​ജി​പ്ത് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​മാ​ന ക​മ്പ​നി​ക​ള്‍ ഖ​ത്ത​റി​ലേ​ക്കും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ളും നി​ർ​ത്തി​യ​ത്​ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. കേ​ര​ള​ത്തി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​​സ്​ വ​ഴി ഉം​റ​ക്ക്​ സൗ​ദി​യി​ലെ​ത്തി​യ​ത്. സ​ന്ദ​ർ​ശ​ന​വി​സ​യി​ൽ ​വ​ന്ന്​ തി​രി​ച്ചു​പോ​വാ​ൻ ഒ​രു​ങ്ങി​യ​വ​രു​മു​ണ്ട്. ഇ​വ​രെ​ല്ലാം വി​വ​ര​മ​റി​ഞ്ഞ​തോ​ടെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ്. ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന നി​ര​വ​ധി മ​ല​യാ​ളി​ക​ളു​ണ്ട്. ഇ​വ​രു​ടെ യാ​ത്ര​ക​ളും അ​വ​താ​ള​ത്തി​ലാ​കും. വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്തു​ന്ന​ത്​ ച​ര​ക്കു ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ക്കും. എ​മി​റേ​റ്റ്‌​സ് Read more about വി​മാ​ന ക​മ്പ​നി​ക​ള്‍ സ​ർ​വി​സു​ക​ളും നി​ർ​ത്തി​യ​ത്​ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും[…]

രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു

06:59 am 6/6/2017 പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ രോ​ഹ​ൻ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ദ​ബ്രോ​സ്കി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു. ര​ണ്ടാം സീ​ഡാ​യ സാ​നി​യ മി​ർ​സ-​ഇ​വാ​ൻ ഡോ​ഡി​ഗ് സ​ഖ്യ​ത്തെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​പ്പി​ച്ച​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ഇ​ന്തോ-​ക​നേ​ഡി​യ​ൻ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6- 3, 6- 4. മ​ത്സ​രം 52 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു നി​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ലെ ഏ​ക ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​ണ് ബൊ​പ്പ​ണ്ണ. നേ​ര​ത്തെ ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പെ​യ്സ് സ​ഖ്യ​വും സാ​നി​യ സ​ഖ്യ​വും പു​റ​ത്താ​യി​രു​ന്നു.

മൊ​റോ​ക്കോ​യി​ലെ ഖെ​നി​ഫ്ര ന​ഗ​ര​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 14 പേ​ർ മ​രി​ച്ചു

6:56 am 6/6/2017 റ​ബാ​ത്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ലെ ഖെ​നി​ഫ്ര ന​ഗ​ര​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 14 പേ​ർ മ​രി​ച്ചു. 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 20 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ഖെ​നി​ഫ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബ​ർ​ജ​യി പ​റ​ഞ്ഞു. മൊ​റോ​ക്കോ​യി​ൽ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 3,593 പേ​ർ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ഓ​രോ വ​ർ​ഷ​വും 0.79 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്.

06:56 am 6/6/2017 കോഴിക്കോട്: കെഎസ്‌യുവും എബിവിപിയുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്. അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് എയിംഫ് ഏവിയേഷൻ കോളജിൽ സമരം നടത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്.

ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87) നിര്യാതനായി

06:55 am 6/6/2017 ചങ്ങനാശേരി പുഴവാത് : വലിയവീടന്‍ ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ: ചൊവ്വാഴ്ച ( 06 06 2017 ) ഉച്ച കഴിഞ് 2 .30 ന് പുഴവാതിലുള്ള വസതിയില്‍. സംസ്ക്കാര കര്‍മ്മം: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ഭാര്യ തങ്കമ്മ ആന്റണി (ചാമക്കളത്തില്‍ കുടുംബാംഗം, എടത്വ ) മക്കള്‍: ആനിമ്മ, സെലിന്‍, മേഴ്‌സി (യു.എസ്.എ), ലിസ്സി, ബാബു ( കുവൈറ്റ് ), ടെസ്സി ((യു.എസ്.എ). മരുമക്കള്‍: വിന്‍സെന്റ് Read more about ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87) നിര്യാതനായി[…]